For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചോറിന് വേവ് കൂടിയോ, മീന്‍കറിയില്‍ ഉപ്പോ, പൊടിക്കൈ

പൊടിക്കൈകള്‍ അറിയാത്തത് കൊണ്ട് മാത്രം പലപ്പോഴും പാചകം പാളിപ്പോവുന്നവരുണ്ട്.

|

അടുക്കളയില്‍ വീട്ടമ്മമാര്‍ക്ക് നിരവധി തരത്തിലുള്ള പ്രശ്‌നങ്ങള്‍ ഉണ്ടാവും. പാചകം ഗംഭീരമാക്കുന്നതും ചില പൊടിക്കൈകള്‍ ഉപയോഗിച്ച് തന്നെയാണ്. ചിലപ്പോള്‍ ഉപ്പ് കൂടും, മുളക് കൂടും, അരി നെത് കുഴയും എന്നീ പ്രശ്‌നങ്ങളെല്ലാം നമ്മുടെ വീട്ടമ്മമാര്‍ അനുഭവിയ്ക്കാറുണ്ട്.

എന്നാല്‍ ഇനി ഇതിനെല്ലാം പരിഹാരം കാണാന്‍ ചില പൊടിക്കൈകള്‍ ഉണ്ട്. ഇത്തരം പരാതികളെ ഇല്ലാതാക്കാന്‍ ചില പൊടിക്കൈകള്‍ നമ്മുടെ വീട്ടമ്മമാരെല്ലാം അറിഞ്ഞിരിയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്തൊക്കെയാണ് ഇത്തരം പൊടിക്കൈകള്‍ എന്ന് നോക്കാം.

 ചോറ് വേവ് കൂടാതിരിയ്ക്കാന്‍

ചോറ് വേവ് കൂടാതിരിയ്ക്കാന്‍

ചോറ് വേവ് കൂടുന്നത് പലപ്പോഴും എല്ലാ വീട്ടമ്മമാരുടേയും തലവേദനയാണ്. എന്നാല്‍ ചോറിന് അരി വേവിയ്ക്കും മുന്‍പ് തന്നെ അല്‍പം നേരം തിളച്ച വെള്ളത്തില്‍ ഇട്ട് വെക്കാം. ഇത് അരി വെന്ത് കുഴയുന്നത് ഇല്ലാതാക്കാന്‍ സഹായിക്കും.

ചിക്കന്‍ രുചി കൂടാന്‍

ചിക്കന്‍ രുചി കൂടാന്‍

ചിക്കന്‍ ഫ്രൈ ഉണ്ടാക്കുമ്പോള്‍ രുചിയും നിറവും കൂടാന്‍ ഫ്രൈ ചെയ്യുന്നതിനു മുന്‍പ് വെണ്ണയില്‍ അല്‍പം പഞ്ചസാരയിട്ട് ഇറച്ചിയില്‍ പുരട്ടി വറുത്താല്‍ മതി.

 ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍

ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍

ഉണ്ണിയപ്പമുണ്ടാക്കുമ്പോള്‍ അതില്‍ ഒരു പാളയങ്കോടന്‍ പഴം ഉടച്ച് ചേര്‍ത്ത് ഉണ്ണിയപ്പം ഉണ്ടാക്കിയാല്‍ നല്ല മയം കിട്ടും.

 ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍

ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍

ഗ്രീന്‍ പീസ് വേവിയ്ക്കുമ്പോള്‍ അല്‍പം പഞ്ചസാര ചേര്‍ത്താല്‍ കറിയ്ക്ക് സ്വാദ് കൂടുന്നതായിരിക്കും.

സവാള വഴറ്റുമ്പോള്‍

സവാള വഴറ്റുമ്പോള്‍

സവാള വഴറ്റുമ്പോള്‍ അതില്‍ ഉപ്പ് ചേര്‍ത്താല്‍ സവാള വേഗം വഴന്നു കിട്ടും.

 കാരറ്റ് വേവാന്‍

കാരറ്റ് വേവാന്‍

കാരറ്റ് പെട്ടെന്ന് വേവാന്‍ കുറുകെ മുറിയ്ക്കാതെ നീളത്തില്‍ മുറിച്ചാല്‍ മതി. ഗ്യാസും ലാഭം.

 വെജിറ്റബിള്‍ കുറുമ

വെജിറ്റബിള്‍ കുറുമ

വെജിറ്റബിള്‍ കുറുമ ഉണ്ടാക്കുമ്പോള്‍ അല്‍പം കോണ്‍ഫ്‌ളവറോ അരിപ്പൊടിയോ ചേര്‍ത്താല്‍ തേങ്ങാപ്പാല്‍ ചേര്‍ക്കാതെ തന്നെ കറി കുറുകി വരും.

ചിക്കന്‍ കറിക്ക് റെഡ് കളര്‍

ചിക്കന്‍ കറിക്ക് റെഡ് കളര്‍

ചിക്കന്‍ കറിയ്ക്ക് റെഡ് കളര്‍ ഉണ്ടാക്കാന്‍ ഇനി ചുമന്ന കളര്‍ ചേര്‍ക്കേണ്ട ആവശ്യമില്ല. കാശ്മീര് വറ്റല്‍ മുളക് എടുത്ത് കഴുകി കുരു കളഞ്ഞ് തൊലിയെടുത്ത് മിക്‌സിയില്‍ അരച്ചെടുത്ത് ഫ്രിഡ്ജില്‍ സൂക്ഷിക്കാം.

 പച്ചക്കറിയ്ക്ക് ഫ്രഷ്‌നസ്

പച്ചക്കറിയ്ക്ക് ഫ്രഷ്‌നസ്

പച്ചക്കറി വാടിപ്പോയാല്‍ ഉടന്‍ തൊടിയില്‍ കളയുന്നതാണ് നമ്മുടെ ശീലം. എന്നാല്‍ ഇനി മുതല്‍ പച്ചക്കറികള്‍ വാടിപ്പോയാല്‍ നാരങ്ങ നീരോ വിനാഗിരിയോ ചേര്‍ത്ത വെള്ളത്തില്‍ ഒരു മണിക്കൂര്‍ മുക്കി വെയ്ക്കാം.

 മീന്‍ കറി തയ്യാറാക്കുമ്പോള്‍

മീന്‍ കറി തയ്യാറാക്കുമ്പോള്‍

മീന്‍കറി തയ്യാറാക്കുമ്പോള്‍ അതില്‍ വലിയ ഉള്ളിയ്ക്ക് പകരം ചെറിയ ഉള്ളി ചേര്‍ക്കാം. മല്ലിപ്പൊടിയും ചേര്‍ക്കരുത്. ഇത് മീന്‍കറി കേടാകാതിരിയ്ക്കാന്‍ സഹായിക്കും.

English summary

Kitchen Secrets Your Grandma Never Told You

Kitchen Secrets Your Grandma Never Told You read on....
Story first published: Saturday, March 25, 2017, 14:09 [IST]
X
Desktop Bottom Promotion