For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

തക്കാളിയും കറിവേപ്പിലയും ദീര്‍ഘകാലം സൂക്ഷിക്കാം

തക്കാളിയും കറിവേപ്പിലയും ദീര്‍ഘകാലം കേടുകൂടാതെ സൂക്ഷിക്കാന്‍ ചില മാര്‍ഗ്ഗങ്ങള്‍ ഉണ്ട്

|

തക്കാളി കടയില്‍ നിന്ന് വാങ്ങിക്കൊണ്ട് വന്ന് രണ്ട് ദിവസം കഴിയുമ്പോള്‍ തന്നെ ഫ്രിഡ്ജില്‍ വെച്ചാല്‍ പോലും കേടാവുന്ന അവസ്ഥയാണ് ഉള്ളത്. നഗരങ്ങളില്‍ താമസിക്കുന്നവര്‍ക്ക് കറിവേപ്പിലയും ഇങ്ങനെ തന്നെയാണ്. കറിവേപ്പില ഇല്ലാതെ കറിയ്ക്ക് രുചിയില്ലെന്നതാണ് സത്യം. ചോറിന് വേവ് കൂടിയോ, മീന്‍കറിയില്‍ ഉപ്പോ, പൊടിക്കൈ

എന്നാല്‍ എങ്ങനെ കൂടുതല്‍ കാലം കറിവേപ്പിലയും തക്കാളിയും കേട് വരാതെ സൂക്ഷിക്കാം എന്ന് നോക്കാം. പല വീട്ടമ്മമാരും ഇത്തരത്തില്‍ കറിവേപ്പിലയും തക്കാളിയും തുടങ്ങി പെട്ടെന്ന് ചീത്തയാവുന്ന പച്ചക്കറികള്‍ സൂക്ഷിക്കാന്‍ കഷ്ടപ്പെടുന്നവരാണ്. എന്നാല്‍ ഇനി അതിന്റെ ആവശ്യമില്ല. ഇവ രണ്ടും ചീത്തയാവാതെ എങ്ങനെ ദീര്‍ഘനാള്‍ സൂക്ഷിക്കാം എന്ന് നോക്കാം.

 കറിവേപ്പില ഫ്രിഡ്ജില്‍ വെക്കുമ്പോള്‍

കറിവേപ്പില ഫ്രിഡ്ജില്‍ വെക്കുമ്പോള്‍

കറിവേപ്പില ഫ്രിഡ്ജില്‍ സൂക്ഷിക്കുന്നവരാണ് നമ്മളില്‍ പലരും. എന്നാല്‍ ഇത്തരത്തില്‍ സൂക്ഷിക്കുമ്പോള്‍ പല കാര്യങ്ങളും ശ്രദ്ധിക്കാം. അല്ലെങ്കില്‍ വാടിയ കറിവേപ്പില തന്നെയായിരിക്കും നിങ്ങള്‍ വീണ്ടും ഉപയോഗിക്കേണ്ടി വരിക.

 കറിവേപ്പില നല്ലതു പോലെ കഴുകാം

കറിവേപ്പില നല്ലതു പോലെ കഴുകാം

കറിവേപ്പില വാങ്ങിച്ച ഉടന്‍ ഫ്രിഡ്ജില്‍ കയറ്റി വെയ്ക്കരുത്. കറിവേപ്പില വാങ്ങിച്ച് നല്ലതു പോലെ കഴുകി വെള്ളം വാരാന്‍ വെയ്ക്കുക. അതിനു ശേഷമാമ് ഇത് സൂക്ഷിക്കേണ്ടത്. സൂക്ഷിക്കേണ്ട രീതി നോക്കാം.

 കുപ്പിയില്‍ അടച്ച് വെയ്ക്കാം

കുപ്പിയില്‍ അടച്ച് വെയ്ക്കാം

കറിവേപ്പില വെള്ളം കളഞ്ഞ് നല്ലതു പോലെ വൃത്തിയാക്കിയ ശേഷം വായു കടക്കാത്ത കുപ്പിയിലാക്കി അടച്ച് വെയ്ക്കാം. എത്ര ദിവസം വേണമെങ്കിലും ഈ കറിവേപ്പില കേടു കൂടാതെ സൂക്ഷിക്കാവുന്നതാണ്. കഴുകി വൃത്തിയായ ശേഷം മാത്രമേ കുപ്പിയ്ക്കകത്ത് ആക്കി ഫ്രിഡ്ജില്‍ സൂക്ഷിക്കാന്‍ പാടുകയുള്ളൂ.

 തക്കാളിയാണ് മറ്റൊരു പച്ചക്കറി

തക്കാളിയാണ് മറ്റൊരു പച്ചക്കറി

തക്കാളി കേടു കൂടാതെ സൂക്ഷിക്കുക എന്നത് എല്ലാ വീട്ടമ്മമാരുടേയും തലവേദനയാണ്. എന്നാല്‍ ഇനി ഈ പ്രശ്‌നത്തെ ഫലപ്രദമായി നമുക്ക് നേരിടാം. തക്കാളി കേടുകൂടാതെ സൂക്ഷിക്കാന്‍ മാര്‍ഗ്ഗം താഴെ പറയാം.

 തക്കാളി കഴുകി വൃത്തിയാക്കുക

തക്കാളി കഴുകി വൃത്തിയാക്കുക

ഏത് പച്ചക്കറിയും കൊണ്ട് വന്നാല്‍ കഴുകി വൃത്തിയാക്കണം. അതിനു ശേഷം മാത്രമേ ഉപയോഗിക്കാന്‍ പാടുകയുള്ളൂ. ത്ക്കാളി കഴുകി വൃത്തിയാക്കിയ ശേഷം നല്ല പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 തക്കാളി സൂക്ഷിക്കുമ്പോള്‍

തക്കാളി സൂക്ഷിക്കുമ്പോള്‍

തക്കാളി ഫ്രിഡ്ജില്‍ സൂക്ഷിക്കുമ്പോള്‍ തുറന്ന് വെയ്ക്കരുത്. ഇത് രുചി മാറ്റത്തിന് കാരണമാകും. ഇത് തക്കാളിയുടെ തൊലി കേടു വരുത്തുകയും അതിന്റെ മൃദുതല നഷ്ടപ്പെടുത്തുകയും ചെയ്യുന്നു.

English summary

Steps to Can Your Tomatoes and curry leaves Keep Them Fresh For Longer

Steps to Can Your Tomatoes and curry leaves Keep Them Fresh For Longer, read on.
X
Desktop Bottom Promotion