For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

എലിയെ തുരത്തുവാനുള്ള ഫലപ്രദമായ മാര്‍ഗ്ഗങ്ങള്‍

എലിയെ വീടുകളില്‍ നിന്ന് തുരത്തുവാനുള്ള ഏറ്റവും നല്ല വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.

By Lekhaka
|

എലി - എപ്പോഴും കളിച്ചുനടക്കുന്ന ഒരു പാവം ചെറുജീവി. ഇതൊക്കെക്കൊണ്ട് തന്നെ എലിയെ എവിടെ കണ്ടാലും നമുക്ക് ദേഷ്യം തോന്നാറില്ല, ഒരു സ്ഥലത്ത് ഒഴിച്ച് - സ്വന്തം വീട്ടില്‍! വീട്ടിനകത്ത് ഒരു എലിയെ കണ്ടാല്‍ പോലും അസ്വസ്ഥരാകുന്നവരാണ് നമ്മളില്‍ പലരും.

വീട്ടില്‍ സൂക്ഷിച്ചിരിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍, ഫര്‍ണിച്ചറുകള്‍, തുണികള്‍, പുസ്തകങ്ങള്‍ ഇങ്ങനെ പലതും അവ കരണ്ട് തിന്നും എന്നതാണ് ആ അസ്വസ്ഥതയ്ക്ക് പിന്നിലെ പ്രധാന കാരണം.

കൂടാതെ രാത്രിഞ്ചരന്മാരായ ഈ ജീവികളുടെ മല മൂത്ര വിസര്‍ജ്ജ്യങ്ങളിലൂടെ പല തരം മാരകരോഗങ്ങളും പടരുന്നു. എലിയെ വീടുകളില്‍ നിന്ന് തുരത്തുവാനുള്ള ഏറ്റവും നല്ല വഴികള്‍ ഏതൊക്കെയെന്ന് നോക്കാം.

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസി തൈലം അഥവാ പുതിനയില തൈലത്തിന്‍റെ ശക്തമായ ഗന്ധം ശ്വസിക്കാന്‍ എലികള്‍ക്കാവില്ല. അതിനാല്‍ കര്‍പ്പൂരതുളസി തൈലത്തിന്‍റെ മണമുള്ള സ്ഥലങ്ങളില്‍ നിന്ന് എലികള്‍ ഓടിപ്പോകും.

കര്‍പ്പൂരതുളസി തൈലം

കര്‍പ്പൂരതുളസി തൈലം

അതിനായി തുണികള്‍ ചെറിയ പന്തുകള്‍ പോലെ ചുരുട്ടി കര്‍പ്പൂരതുളസി തൈലത്തില്‍ മുക്കി വീടിന്‍റെ മുന്‍വശത്തും എലികള്‍ സാധാരണ വരുന്ന സ്ഥലങ്ങളിലും വയ്ക്കുക. ഇത് പുറത്ത് നിന്നുള്ള എലികള്‍ വീടിനകത്തേക്ക് പ്രവേശിക്കുന്നത് തടയുകയും ഒപ്പം തന്നെ വീടിനകത്തുള്ള എലികളെ പുറത്തേക്ക് ഓടിക്കുകയും ചെയ്യുന്നു.

കരയാമ്പൂ തൈലം

കരയാമ്പൂ തൈലം

കരയാമ്പുവിന്‍റെ ഗന്ധവും എലികള്‍ക്ക് താങ്ങാന്‍ പറ്റുന്നതല്ല. കരയാമ്പുവിന്‍റെ മണമുള്ള സ്ഥലത്ത് നിന്നും എലികള്‍ തിരിഞ്ഞോടും എന്നാണ് പറയുന്നത്. ഈ രീതി പ്രകാരം എലിയെ ഓടിക്കുവാന്‍ കരയാമ്പുവോ അല്ലെങ്കില്‍ കരയാമ്പൂ തൈലമോ ഉപയോഗിക്കാം.

കരയാമ്പൂ തൈലം

കരയാമ്പൂ തൈലം

ഇതിനായി കുറച്ച് തുണികള്‍ പന്തുകള്‍ പോലെ ഉരുട്ടി അത് കരയാമ്പൂ തൈലത്തില്‍ മുക്കി എലി ഒളിച്ചിരിക്കുന്ന ഇടങ്ങളിലും, വീടിന്‍റെ മുന്‍വശങ്ങളിലും എലികള്‍ വീടിനകത്തേക്ക് കയറാന്‍ സാധ്യതയുള്ള ഇടങ്ങളിലും വയ്ക്കുക.

പാറ്റഗുളിക

പാറ്റഗുളിക

പാറ്റഗുളികയും അതിന്‍റെ രൂക്ഷഗന്ധവും എലികളെ ഓടിക്കുവാനുള്ള ഏറ്റവും നല്ല വഴികളില്‍ ഒന്നാണ്. ചെറിയ പ്ലാസ്റ്റിക് ഡബ്ബകളില്‍ കുറച്ച് തുളകള്‍ ഇട്ടതിന് ശേഷം (പാറ്റഗുളികയുടെ ഗന്ധം പുറത്ത് വരാന്‍ പാകത്തിനുള്ളതായിരിക്കണം തുളകള്‍) അവയില്‍ ഓരോന്നിലും 2-3 പാറ്റഗുളികകള്‍ വീതം ഇട്ട് എലികള്‍ വരാന്‍ സാധ്യതയുള്ള ഇടങ്ങളില്‍ വയ്ക്കുക.

 പാറ്റഗുളിക

പാറ്റഗുളിക

ഈ രീതിയിലും എലികളെ ഓടിക്കുവാനും, വീട്ടിലേക്ക് കയറുന്നത് തടയുവാനും സാധിക്കുന്നതാണ്. അത് വഴി നിങ്ങളുടെ മച്ചിന്‍പുറം എലികളില്‍ നിന്ന് സ്വാതന്ത്രമാകുകയും ചെയ്യും.

 അമോണിയ

അമോണിയ

അമോണിയയുടെ രൂക്ഷ ഗന്ധവും എലിയെ തുരത്താന്‍ സഹായകരമാണ്. അമോണിയയുടെ ഗന്ധം ഇര പിടിക്കാന്‍ വരുന്ന തന്‍റെ ശത്രുവിന്‍റെ മൂത്രത്തിന്‍റെ ഗന്ധമായിട്ടാണ് എലികള്‍ക്ക് തോന്നുന്നത്. അതുകൊണ്ട് തന്നെ എലികള്‍ ഈ മണമുള്ള സ്ഥലത്ത് നിന്ന് ഉടനെ ഓടി രക്ഷപ്പെടും.

English summary

Most Effective and Easy Ways to Get Rid Of Mice Naturally

Most Effective and Easy Ways to Get Rid Of Mice Naturally read to know more.
Story first published: Saturday, December 3, 2016, 15:27 [IST]
X
Desktop Bottom Promotion