ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

പാറ്റകളെ വീട്ടില്‍ നിന്നും അകറ്റാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. താഴെ പറയുന്നത് പോലെ ചെയ്താല്‍

Subscribe to Boldsky

ആളുകള്‍ ഒട്ടും ഇഷ്ടപ്പെടാത്തതും ഏറ്റവും വെറുക്കുന്നതുമായ ജീവി ആണ് പാറ്റ. അതു കൊണ്ട് തന്നെ പാറ്റകളെ വീട്ടില്‍ നിന്നും തുരത്താന്‍ നമ്മള്‍ എന്തു മാര്‍ഗവും സ്വീകരിക്കും.

പാറ്റ മിശ്രഭുക്കാണ് , അതിനാല്‍ സസ്യങ്ങളെയും ജന്തുക്കളെയും അവ ഭക്ഷിക്കും. അതുകൊണ്ട് തന്നെ എന്തും ഭക്ഷിച്ച് അവ എല്ലായിടത്തും ജീവിക്കും .

പാറ്റകള്‍ കടന്നു പോകുന്ന വഴികളിലെല്ലാം അടയാളം ഇടാറുണ്ട് . ഭക്ഷണത്തിന്റെയും വെള്ളത്തിന്റെയും ഉറവിടം ഇവ കണ്ടെത്തുന്നത് അങ്ങനെയാണ്.

പാറ്റകളെ വീട്ടില്‍ നിന്നും അകറ്റാനുള്ള ഒരു പരിഹാരമാണ് ഇവിടെ പറയുന്നത്. താഴെ പറയുന്നത് പോലെ ചെയ്താല്‍ ഫലം കിട്ടാന്‍ 3-4 ആഴ്ച കാത്തിരിക്കേണ്ടി വരും.

ആവശ്യമായ വസ്തുക്കള്‍

മുട്ടയുടെ മഞ്ഞക്കരു

30-50 ഗ്രാം ബോറിക് ആസിഡ് പൗഡര്‍ (ബൊറാക്‌സ്-വെണ്‍കാരം)

ഏതാനം റബര്‍ കൈയ്യുറകള്‍

 

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

മുട്ടയുടെ മഞ്ഞയും ബോറിക് ആസിഡ് പൗഡറും ചേര്‍ത്തിളക്കുക. കൈയ്യുറകള്‍ ഇട്ടതിന് ശേഷം ഈ മിശ്രിതം ഉരുട്ടി ഒരു സെന്റിമീറ്റര്‍ വ്യാസം വരുന്ന ചെറിയ ഗുളികകള്‍ ഉണ്ടാക്കുക. ഒരു മണിക്കൂറിന് ശേഷം ഇവ ഉണങ്ങി ഉപയോഗിക്കാന്‍ പാകത്തിനാകും.

 

 

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

ഇത് വളരെ ഫലപ്രദമായി പ്രവര്‍ത്തിക്കുന്നതിന് മറ്റ് ചില കാര്യങ്ങള്‍ കൂടി ചെയ്യേണ്ടതുണ്ട്.

 

 

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

പാറ്റകള്‍ക്ക് ഭക്ഷണ പദാര്‍ത്ഥങ്ങള്‍ ലഭ്യമാകുന്നില്ല എന്ന് ആദ്യമായി ഉറപ്പു വരുത്തണം.

 

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

അതു പോലെ തന്നെ പൈപ്പുകള്‍ ഉള്‍പ്പെട വെള്ളത്തിന്റെ സ്രോതസ്സുകളിലും ശ്രദ്ധ നല്‍കണം.

പാറ്റകള്‍ക്ക് വലിച്ചെടുക്കാവുന്ന തരത്തില്‍ വെള്ളം എവിടെയും കിടക്കുന്നില്ല എന്നും ഉറപ്പ് വരുത്തണം . പൈപ്പുകള്‍ ചോരുന്നില്ലന്നും ചുറ്റും ഈര്‍പ്പം ഉണ്ടാക്കാത്ത തരത്തില്‍ അവ ആവരണം ചെയ്തിട്ടുണ്ടെന്നും ഉറപ്പ് വരുത്തുക. പാറ്റാകള്‍ വരാന്‍ സാധ്യത ഉള്ള എല്ലാ സ്ഥലങ്ങളിലും ബൊറാക്‌സ് ഗുളിക വയ്ക്കുക. പാറ്റകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഉള്ളതിനാല്‍ ചലനവും ദിശയും മനസ്സിലാക്കാന്‍ അവയെ പിന്തുടരുക.

 

 

ഈ മാര്‍ഗം, ഒറ്റപ്പാറ്റയുണ്ടാകില്ല വീട്ടില്‍

വെള്ളത്തിനും ഭക്ഷണത്തിനും ചുറ്റമായി കാണപ്പെടാന്‍ ഇഷ്ടപ്പെടുന്ന ജീവികളാണിത്. അതിനാല്‍ ഇതിന്റെ രണ്ടിന്റെയും 5 അടി അകലത്തില്‍ ഇവയെ കണ്ടെത്താന്‍ കഴിയും . അതിനാല്‍ വിടവുകള്‍, വിള്ളലുകള്‍, ദ്വാരങ്ങള്‍, ഭിത്തികള്‍, വാതിലുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയ്ക്ക് ചുറ്റുമായി ബൊറാക്‌സ് ഗുളികകള്‍ ഇടുക. സ്റ്റൗവ്, ഫ്രിഡ്ജ് എന്നിവയിലും പാറ്റകള്‍ ഒഴിച്ചിരിക്കാന്‍ ഇടം കണ്ടെത്താറുണ്ട് . അതിനാല്‍ അവിടെയും പരിശോധിക്കുക.

 

 

 

Read more about: improvement, home
English summary

How To Effectively Kill Every Cockroaches In Your House

How To Effectively Kill Every Cockroaches In Your House
Please Wait while comments are loading...
Subscribe Newsletter