For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ വിലകൂടിയ ബാത്ത്റൂം ക്ലീനറുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം....

By Lekhaka
|

വീട്ടുജോലികളില്‍ നമുക്ക് ചെയ്യാന്‍ ഏറ്റവും താല്പര്യം കുറഞ്ഞ ജോലിയാണ് കക്കൂസ് വൃത്തിയാക്കുന്നത്. പക്ഷെ, ഇഷ്ടമില്ലെങ്കിലും ചെയ്യാതെ വേറെ നിവര്‍ത്തിയില്ലല്ലോ. ടോയ്‌ലറ്റ് വൃത്തിയും അണുവിമുക്തവുമായി സൂക്ഷിക്കുക എന്നുള്ളത് കുടുംബത്തിന്‍റെ ആരോഗ്യം സംരക്ഷിക്കുന്നതില്‍ ഒരു പ്രധാന കാര്യമാണ്. എന്നാല്‍ ഈ ജോലി എളുപ്പത്തില്‍ ചെയ്യാന്‍ കഴിയില്ലെന്ന് ആരാണ് പറഞ്ഞത്?

മാരകമായ രാസപദാര്‍ത്ഥങ്ങള്‍ അടങ്ങിയ വിലകൂടിയ ബാത്ത്റൂം ക്ലീനറുകള്‍ വാങ്ങി ഉപയോഗിക്കുന്നതിന് പകരം എന്തുകൊണ്ട് നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ തയാറാക്കാവുന്ന ടോയ്‌ലറ്റ് ക്ലീനറുകള്‍ ഉപയോഗിച്ചുകൂടാ? കക്കൂസിലെ ദുര്‍ഗന്ധവും കീടാണുക്കളും അകറ്റുവാനും അത് എപ്പോഴും വൃത്തിയോടെ സൂക്ഷിക്കാനും അവ നിങ്ങളെ സഹായിക്കും.

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഒരു ചെറിയ പാത്രത്തില്‍ അപ്പക്കാരം അഥവാ ബേക്കിംഗ് സോഡയും നാരങ്ങാനീരും ചേര്‍ത്ത് യോജിപ്പിക്കുക. മറ്റൊരു പാത്രത്തില്‍ ഹൈഡ്രജന്‍ പെറോക്സൈഡും വിനാഗിരിയും ചേര്‍ത്ത് യോജിപ്പിക്കുക. .

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ മിശ്രിതം ബേക്കിംഗ് സോഡാ-നാരങ്ങാനീര് മിശ്രിതത്തിലേക്ക് ഓരോ തുള്ളികളായി സാവധാനം യോജിപ്പിക്കുക. അതിന് ശേഷം നിങ്ങളുടെ ഇഷ്ടത്തിനനുസരിച്ച് വാസനയുള്ള ഏതെങ്കിലും എണ്ണ അതിലേക്ക് ചേര്‍ക്കുക

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഇത് ഒരു സ്പൂണ്‍ ഉപയോഗിച്ച് ഒരു പന്തിന്‍റെ പകുതി എന്ന പോലെയുള്ള ആകൃതിയില്‍ രൂപങ്ങളാക്കുക. ഇത് ഒരു തോല്‍ക്കടലാസില്‍ ഉണങ്ങാനായി വയ്ക്കുക. ഇത് ഉണങ്ങാന്‍ ചുരുങ്ങിയത് 4 മണിക്കൂര്‍ എങ്കിലും എടുക്കും. ന്നിങ്ങള്‍ക്ക് ധൃതി ഇല്ലെങ്കില്‍ ഒരു രാത്രി മുഴുവന്‍ ഉണങ്ങാന്‍ വച്ചാല്‍ നല്ലത്.

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

പൂര്‍ണ്ണമായി ഉണങ്ങി, കട്ടിയായതിന് ശേഷം ഇത് വായു കടക്കാത്ത ഗ്ലാസ് ജാറിലാക്കി നിങ്ങളുടെ കക്കൂസിനടുത്ത് വയ്ക്കുക. ടോയ്‌ലറ്റ് അഴുക്ക് പിടിച്ച് കിടക്കുന്ന സമയത്ത് ഇതില്‍ നിന്ന് ഒരു കഷണം എടുത്ത് ടോയ്‌ലറ്റില്‍ ഇടുക.

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ആഴ്ചയില്‍ 2-3 തവണ ഇത് ചെയ്യുന്നത് നല്ലതാണ്.

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ഈ വിദ്യ, ടോയ്‌ലറ്റില്‍ എപ്പോഴും സുഗന്ധം മാത്രം

ടോയ്‌ലറ്റില്‍ സുഗന്ധമുണ്ടാകും, കീടാണുക്കളെ ഒഴിവാക്കുകയും ചെയ്യാം.

Read more about: improvement home
English summary

Try This To Keep Your Toilet Smells Fresh And Clean

Try This To Keep Your Toilet Smells Fresh And Clean
X
Desktop Bottom Promotion