For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടത്തോട് നിങ്ങള്‍ കരുതുന്ന പോലെ നിസ്സാരനല്ല

മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍

By Lekhaka
|

പ്രഭാത ഭക്ഷണത്തില്‍ ഓംലെറ്റും മുട്ട പുഴങ്ങിയതും പലര്‍ക്കും ഒഴിച്ച് കൂടാനാവാത്ത വിഭവങ്ങളാണ്. എന്നാല്‍, ഇവ ഉണ്ടാക്കി കഴിയുമ്പോള്‍ മുട്ടത്തോട് വലിച്ചെറിയുകയാണോ പലരുടെയും പതിവ്. മുട്ടത്തോട് വലിച്ചെറിയും മുമ്പ് അറിയേണ്ട ചില കാര്യങ്ങളുണ്ട്.

പ്രോട്ടീന്‍, കാത്സ്യം, ധാതുക്കള്‍ എന്നിവയാല്‍ പോഷക സമ്പുഷ്ടമായ മുട്ട ഓരോ ദിവസവും ലക്ഷകണക്കിനാളുകളാണ് കഴിക്കുന്നത്. എന്നാല്‍, ഇവരാരെങ്കിലും മുട്ടത്തോടിന്റെ മാഹാത്മ്യം തിരിച്ചറിയുന്നുണ്ടാകുമോ?

മുട്ടയെ ആവരണം ചെയ്തിരിക്കുന്ന വെറും ഒരു തോടു മാത്രമായി ഇതിനെ കാണരുത്. പൊട്ടി ചെറു കഷ്ണങ്ങളായതിന് ശേഷവും മുട്ടത്തോടിന് നിരവധി ഉപയോഗങ്ങളുണ്ട്. മുട്ടത്തോടിന്റെ ചില ഉപയോഗങ്ങള്‍.

 കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം

കാത്സ്യം സപ്ലിമെന്റ് വീട്ടിലുണ്ടാക്കാം

നമ്മള്‍ നിസ്സാരമായി വലിച്ചെറിയുന്ന മുട്ടത്തോടിന്റെ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. പോള്‍ട്രി സയന്‍സ് സംബന്ധിച്ചുള്ള ഒരു ബ്രസീലിയന്‍ പ്രസിദ്ധീകരണത്തില്‍ 2005 ല്‍ വന്ന ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. എല്ലുകളുടെ ബലത്തിനും എല്ലുകളുമായി ബന്ധപ്പെട്ടുണ്ടാകുന്ന തകരാറുകള്‍ പ്രതിരോധിക്കുന്നതിനും സഹായിക്കുന്ന കാത്സ്യം സപ്ലിമെന്റുകള്‍ തയ്യാറാക്കുന്നതിന് മുട്ടത്തോടുകള്‍ ഉപയോഗിക്കാമെന്ന് നിരവധി ആരോഗ്യ വിദഗ്ധര്‍ പറയുന്നുണ്ട്. മരുന്നു ശാലകളില്‍ നിന്നും സപ്ലിമെന്റുകള്‍ പണം കൊടുത്ത് വാങ്ങുന്നതിന് പകരം ഒട്ടും ചെലവില്ലാത്ത ഈ മാര്‍ഗം തിരഞ്ഞെടുക്കാം.

 ധാതുസമ്പുഷ്ടമാക്കുന്ന ടൂത്ത് പേസ്റ്റ്

ധാതുസമ്പുഷ്ടമാക്കുന്ന ടൂത്ത് പേസ്റ്റ്

പല്ലിന്റെ പുറമെയുള്ള തിളങ്ങുന്ന കട്ടിയുള്ള പദാര്‍ത്ഥമാണ് ഇനാമല്‍. പല്ലുകള്‍ ദുര്‍ബലമാകുന്നതില്‍ നിന്നും നശിക്കുന്നതില്‍ നിന്നും സംരക്ഷണം നല്‍കുന്ന ഇനാമല്‍ ധാതുക്കളാലാണ് രൂപപ്പെട്ടിരിക്കുന്നത്. പതിവായി മധുരപലഹാരങ്ങളും കഫൈന്‍ അടങ്ങിയ പാനീയങ്ങളും ജങ്ക് ഫുഡും മറ്റും കഴിക്കുകയാണെങ്കില്‍ വായിലെ ബാക്ടീരിയ കാര്‍ബോഹൈഡ്രേറ്റും പഞ്ചസാരയും ആയി പ്രവര്‍ത്തിച്ച് ആസിഡ് ഉത്പാദിപ്പിക്കും . ഇത് ക്രമേണ പല്ലിന്റെ ഇനാമലിനെയും ഇതിലെ അവശ്യ ധാതുക്കളെയും നശിപ്പിക്കും.

ചെടികള്‍ക്കുള്ള വളം

ചെടികള്‍ക്കുള്ള വളം

നിങ്ങള്‍ക്ക് ഒരു തോട്ടമുണ്ടെങ്കില്‍ മണ്ണിനെ സമ്പുഷ്ടമാക്കാന്‍ കാര്‍ഷികാവശ്യത്തിനുള്ള കുമ്മായം ഉപയോഗിക്കുന്നുണ്ടാവും . മണ്ണിന്റെ അമ്ലത കുറയ്ക്കാന്‍ സഹായിക്കുന്ന കുമ്മായത്തിലെ പ്രധാന ഘടകം കാത്സ്യം കാര്‍ബൊണേറ്റ് ആണ്. മുട്ടയുടെ തോടില്‍ 97 ശതമാനം അടങ്ങിയിരിക്കുന്നത് കാത്സ്യം കാര്‍ബൊണേറ്റ് ആണ്. ഇതിന് പുറമെ ഫോസ്ഫറസ്, മഗ്നീഷ്യം, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കളും ഇതില്‍ അടങ്ങിയിട്ടുണ്ട്.

കാപ്പിയുടെ കയ്പ്പും അമ്ലതയും കുറയ്ക്കും

കാപ്പിയുടെ കയ്പ്പും അമ്ലതയും കുറയ്ക്കും

കാപ്പി ഉണ്ടാക്കുമ്പോള്‍ മുട്ടത്തോട് ഉപയോഗിക്കുന്നത് അസാധാരണമായി തോന്നും.എന്നാല്‍, കാപ്പിക്കുരുവിന്റെ കയ്പ് കുറയ്ക്കാന്‍ പണ്ട് ഉപയോഗിച്ചിരുന്ന വിദ്യകളില്‍ ഒന്നാണിത്. മുട്ടത്തോടില്‍ അടങ്ങിയിട്ടുള്ള ആള്‍ക്കലൈന്‍ സ്വഭാവമുള്ള കാത്സ്യം കാര്‍ബൊണേറ്റ് കാപ്പിയുടെ അസിഡിറ്റിയോട് പൊരുതും, അങ്ങനെ സ്വാദില്‍ മാറ്റം വരുത്തി കയ്പ്പ് കുറയ്ക്കും .

കാപ്പിയുടെ കയ്പ്പും അമ്ലതയും കുറയ്ക്കും

കാപ്പിയുടെ കയ്പ്പും അമ്ലതയും കുറയ്ക്കും

ഇതിന് പുറമെ അസിഡിറ്റിയില്‍ കുറവ് വരുത്തുന്നത് ആരോഗ്യത്തിന് കൂടുതല്‍ ഗുണകരവുമാകും. മുട്ടത്തോട് പൊടിയാക്കിയത് ഒരു ടീസ്പൂണ്‍ കാപ്പിക്കുരുവിന്റെ കൂടെയിട്ടതിന് ശേഷം കാപ്പി സാധാരണ പോലെ ഉണ്ടാക്കുക. ഉപയോഗിച്ചതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ തോട്ടത്തിലെ മണ്ണില്‍ വളമായും ഉപയോഗിക്കാം.

കപ്പിലെ ചായ കറ നീക്കം ചെയ്യാം

കപ്പിലെ ചായ കറ നീക്കം ചെയ്യാം

ഏറെ നാള്‍ ചായയും കാപ്പിയും എടുക്കുന്ന കപ്പിലും മൊന്തകളിലും അവയുടെ കറ കാണപ്പെടുക പതിവാണ്. പലരും ഇത്തരം പാത്രങ്ങള്‍ ഉപേക്ഷിക്കുകയാണ് പതിവ്, എന്നാല്‍ ചിലരത് കൈവശം വയ്ക്കും, കറയുണ്ടെന്നു കരുതി വെറുതെ കളയാനുള്ള മടി കാരണവും വൈകാരികമായ താല്‍പര്യങ്ങള്‍ മൂലവും ആയിരിക്കും ഇത്.

കുട്ടികളുടെ അറിവിനും വിനോദത്തിനും

കുട്ടികളുടെ അറിവിനും വിനോദത്തിനും

നിങ്ങള്‍ക്ക് കുട്ടികളുണ്ടെങ്കില്‍, അല്ലെങ്കില്‍ മറ്റ് കുട്ടികളെ നിങ്ങള്‍ക്ക് പരിചരിക്കേണ്ടി വരികയാണെങ്കില്‍ അതുമല്ല നിങ്ങള്‍ ഒരു ടീച്ചര്‍ ആണെങ്കില്‍ മുട്ടത്തോട് നിങ്ങള്‍ക്ക് ക്രിയാത്മകമായി ഉപയോഗിക്കാന്‍ കഴിയും . കുട്ടികളെമ്പോഴും എന്തെങ്കിലും ചെയ്തു കൊണ്ടിരിക്കാന്‍ ഇഷ്ടപ്പെടുന്നവരാണ്. മുട്ടത്തോട് അതിനായി വളരെ നന്നായി ഉപയോഗിക്കാന്‍ കഴിയും.

English summary

Here’s Why You Should Not Throw Away Eggshells

Here are some great ways to make use of those eggshells instead of throwing them away.
Story first published: Wednesday, February 8, 2017, 16:59 [IST]
X
Desktop Bottom Promotion