കറണ്ടില്ലാതെ ഭക്ഷണം സൂക്ഷിക്കാം ഫ്രിഡ്ജില്‍

ഫ്രിഡ്ജില്‍ കറണ്ടില്ലാത്ത സമയത്ത് ഭക്ഷണം സൂക്ഷിക്കുമ്പോള്‍ ശ്രദ്ധിക്കാന്‍.

Subscribe to Boldsky

നിങ്ങള്‍ ഒരു ദീരഘയാത്ര കഴിഞ്ഞു വരുമ്പോഴാണ് വീട്ടില്‍ കറണ്ടില്ലന്നു തിരിച്ചറിയുന്നത് , നിങ്ങള്‍ തീര്‍ച്ചയായും ആശ്ചര്യപ്പെടും എപ്പോഴാണ് കറണ്ടുപോയതെന്നോര്‍ത്ത്. ചിലപ്പോള്‍ കുറച്ച് മണിക്കൂറുകള്‍ മാത്രമേ ആയിട്ടുണ്ടാവുള്ളു. ചിലപ്പോള്‍ ദിവസങ്ങളോളം ആവാനും സാധ്യതയുണ്ട്. പാറ്റ പോയ വഴി കാണില്ല പിന്നെ

ഇത്തരം സാഹചര്യത്തില്‍ നിങ്ങള്‍ നിങ്ങളുടെ ഫ്രിഡ്ജില്‍ സുക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ കേടായിട്ടുണ്ടോയെന്ന് എങ്ങനെയാണ് മനസിലാക്കാന്‍ കഴിയുക. പലപ്പോഴും നിങ്ങള്‍ ശ്രദ്ധിക്കാതെ ഫ്രിഡ്ജ് ഓണ്‍ ചെയ്ത് മുന്‍പേ പോലെ ഉപയോഗിക്കാറുമുണ്ടാവും.

അപകടകരമായ അവസ്ഥ

ഫ്രിഡ്ജ് കറണ്ട് പോയതിനു ശേഷം വീണ്ടും ഓണ്‍ ചെയ്ത് ഉപയോഗിക്കുമ്പോള്‍ സൂക്ഷിച്ച ഭക്ഷണസാധനങ്ങളില്‍ ബാക്ടീരിയകള്‍ പടരാന്‍ സാധ്യതയുണ്ട്. എന്നാല്‍ ഫ്രിഡ്ജില്‍ എത്ര സമയം കറണ്ടില്ലാതെ ഭക്ഷണസാധനങ്ങള്‍ ഇരുന്നിട്ടുണ്ടെന്ന് നിങ്ങള്‍ക്കറിയേണ്ടേ.

കറണ്ടില്ലാതെ ഭക്ഷണം?

ഇങ്ങനെ ഫ്രിഡ്ജില്‍ സുക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ നിങ്ങള്‍ക്ക് കഴിക്കാന്‍ കഴിയുന്നതാണോ , അതോ കറണ്ടില്ലാതെ കൂടുതല്‍ സമയം ഫ്രിഡ്ജില്‍ ഇരുന്നിട്ടുണ്ടോ എന്നറിയാന്‍ ഒരു എളുപ്പ വഴിയുണ്ട്.

കറണ്ടില്ലാതെ സൂക്ഷിക്കാം

ഫ്രിഡ്ജ് ഓപ്പണ്‍ ചെയ്യാതെ ഏകദേശം 4 മണിക്കൂര്‍ വരെ ഭക്ഷണസാധനങ്ങള്‍ കറണ്ടില്ലാതെ സൂക്ഷിക്കാവുന്നതാണ്. തണുപ്പ് സൂക്ഷിക്കാനായ് ഫ്രിഡ്ജിന്റെ ഡോര്‍ കഴിവതും നന്നായ് ക്ലോസ് ചെയ്യേണ്ടതാണ്.

കറണ്ടില്ലാതെ സൂക്ഷിക്കാം

ഫ്രീസറില്‍ സൂക്ഷിക്കുന്ന ഭക്ഷണസാധനങ്ങള്‍ 48 മണിക്കൂര്‍ വരെ കേടാവാതെ സൂക്ഷിക്കാവുന്നതാണ് , പക്ഷേ ഫ്രീസര്‍ ഫുള്‍ ആവണമെന്നുമെന്നു മാത്രം. ഫ്രീസര്‍ ഹാഫ് ഫുള്‍ ആണെങ്കില്‍ 24 മണിക്കൂര്‍ വരെ കേടാവാതെ സൂക്ഷിക്കാന്‍ കഴിയുന്നതാണ്.

ഉപയോഗിക്കാന്‍ കഴിയുമോ?

ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയുമോ എന്നറിയാന്‍ ലളിതമായ ചില വസ്തുക്കള്‍കൊണ്ട് സാധിക്കും. വെള്ളം , നാണയം , കപ്പ് എന്നിവയാണ് ഇതിനായി ആവശ്യമുള്ള സാധനങ്ങള്‍.

ഉപയോഗിക്കാന്‍ കഴിയുമോ?

ഒരു കപ്പില്‍ വെള്ളം ഒഴിച്ച് ഫ്രീസറില്‍ സൂക്ഷിക്കുക , കപ്പില്‍ ഐസ് ആയതിനുശേഷം മുകളില്‍ ഒരു നാണയം വെക്കുക , ശേഷം ഈ കപ്പ് ഫ്രീസറിലേക്ക് തന്നെ വെക്കുക.

ഉപയോഗിക്കാന്‍ കഴിയുമോ?

അടുത്ത തവണ നിങ്ങള്‍ ദീര്‍ഘയാത്ര കഴിഞ്ഞുവരുമ്പോള്‍ , ആ നാണയം എടുത്തു നോക്കു. കപ്പിലെ ഐസ് ക്യൂബ്‌സിന്റെ മുകളില്‍ നില്‍ക്കുന്ന നാണയം കപ്പിന്റെ നടുവില്‍ ആണെങ്കില്‍ ഇലക്ടിസിറ്റി ഇല്ല എന്നാല്‍ കുറച്ച് സമം മാത്രമേ ഇലക്ടിസിറ്റി ഇല്ലതായുള്ളു എന്ന് മനസിലാക്കാം. ഈ സാഹചര്യത്തില്‍ വെള്ളം പകുതിയേ അലിഞ്ഞിട്ടുണ്ടാവുകയുള്ളു.

ഉപയോഗിക്കാന്‍ കഴിയുമോ?

കപ്പിലെ ഐസ് ക്യൂബ്‌സിന്റെ മുകളില്‍ വെച്ചിട്ടുള്ള നാണയം കപ്പിന്റെ അടിത്തട്ടിലേക്ക് പോയിട്ടുണ്ടെങ്കില്‍ ഇത് സൂചിപ്പിക്കുന്നത് ദീര്‍ഘ സമയം ഇലക്ടിസിറ്റി ഇല്ല എന്നാണ്. ഈ സാഹചര്യത്തില്‍ വെള്ളം മുഴുവനായും അലിയുകയും നാണയം കപ്പിന്റെ അടിത്തട്ടിലേക്ക പോവുകയും ചെയ്യും. ഇതില്‍ നിന്നും മനസിലാക്കേണ്ടത് ഫ്രീസറില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണസാധനങ്ങള്‍ ഉപയോഗിക്കാന്‍ കഴിയാത്തവയാണെന്നാണ്.

English summary

Why You Should Leave a Coin in The Freezer

Here’s why you should leave a coin in the freezer, every time before you leave the house, amazing.
Please Wait while comments are loading...
Subscribe Newsletter