For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ദുര്‍ഗന്ധമകറ്റാന്‍ ബേക്കിങ് സോഡ

വീട്ടിലേയും മറ്റും ദുര്‍ഗന്ധം അകറ്റാന്‍ എങ്ങനെ ബേക്കിംഗ് സോഡ ഫലപ്രദമായി ഉപയോഗിക്കാം എന്ന് നോക്കാം.

By Lekhaka
|

ജോലികഴിഞ്ഞ് നിങ്ങള്‍ വീട്ടിലേക്ക് വരുമ്പോള്‍ വീട്ടിനുള്ളിലെ ഗന്ധം വൃത്തിയുള്ളതും നിങ്ങളെ ആകര്‍ഷിക്കുന്നതുമാണോ ? അല്ലെങ്കില്‍ ഏതെങ്കിലും ഗന്ധം വീട്ടില്‍ തങ്ങിനില്‍ക്കുന്നുണ്ടോ ? എന്താണ് നിങ്ങളുടെ ബാത്ത്‌റൂമിന്റെയും ക്ലോസറ്റിന്റേയും അവസ്ഥ ? നിങ്ങളുടെ ഗാരേജിന്റെ അവസ്ഥ എങ്ങനെയാണ് , എന്തെങ്കിലും ദുര്‍ഗന്ധം വരുന്നുണ്ടോ.

ഇങ്ങനെ ഏതെങ്കിലും തരത്തിലുള്ള ദുര്‍ഗന്ധം നിങ്ങളുടെ വീട്ടില്‍ തങ്ങി നില്‍ക്കുന്നുണ്ടങ്കില്‍, ഇത്തരം ദുര്‍ഗന്ധം ഇല്ലാതാക്കാന്‍ എന്തുചെയ്യുമെന്നോര്‍ത്ത് നിങ്ങള്‍ തലപുകയ്‌ക്കേണ്ട. ഇതിന് വളരെ ലളിതമായൊരു വഴിയുണ്ട്. ബേക്കിങ് സോഡ ഉപയോഗിച്ചൊരു മാജിക്ക്.

പൂച്ചയുടെ ലിറ്റര്‍ ബോക്‌സില്‍ നിന്നുളള ദുര്‍ഗന്ധം

പൂച്ചയുടെ ലിറ്റര്‍ ബോക്‌സില്‍ നിന്നുളള ദുര്‍ഗന്ധം

പൂച്ച ദുര്‍ഗന്ധമുണ്ടാക്കുന്ന ജീവിയാണ് പ്രധാനമായും ഇവ ലിറ്റര്‍ ബോക്‌സില്‍ മൂത്രമൊഴിക്കുമ്പോഴം മലവിസര്‍ജനം നടത്തുമ്പോഴം. കാല്‍ കപ്പ് ബേക്കിങ് സോഡ ദിവസവും രാവിലെ പൂച്ചയുടെ ലിറ്റര്‍ ബോക്‌സില്‍ വിതറേണ്ടതാണ്. ഇത് നിങ്ങള്‍ക്കോ നിങ്ങളുടെ അരുമയായ പൂച്ചയ്‌ക്കോ ബുദ്ധിമുട്ടുകളൊന്നും ഉണ്ടാക്കുകയില്ല. ഇങ്ങനെ വിതറി ഒരു മണിക്കൂറിനു ശേഷം നിങ്ങള്‍ക്ക് വീണ്ടം ഈ റൂമില്‍ പ്രവേശിക്കാവുന്നതാണ്. ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടങ്കില്‍ കാല്‍ കപ്പ് ബേക്കിങ് സോഡ കൂടെ വിതറുക.

ടോയിലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം

ടോയിലറ്റില്‍ നിന്നുള്ള ദുര്‍ഗന്ധം

എന്തുകൊണ്ടാണ് വീടു വൃത്തിയാക്കുന്നവര്‍ എളുപ്പത്തില്‍ അവരുടെ ജോലി പൂര്‍ത്തിയാക്കുന്നതിലുള്ള തന്ത്രം നിങ്ങളുമായി വെളിപ്പെടുത്താത്തതെന്ന് ചിന്തിച്ചിട്ടുണ്ടോ , ഈ തന്ത്രമറിഞ്ഞാല്‍ അവരുടെ സഹായും നിങ്ങള്‍ക്ക പിന്നീട് ആവശ്യമുണ്ടാവില്ല. നിങ്ങളുടെ ടോയിലറ്റ് വൃത്തിയാക്കാനുള്ള വളരെ എളുപ്പ മാര്‍ഗം ആദ്യം ടോയിലറ്റ് ഫ്്ള്ഷ് ചെയ്യുക , ശേഷം ഒരു കപ്പ് ബേക്കിങ് സോഡ ഇതില്‍ നിക്ഷേപിക്കുക , ക്ലോസറ്റ് അടച്ചു വെക്കുക , പതഞ്ഞുവന്നശേഷം ഉരച്ചുകഴുകുക. ഒരു മണിക്കൂര്‍ കഴിഞ്ഞ് ഫ്‌ള്ഷ് ചെയ്യുക.

 കൂളര്‍, തെര്‍മോസ് ബോട്ടിലില്‍ നിന്നുള്ള ദുര്‍ഗന്ധം

കൂളര്‍, തെര്‍മോസ് ബോട്ടിലില്‍ നിന്നുള്ള ദുര്‍ഗന്ധം

3 കപ്പ് വെള്ളത്തില്‍ ഒരു ടേബിള്‍ സ്പൂണ്‍ ബേക്കിങ് സോഡ യോജിപ്പിച്ച് തെര്‍മോസ് ബോട്ടിലില്‍ ഒഴിച്ച് 20 മിനിട്ട് വെയ്യ്ക്കുക. ശേഷം കഴുകുക. കൂളര്‍ വൃത്തിയാക്കാനായി കൂളറില്‍ വെള്ളം നിറച്ച് അര കപ്പ് ബേക്കിങ് സോഡ നിക്ഷേപിക്കുക, കൂളര്‍ അടച്ചുവെച്ച് ഒരു മണിക്കൂര്‍ കഴിഞ്ഞ് കഴുകുക.

ഫ്രിഡ്ജില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍

ഫ്രിഡ്ജില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍

ഫ്രിഡ്ജില്‍ നിന്നും പഴകിയ ഭക്ഷണ സാധനങ്ങള്‍ മാറ്റിയ ശേഷം , ഒരു പാത്രത്തില്‍ ബേക്കിങ് സോഡ വിതറി ഈ പാത്രം ഫ്രിഡ്ജില്‍ വയ്ക്കുക.

സവോള മുറിച്ചശേഷം കൈയില്‍ ഉണ്ടാവുന്ന ഗന്ധം

സവോള മുറിച്ചശേഷം കൈയില്‍ ഉണ്ടാവുന്ന ഗന്ധം

സവോള ഉപയോഗിക്കുന്നതിലുടെ ധാരാളം ഗുണങ്ങള്‍ ഉണ്ടെങ്കിലും സവോള മുറിച്ചുകഴിഞ്ഞാല്‍ കൈയില്‍ ഉണ്ടാവുന്ന ഗന്ധം അസഹനീയം തന്നെ. കുറച്ച് ബേക്കിങ് സോഡ ഒരു കപ്പ് വെള്ളവുമായി യോജിപ്പിക്കുക. ഈ മിശ്രിതം ഉപയോഗിച്ച് കൈ കഴുകുക. ദുര്‍ഗന്ധം മാറുന്നതാണ്. ശേഷം സാധാരണപോലെ കൈ കഴുകേണ്ടതാണ്.

വായ്‌നാറ്റം ഒഴിവാക്കാന്‍

വായ്‌നാറ്റം ഒഴിവാക്കാന്‍

സവോള കഴിച്ചതിനുശേഷം വായ്‌നാറ്റം അനുഭവപ്പെടാം. ബേക്കിങ് സോഡയും വെള്ളവും ചേര്‍ത്തുള്ള മൗത്ത് വാഷ് ഉപയോഗിച്ച് വായ കഴുകുക . സള്‍ഫര്‍ ഗന്ധം മാറുന്നതാണ്.

 ഓവ്ചാലില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍

ഓവ്ചാലില്‍ നിന്നുള്ള ദുര്‍ഗന്ധം അകറ്റാന്‍

കുറച്ച് ബേക്കിങ് സോഡ ദുര്‍ഗന്ധമുള്ള ഓവ്ചാലില്‍ വിതറുക ഒരു മണിക്കൂര്‍ കഴിഞ്ഞ് ഈ ഓവ്ചാലിലേക്ക് ചൂടുവെള്ളം ഒഴുക്കി വിടുക. എല്ലാ ആഴ്ചയിലും ഈ ശീലം തുടരുക.

വാക്വം ക്ലീനറില്‍ നിന്നുള്ള ദുര്‍ഗന്ധം

വാക്വം ക്ലീനറില്‍ നിന്നുള്ള ദുര്‍ഗന്ധം

പൂച്ചയുടെ ലിറ്റര്‍ ബോക്‌സ് വൃത്തിയാക്കിയശേഷവും ലിവിങ് റൂമിലും മറ്റും ദുര്‍ഗന്ധം നിലനില്‍ക്കുന്നുണ്ടങ്കില്‍ നിങ്ങള്‍ക്ക് ബേക്കിങ് സോഡ കാര്‍പ്പറ്റും വിതറാവുന്നതാണ്.

English summary

Really Bad Smells Erased With Baking Soda

If you have been plagued with bad smells in your house that you have no idea what to do about. It’s as simple as baking soda.
Story first published: Wednesday, November 23, 2016, 16:39 [IST]
X
Desktop Bottom Promotion