For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കാച്ചിയ പാലില്‍ രണ്ട് നെല്‍മണി ഇട്ട് നോക്കൂ

വീട്ടമ്മമാര്‍ക്ക് വീട്ടു ജോലികള്‍ എളുപ്പമാക്കാന്‍ ചില പൊടിക്കൈകള്‍ നോക്കാം.

|

അടുക്കളയില്‍ എത്രയൊക്കെ കിടന്നു കഷ്ടപ്പെട്ടാലും പലപ്പോഴും പല ജോലികളും പൂര്‍ണമാകില്ല. സ്ത്രീകള്‍ക്ക് അടുക്കളയെന്നത് തന്നെ പലപ്പോഴും പ്രശ്‌നങ്ങലുടെ ചാകര നല്‍കുന്ന സ്ഥലമാണ്. പാചകം എത്രയൊക്കെ ഇഷ്ടപ്പെടുന്നവരാണ് എന്ന് പറഞ്ഞാലും പലപ്പോഴും ചില കാര്യങ്ങളിലെങ്കിലും മടുപ്പ് തോന്നും.

എന്നാല്‍ ഇനി അടുക്കളയില്‍ നമ്മളെ വലയ്ക്കുന്ന പല പ്രശ്‌നങ്ങളും പൊടിക്കൈകള്‍ കണ്ടെത്താം. ഇത്തരം പൊടിക്കൈകള്‍ സ്ത്രീകള്‍ക്ക് നല്‍കുന്ന ആശ്വാസം ചില്ലറയല്ല. അവ എന്തൊക്കെ എന്ന് നോക്കാം.

മീന്‍ ദുര്‍ഗന്ധം

മീന്‍ ദുര്‍ഗന്ധം

മീന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. എന്നാല്‍ പലപ്പോഴും മീന്‍ വൃത്തിയാക്കിയതിനു ശേഷം ഉണ്ടാകുന്ന ദുര്‍ഗന്ധം പലപ്പോഴും എല്ലാവരേയും വലയ്ക്കുന്ന ഒന്നാണ്. അതിനായി പേസ്റ്റിന്റെ സഹായം തേടാം. മീന്‍ വൃത്തിയാക്കിയതിനു ശേഷം അല്‍പം പേസ്റ്റ് എടുത്ത് കൈകഴുകിയാല്‍ മീനിന്റെ ദുര്‍ഗന്ധം മാറും.

 പാല്‍ കേടാകാതിരിയ്ക്കാന്‍

പാല്‍ കേടാകാതിരിയ്ക്കാന്‍

കാച്ചിയ പാല്‍ കേടാകാതിരിയ്ക്കാന്‍ പലപ്പോഴും പെടാപാടുപെടുന്നവരാണ് നമ്മുടെ വീട്ടമ്മമാര്‍. എന്നാല്‍ ഇനി ഇക്കാര്യത്തില്‍ വിഷമിക്കണ്ട. കാരണം പാല്‍ കാച്ചിയ ശേഷം അതില്‍ രണ്ട് മൂന്ന് നെല്‍മണികള്‍ ഇട്ട് വെച്ചാല്‍ മതി.

അച്ചാറിലെ എണ്ണ

അച്ചാറിലെ എണ്ണ

പലപ്പോഴും അച്ചാര്‍ പാക്ക് ചെയ്യുമ്പോള്‍ അതിലെ എണ്ണ പുറത്തേയ്ക്ക് വരുന്നത് പലരേയും അലോസരപ്പെടുത്തുന്ന ഒന്നാണ്. എന്നാല്‍ ഇനി അച്ചാര്‍ പാക്ക് ചെയ്യുമ്പോള്‍ മെഴുകുതിരി കത്തിച്ച് അടപ്പിനു ചുറ്റും സീല്‍ ചെയ്യാം.

കത്തിയിലെ ഇരുമ്പ് കളയാന്‍

കത്തിയിലെ ഇരുമ്പ് കളയാന്‍

കത്തിയില്‍ ഇരുമ്പ് കറ പിടിച്ചാല്‍ പിന്നീട് ഇതിന്റെ മൂര്‍ച്ച ഇല്ലാതാവും എന്ന കാര്യത്തില്‍ സംശയം വേണ്ട. അതിനായി സവാള ഉപയോഗിക്കാം. സവാള നെടുകേ മുറിച്ച് കത്തിയില്‍ ഉരസിയാല്‍ മതി തുരുമ്പ് പോവും.

 പ്രഷര്‍കുക്കറിലെ കറ കളയാന്‍

പ്രഷര്‍കുക്കറിലെ കറ കളയാന്‍

പ്രഷര്‍ കുക്കറിലെ കറ പലരേയും പ്രശ്‌നത്തിലാക്കുന്ന ഒന്നാണ്. എന്നാല്‍ അതിനായി പുളികലക്കിയ വെള്ളം പ്രഷര്‍കുക്കറില്‍ വെച്ച് തിളപ്പിച്ചാല്‍ മതി. ഇത് കറയെ ഇളക്കിക്കളയുന്നു.

 പഞ്ചസാര പാവ് അടിയില്‍ പിടിക്കാതിരിയ്ക്കാന്‍

പഞ്ചസാര പാവ് അടിയില്‍ പിടിക്കാതിരിയ്ക്കാന്‍

പഞ്ചസാര പാവ് പലപ്പോഴും എത്ര ശ്രദ്ധിച്ചാലും അടിയില്‍ പിടിയ്ക്കുന്ന ഒന്നാണ്. എന്നാല്‍ ഇത് അടിയില്‍ പിടിയ്ക്കാതിരിക്കാന്‍ ഒരു നുള്ള് അപ്പക്കാരം കൂടി ചേര്‍ക്കാം.

 കേക്ക് പൊടിയാതിരിയ്ക്കാന്‍

കേക്ക് പൊടിയാതിരിയ്ക്കാന്‍

പലപ്പോഴും കേക്ക് മുറിയ്ക്കുമ്പോള്‍ അത് പൊടിഞ്ഞ് പോകും. എന്നാല്‍ കത്തി നനച്ചതിനു ശേഷം കേക്ക് മുറിച്ച് നോക്കൂ കേക്ക് പൊടിയില്ല.

പച്ചക്കറികള്‍ വാടിയാല്‍

പച്ചക്കറികള്‍ വാടിയാല്‍

കാരറ്റ്, ബീറ്റ്‌റൂട്ട് തുടങ്ങിയ പച്ചക്കറികള്‍ വാടിയാല്‍ ഉപ്പു വെള്ളത്തില്‍ അല്‍പനേരം ഇട്ടു വെയ്ക്കാം. ഇത് ഫ്രഷ് ആക്കി മാറ്റുന്നു.

 ഫ്രിഡ്ജിലെ ദുര്‍ഗന്ധം

ഫ്രിഡ്ജിലെ ദുര്‍ഗന്ധം

ഫ്രിഡ്ജ് എത്ര ക്ലീന്‍ ചെയ്താലും ദുര്‍ഗന്ധം കാണപ്പെടുന്നു. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ അല്‍പം ബേക്കിംഗ് സോഡ ഫ്രിഡ്ജില്‍ തുറന്ന് വെച്ചാല്‍ മതി.

 ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍

ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍

ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍ സ്വാദ് കൂട്ടാനായി അല്‍പം പഞ്ചസാര ചേര്‍ക്കാം. അത് സ്വാദ് വര്‍ദ്ദിപ്പിക്കും.

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍

ചപ്പാത്തിയ്ക്ക് മാവ് കുഴയ്ക്കുമ്പോള്‍

ചപ്പാത്തിയിക്ക് മാവ് കുഴയ്ക്കുമ്പോള്‍ അല്‍പം തൈരോ പാലോ ചേര്‍ത്താല്‍ മാര്‍ദ്ദവവും സ്വാദും കൂടും.

ദോശമാവിന് മൃദുത്വം

ദോശമാവിന് മൃദുത്വം

ദോശമാവിന് മൃദുത്വം കിട്ടാന്‍ പാല്‍ കാച്ചാതെ ഉറയൊഴിച്ച് വെച്ചത് ദോശമാവില്‍ ചേര്‍ക്കാം. ഇത് ദോശയ്ക്ക് സ്വാദും മൃദുത്വവും വര്‍ദ്ധിപ്പിക്കും.

English summary

kitchen tips for easy cooking

Here is a list of Top 12 cooking tips and kitchen tricks for Indian food. It includes tips for shopping, preparation, storing, refrigeration, frying, quick-fix tips, health tips and others.
Story first published: Monday, January 23, 2017, 17:16 [IST]
X
Desktop Bottom Promotion