For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഞ്ചസാര നമ്മള്‍ വിചാരിച്ച പോലെയല്ല

|

പഞ്ചസാര ഭക്ഷണത്തിന് മാത്രമല്ല നമ്മള്‍ ഉപയോഗിക്കുന്നത്. സൗന്ദര്യസംരക്ഷണത്തിന്റെ കാര്യത്തിലും പഞ്ചസാര തന്നെ മുന്‍പില്‍. എന്നാല്‍ പലപ്പോഴും പഞ്ചസാരയ്ക്ക് നമ്മളറിയാത്ത ഒരു മുഖം കൂടിയുണ്ട്. ബിയറിന്റെ ഈ ഉപയോഗങ്ങള്‍ അറിയുമോ?

ഭക്ഷണത്തിലും ചായയിലും മറ്റും മധുരം ചേര്‍ക്കാന്‍ മാത്രം ഉപയോഗിക്കുന്ന പഞ്ചസാരയുടെ ഈ കഴിവുകള് കേട്ടാല്‍ നിങ്ങള്‍ അതിശയിക്കും. അത്രയേറെ ഉപയോഗങ്ങളാണ് പഞ്ചസാരയിലൂടെ ഉള്ളത്. ഇവ എന്തൊക്കെയെന്ന് നോക്കാം.

ലിപ്സ്റ്റിക്കിന് ആയുസ്സ് വേണോ?

ലിപ്സ്റ്റിക്കിന് ആയുസ്സ് വേണോ?

ലിപ്സ്റ്റിക് ഇട്ടിട്ട് അധികം കഴിയുന്നതിനു മുന്‍പ് തന്നെ ഇത് മാഞ്ഞ് പോകുന്നുവോ? എന്നാല്‍ ഇനി ഇത്തരം പ്രശ്‌നങ്ങളെ മൈന്‍ഡ് ചെയ്യണ്ട. കാരണം ഇനി ലിപ്സ്റ്റിക് ഇട്ടതിനു ശേഷം അതിനു മുകളില്‍ അല്‍പം പഞ്ചസാര വിതറുക. അല്‍പസമയത്തിനു ശേഷം ഇത് തുടച്ചെടുക്കുക. ദിവസം മുഴുവന്‍ നില്‍ക്കും ലിപ്സ്റ്റിക്കിന്റെ ഗുണം.

ബോഡിസ്‌ക്രബ്ബ് വീട്ടില്‍ തന്നെ

ബോഡിസ്‌ക്രബ്ബ് വീട്ടില്‍ തന്നെ

ബോഡി സ്‌ക്രബ്ബ് ഇനി കാശ് കൊടുത്ത് വാങ്ങി ഉപയോഗിക്കേണ്ട. വീട്ടില്‍ തന്നെ പഞ്ചസാര കൊണ്ട് സ്‌ക്രബ്ബ് ഉണ്ടാക്കാം. പഞ്ചസാര തേനുമായി മിക്‌സ് ചെയ്താല്‍ തന്നെ നല്ലൊരു സൗന്ദര്യസംരക്ഷണ വസ്തുവാണ്.

ചെടികളുടെ ആരോഗ്യത്തിന്

ചെടികളുടെ ആരോഗ്യത്തിന്

ചെടികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും പഞ്ചസാര തന്നെ മുന്നില്‍. വീട്ടിനുള്ളില്‍ വളര്‍ത്തുന്ന ചെടികളുടെ ചുവട്ടില്‍ അല്‍പം പഞ്ചസാരയും ഒരു സ്പൂണ്‍ വിനാഗിരിയും മിക്‌സ് ചെയ്ത് ഒഴിച്ചാല്‍ മതി.

ഈച്ചശല്യത്തിന് പരിഹാരം

ഈച്ചശല്യത്തിന് പരിഹാരം

ഈച്ചശല്യം ഇല്ലാതാവാനും പഞ്ചസാര തന്നെയാണ് നല്ലത്. ഈച്ചശല്യം കുറയ്ക്കാന്‍ ഒരു പാത്രത്തില്‍ പഞ്ചസാര വെള്ളം കലക്കിയത് വെയ്ക്കുക. അല്‍പസമയം കഴിയുമ്പോള്‍ ഈച്ചകളെല്ലാം ഈ വെള്ളത്തില്‍ വീണ് ചത്തു കിടക്കുന്നത് കാണാം.

 പാറ്റയെ തുരത്താം

പാറ്റയെ തുരത്താം

വീട്ടിലെ പാറ്റശല്യത്തിന് പരിഹാരമാണ് പഞ്ചസാര. പഞ്ചസാരയും ബേക്കിംഗ് പൊഡറും കൂടി മിക്‌സ് ചെയ്ത് വെച്ചാല്‍ മതി. പഞ്ചസാര പാറ്റയെ ആകര്‍ഷിക്കുകയും ബെക്കിംഗ് പൗഡര്‍ ഇവയെ ഇല്ലാതാക്കുകയും ചെയ്യും.

മിക്‌സി ക്ലീന്‍ ചെയ്യാന്‍

മിക്‌സി ക്ലീന്‍ ചെയ്യാന്‍

മിക്‌സി എത്ര ക്ലീന്‍ ചെയ്താലും വൃത്തിയാവുന്നില്ലെന്ന പരാതി ഉള്ളവര്‍ക്കായാണ് ഇത്. അല്‍പം പഞ്ചസാര എടുത്ത് മിക്‌സിയിലിട്ട് പൊടിച്ചാല്‍ മതി. അതിനു ശേഷം മിക്‌സി നല്ലതുപോലെ കഴുകിയാല്‍ ഒളിഞ്ഞിരിയ്ക്കുന്ന ഏത് അഴുക്കും ഇല്ലാതാവും.

 വസ്ത്രത്തിലെ കറകളയാന്‍

വസ്ത്രത്തിലെ കറകളയാന്‍

വസത്രങ്ങളിലെ പറ്റിപ്പിടിച്ചിരിയ്ക്കുന്ന കറകളയാനും പഞ്ചസാര നല്ലതാണ്. പഞ്ചസാര പച്ചവെള്ളത്തില്‍ കലര്‍ത്തി കറയുള്ള ഭാഗത്ത് തേയ്ക്കുക. ഇത് കറയെ നിഷ്പ്രയാസം ഇല്ലാതാക്കും എന്നതാണ് സത്യം.

English summary

Most Bizarre Uses of Sugar

Health, laudry, gardening, beauty etc, here we have the top most bizzare uses of sugar
Story first published: Wednesday, June 8, 2016, 17:19 [IST]
X
Desktop Bottom Promotion