ഉരുളക്കിഴങ്ങിന്റെ സൂപ്പര്‍ പവ്വര്‍

ഉരുളക്കിഴങ്ങ് ഉപയോഗിക്കാന്‍ ചില അസാധാരണ മാര്‍ഗ്ഗങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ എന്ന് നോക്കാം.

Posted By:
Subscribe to Boldsky

ഉരുളക്കിഴങ്ങ് ആരോഗ്യത്തിനും സൗന്ദര്യത്തിനും ഉപയോഗിക്കാം എന്നത് നമുക്കെല്ലാം അറിയാം. എന്നാല്‍ ഇതല്ലാതെയും ഉരുളക്കിഴങ്ങിനെ സൂപ്പര്‍പവ്വര്‍ ആക്കി മാറ്റുന്ന വേറെ ചില ഉപയോഗങ്ങള്‍ ഉണ്ട്. എന്നാല്‍ പലപ്പോഴും ഉരുളക്കിഴങ്ങിന്റെ ഇത്തരം ഉപയോഗങ്ങളെക്കുറിച്ച് പലര്‍ക്കും അറിയില്ല. പാറ്റ പോയ വഴി കാണില്ല പിന്നെ

സാധാരണ നമ്മളെ അലട്ടുന്ന പല പ്രശ്‌നങ്ങള്‍ക്കും ഉരുളക്കിഴങ്ങില്‍ പരിഹരാമുണ്ട്. പലപ്പോഴും വസ്ത്രത്തിലെ കറ വന്നാലും ഇരുമ്പിലെ തുരുമ്പ് മാറ്റാനും എല്ലാം ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. എങ്ങനെയെന്ന് നോക്കാം.

ഇരുമ്പിലെ തുരുമ്പ് പോവാന്‍

ഇരുമ്പിലെ തുരുമ്പ് പോവാന്‍ പല വിധത്തിലുള്ള പണികളും നമ്മള്‍ പയറ്റിയിട്ടുണ്ടാവും. എന്നാല്‍ ഇതിനെ ഇല്ലാതാക്കാന്‍ ഇനി ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് നെടുകേ മുറിച്ച് അതിനു മുകളില്‍ അല്‍പം ഉപ്പ് വിതറുക. ഇത് വച്ച് തുരുമ്പുള്ള ഭാഗത്ത് നല്ലതു പോലെ ഉരസുക. ശേഷം വെള്ളത്തില്‍ കഴുകുക. തുരുമ്പ് മാറും.

ഭക്ഷണത്തിലെ അധികമുള്ള ഉപ്പ്

കറി ഉണ്ടാക്കുമ്പോള്‍ അല്‍പം ഉപ്പ് കൂടുതലായി പോയി, എന്നാല്‍ ഇനി ഈ കൂടുതലുള്ള ഉപ്പ് ഇനി ഉരുളക്കിഴങ്ങ് വലിച്ചെടുക്കും. ഉരുളക്കിഴങ്ങ് ചെറിയ കഷ്ണമാക്കി കറിയില്‍ ഇടുക. ഇത് ഉപ്പു മുഴുവന്‍ വലിച്ചെടുക്കും. ഇരുമ്പിലെ കറ കളയാം

മസില്‍ വേദന മാറ്റാന്‍

മസില്‍ വേദന മാറ്റാന്‍ ഉരുളക്കിഴങ്ങ് മതി. ഉരുളക്കിഴങ്ങ് വെള്ളത്തിലിട്ട് പുഴുങ്ങി അത് ഒരു തുണിയില്‍ പൊതിഞ്ഞെടുക്കുക. ഇത് വേദനയുള്ള സ്ഥലത്ത് വെച്ചാല്‍ മതി വേദന ഉടന്‍ തന്നെ പറപറക്കും.

കൈയ്യിലെ കറ മാറ്റാന്‍

കൈയ്യിലെ കറ മാറ്റാനും നല്ലതാണ് ഉരുളക്കിഴങ്ങ്. പച്ചക്കറികള്‍ അരിഞ്ഞ് കഴിയുമ്പോള്‍ കൈയ്യിലെ കറ പിടിച്ചാല്‍ ഉരുളക്കിഴങ്ങ് നെടുകേ മുറിച്ച് കൈയ്യില്‍ വെച്ച് ഉരച്ചാല്‍ മതി. ഇത് കറ മാറ്റും.

തൂങ്ങിപ്പിടിച്ച കണ്ണുകള്‍

തൂങ്ങിപ്പിടിച്ച കണ്ണുകളാണ് നിങ്ങളുടേതെങ്കില്‍ അതിനെ ഇനി ഉഷാറാക്കി ഉണര്‍വ്വുള്ള കണ്ണുകളാക്കാന്‍ ഉരുളക്കിഴങ്ങ് നെടുകോ മുറിച്ച് അല്‍പസമയം കണ്ണിനുമുകളില്‍ വെച്ചാല്‍ മതി.

ചെരുപ്പിന് തിളക്കം കൂട്ടാന്‍

ലെതര്‍ ചെരിപ്പിന് തിളക്കം കൂട്ടാന്‍ ഏറ്റവും നല്ലതാണ് ഉരുളക്കിഴങ്ങ്. ഉരുളക്കിഴങ്ങ് രണ്ട് കഷ്ണമാക്കി അതിലൊരു കഷ്ണം ലെതര്‍ ചെരിപ്പിനു മുകളില്‍ ഉരസുക. ഇത് അഞ്ച് മിനിട്ടിനുള്ളില്‍ ചെരിപ്പിന് തിളക്കം നല്‍കും.

റോസ് ചെടിയ്ക്ക് ഊര്‍ജ്ജം നല്‍കാന്‍

റോസ് ചെടിയുടെ മുറിച്ച് കഴിഞ്ഞ കമ്പ് വീണ്ടും നടുന്നതിനായി അതില്‍ ഇലകള്‍ കിളിര്‍ക്കണം എന്നുണ്ടെങ്കില്‍ ഇത് ഒരു ഉരുളക്കിഴങ്ങിനുള്ളില്‍ കുത്തിനിര്‍ത്തുക. മണ്ണിലല്ലാതെ നാലിഞ്ച് വരെ ഉരുളക്കിഴങ്ങില്‍ നിന്നു കൊണ്ട് റോസ് ചെടി വളരും.

വെള്ളിയ്ക്ക് തിളക്കം നല്‍കാന്‍

വെള്ളി ആഭരണങ്ങള്‍ക്ക് തിളക്കം നഷ്ടപ്പെട്ടുവെങ്കില്‍ അതിന് തിളക്കം നല്‍കാന്‍ ഇനി ഉരുളക്കിഴങ്ങ് ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് ചെറിയ ചെറിയ കഷ്ണങ്ങളാക്കി അത് വെള്ളത്തിലിട്ട് തിളപ്പിക്കുക. ഇതില്‍ നിന്നും ഉരുളക്കിഴങ്ങ് കഷ്ണങ്ങള്‍ മാറ്റി വെള്ളി ആഭരണങ്ങള്‍ അതിലിട്ടു വെയ്ക്കുക. ഒരുമണിക്കൂറിനു ശേഷം എടുത്താല്‍ വെള്ളിയുടെ തിളക്കം തിരികെക്കിട്ടും.

English summary

Surprisingly Weird but Practical Uses for Potatoes

Here are some surprisingly weird but practical uses for potatoes, read to know more.
Please Wait while comments are loading...
Subscribe Newsletter