For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പിന്‍റെ അത്ഭുതപ്പെടുത്തുന്ന ഉപയോഗങ്ങള്‍

ഉപ്പ് പ്രയോജനപ്രദമാണ്. അത്ഭുതപ്പെടുത്തുന്ന ആ ഉപയോഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം

By Lekhaka
|

ഉപ്പ് എന്നത് നമ്മുടെ ജീവിതത്തിലെ ഒഴിച്ചുകൂടാനാവാത്ത ഒരു ഭാഗമാണ്. എത്ര പ്രിയപ്പെട്ട ഭക്ഷണമാണെങ്കിലും അതില്‍ ചേര്‍ക്കേണ്ട ഉപ്പിന്‍റെ അളവ് കുറഞ്ഞുപോയാല്‍ നെറ്റി ചുളിക്കുന്നവരാണ് നമ്മള്‍. വിലകുറഞ്ഞതും ഒഴിച്ചുകൂടാനാവാത്തതുമായ ഈ കറിക്കൂട്ട് വര്‍ഷങ്ങളായി നമ്മോടൊപ്പമുണ്ട്. ഭക്ഷണത്തിന്‍റെ സ്വാദ് വര്‍ദ്ധിപ്പിക്കുവാനും ഭക്ഷണസാധനങ്ങള്‍ കേടുവരാതെ സൂക്ഷിക്കാനുമാണ് ഉപ്പ് പ്രധാനമായും ഉപയോഗിക്കുന്നത്.

എന്നാല്‍, ചില രാസപദാര്‍ത്ഥങ്ങള്‍ക്ക് പകരമായി ഉപ്പ് ഉപയോഗിക്കാമെന്നുള്ള കാര്യം നിങ്ങള്‍ക്കറിയുമോ? അതിന്‍റെ സൗന്ദര്യ വര്‍ദ്ധക ഗുണങ്ങള്‍ അറിയുമോ? സാധനങ്ങള്‍ വൃത്തിയാക്കുവാന്‍ ഉപ്പ് ഉപയോഗിക്കാം എന്നതിനെപ്പറ്റി ചിന്തിച്ചിട്ടുണ്ടോ?

ഇല്ലെങ്കിലിതാ, ഉപ്പിന്‍റെ പ്രത്യേക ഉപയോഗങ്ങളെ കുറിച്ച് ഞങ്ങള്‍ നിങ്ങള്‍ക്ക് പറഞ്ഞുതരാം. ഭക്ഷണത്തിന്‍റെ രുചി കൂട്ടാനും, അത് കേടുകൂടാതെ സൂക്ഷിക്കാനും മാത്രമല്ല, ദൈനംദിന ജീവിതത്തിലെ പല കാര്യങ്ങളും എളുപ്പമാക്കുവാന്‍ ഉപ്പ് പ്രയോജനപ്രദമാണ്. അത്ഭുതപ്പെടുത്തുന്ന ആ ഉപയോഗങ്ങള്‍ ഏതൊക്കെയെന്ന് നമുക്ക് നോക്കാം.

സവാള/ഉള്ളി ഗന്ധം അകറ്റാം

സവാള/ഉള്ളി ഗന്ധം അകറ്റാം

സവാളയോ വെളുത്തുള്ളിയോ അരിഞ്ഞുകഴിഞ്ഞാല്‍ അവയുടെ ഗന്ധം അത്ര പെട്ടെന്നൊന്നും നമ്മുടെ കൈയ്യില്‍ നിന്നും പോകുകയില്ല. എന്നാല്‍ ഇതിന് പരിഹാരമായി, നിങ്ങള്‍ കൈ കഴുകിയതിന് ശേഷം ആ നനഞ്ഞ കൈയില്‍ കുറച്ച് ഉപ്പെടുത്ത് കൈകള്‍ കൂട്ടിത്തിരുമ്മുക. അതിന് ശേഷം കൈ കഴുകുക. ഉള്ളിയുടെ ദുര്‍ഗന്ധം മാറിക്കിട്ടും.

മുഖക്കുരു അകറ്റുവാന്‍

മുഖക്കുരു അകറ്റുവാന്‍

ഉപ്പ് വെള്ളം ഉപയോഗിച്ച് മുഖം കഴുകുന്നത് മുഖക്കുരു എളുപ്പത്തില്‍ അകറ്റുവാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗമാണ്. ഉപ്പിന്‍റെ അംശം മുഖക്കുരു എളുപ്പത്തില്‍ ചുരുങ്ങുവാന്‍ സഹായിക്കുന്നു. വായ്ക്കകത്തെ ചെറിയ പൊട്ടലുകളും കുരുക്കളും അകറ്റുവാനും ഉപ്പുവെള്ളം സഹായിക്കുന്നു..

ഷൂസിന്‍റെ ദുര്‍ഗന്ധം അകറ്റാം

ഷൂസിന്‍റെ ദുര്‍ഗന്ധം അകറ്റാം

ഷൂസിന്‍റെ ദുര്‍ഗന്ധം നമ്മളെ പലപ്പോഴും നാണംകെടുത്താറുണ്ട്. ഇതിന് പരിഹാരമായി, കുറച്ച് ഉപ്പ് ഒരു തുണിയില്‍ വച്ച് കിഴിയാക്കിയോ അല്ലാതെയോ ഷൂസിനകത്ത് വയ്ക്കുക. രണ്ട് മണിക്കൂറുകള്‍ക്ക് ശേഷം എടുത്ത് നോക്കുക. ദുര്‍ഗന്ധം പമ്പ കടന്നിട്ടുണ്ടാവും.

വീട്ടില്‍ തന്നെ പെയ്ന്റ് ഉണ്ടാക്കാം

വീട്ടില്‍ തന്നെ പെയ്ന്റ് ഉണ്ടാക്കാം

ഒരു കപ്പ്‌ മൈദ, ഒരു കപ്പ്‌ ഉപ്പും വെള്ളവും കൂടിയ മിശ്രിതത്തില്‍ ചേര്‍ക്കുക. ഇതിലേക്ക് കുറച്ച് തുള്ളികളായി ഫുഡ് കളര്‍ ചേര്‍ക്കുക. നിങ്ങളുടെ വീട്ടില്‍ തന്നെ ഉണ്ടാക്കിയ പെയ്ന്റ് തയ്യാര്‍!

മുറിച്ച പഴങ്ങള്‍ പുതുമയുള്ളതായി ഇരിക്കാന്‍

മുറിച്ച പഴങ്ങള്‍ പുതുമയുള്ളതായി ഇരിക്കാന്‍

ഉപ്പിന്‍റെ ഏറ്റവും നല്ല ഉപയോഗങ്ങളില്‍ ഒന്നാണ്, മുറിച്ച് വച്ച പഴവര്‍ഗ്ഗങ്ങള്‍ കേടുകൂടാതെ, പുതുമയുള്ളതായി സൂക്ഷിക്കാന്‍ സഹായിക്കുന്നത്. ഇതിനായി, കുറച്ച് ഉപ്പ് കഷണങ്ങളായി മുറിച്ച പഴങ്ങളില്‍ വിതറുക. ഇത് പഴങ്ങളുടെ നിറം മാറാതെ സഹായിക്കും.

പ്രകൃതിദത്ത റൂം ഫ്രഷ്നര്‍

പ്രകൃതിദത്ത റൂം ഫ്രഷ്നര്‍

അര കപ്പ്‌ ഉപ്പെടുക്കുക. അതിലേക്ക് കുറച്ച് റോസാപ്പൂ ഇതളുകളും ഏകദേശം 30 തുള്ളി സുഗന്ധതൈലവും ചേര്‍ക്കുക. കൂടുതല്‍ നൈസര്‍ഗിക വരുത്തുവാനായി ഈ മിശ്രിതം പകുതി തൊലി കളഞ്ഞ ഓറഞ്ചിനു മുകളില്‍ വയ്ക്കുക. മുറി മുഴുവന്‍ സുഗന്ധപൂരിതമാക്കുവാന്‍ ഇത് നിങ്ങളെ സഹായിക്കും.

English summary

Surprising Uses Of Table Salt That You Never Knew

Read to know what are the wonderful uses of table salt that can actually make your life much more easier.
X
Desktop Bottom Promotion