For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ജര്‍മന്‍ ഷേപ്പേഡിന് ചേര്‍ന്ന ഭക്ഷണം

|

നായ്ക്കളില്‍ തന്നെ വില കൂടുതലുള്ള മൃഗങ്ങളിലൊന്നാണ് ജെര്‍മന്‍ ഷെപ്പേഡ്. നായപ്രേമികളുടെ ഒരു ഇഷ്ട ഇനം.

പെട്ടെന്ന് വയറിന് അസുഖം വരാന്‍ സാധ്യതയുള്ള ഒരിനം നായയാണ് ജര്‍മന്‍ ഷെപ്പേഡ്. ഇതുകൊണ്ടുതന്നെ ഇതിനുള്ള ഭക്ഷണകാര്യത്തിലും ശ്രദ്ധ വേണം.

ജര്‍മന്‍ ഷെപ്പേഡിന് ചേര്‍ന്ന ചിലയിനം ഭക്ഷണങ്ങള്‍ എന്തെന്നറിയൂ, ഒഴിവാക്കേണ്ടവയും

റാഗി

റാഗി

റാഗി വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.വേവിച്ചത് ജെര്‍മന്‍ ഷെപ്പേഡിനു ചേര്‍ന്ന ഒരു ഭക്ഷണവസ്തുവാണ്. എളുപ്പത്തില്‍ ദഹിയ്ക്കുമെന്നതു തന്നെയാണ് ഇതിന്റെ ഗുണം.

വെളുത്ത ചോറ്‌

വെളുത്ത ചോറ്‌

വെളുത്ത അരിയുടെ ചോറും ഇവയ്ക്കു ചേര്‍ന്ന ഒരു ഭക്ഷണം തന്നെയാണ്. ഇത് ദഹിയ്ക്കുവാന്‍ എളുപ്പവുമാണ്.

ഓട്‌സ്

ഓട്‌സ്

ഓട്‌സ് വേവിച്ചതു പോലുള്ള ഭക്ഷണങ്ങളും ജര്‍മന്‍ ഷെപ്പേഡിന് ഗുണം ചെയ്യും,.

പാല്‍

പാല്‍

പാല്‍ ഇത്തരം നായ്ക്കള്‍ക്കു നല്‍കാവുന്ന മറ്റൊരിനം ഭക്ഷണമാണ്. ഇതിലെ കാല്‍സ്യം ഇവയുടെ പല്ലുകളുടെ വളര്‍ച്ചയ്ക്കു സഹായിക്കും.

ഇറച്ചി

ഇറച്ചി

വേവിയ്ക്കാത്ത ഇറച്ചി ഇവയ്ക്കു കൊടുക്കാതിരിയ്ക്കുകയാണ് നല്ലത്. ഇത് വയര്‍ കേടാകുവാന്‍ ഇടയാക്കും.

പയര്‍

പയര്‍

പയര്‍ വര്‍ഗങ്ങളും ഇവയക്കു നല്‍കരുത്. ഇവയും ദഹനത്തിന് പ്രയാസമുണ്ടാക്കും.

ചോളം

ചോളം

ചോളം ഇവ ഇഷ്ടപ്പെടുന്ന ഭക്ഷണസാധനമാണെങ്കിലും ഇതിലെ പശിമ നായക്കളുടെ വയറിന് നല്ലതല്ല.

English summary

Diet German Shepherd

Germans Shepherd dogs are the most popular breed among the dog lovers. Though these dogs look ferocious, they are actually sweet loving animals who are tamed into doing what you expect for them to do. German Shepherd dogs have a weak and sensitive stomach, that is why you need to give them a healthy diet.
 
 
X
Desktop Bottom Promotion