For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീനട്ട് ബട്ടറിന്റെ ചില ഉപയോഗങ്ങൾ

By Super
|

പീനട്ട് ബട്ടറിന്റെ ആരോഗ്യ ഗുണങ്ങൾ എല്ലാവർക്കും അറിയാമല്ലോ. അതുകൊണ്ടാണ് അത് നമ്മുടെ പ്രഭാത ഭക്ഷണത്തിന്റെ സുപ്രധാന ഭാഗമായത്. പീനട്ട് ബട്ടറിന്റെ ചില അപ്രതീക്ഷിത ഉപയോഗങ്ങള്‍ ഉണ്ട്.

പലപ്പോഴും ഭക്ഷണത്തിനായി മാത്രമായിരിക്കും ഇത് നമ്മള്‍ ഉപയോഗിക്കുന്നത്. എന്നാല്‍ ഇതിന്റെ മറ്റു ചില ഉപയോഗങ്ങള്‍ എന്തൊക്കെയെന്ന് നോക്കാം. പീനട്ട് ബട്ടറിന്റെ അധികമാരും അറിയാത്ത ചില ഉപയോഗങ്ങൾ .

ദുർഗന്ധം ശമിപ്പിക്കുന്നു

നിങ്ങളുടെ കൈകളിലും , പാത്രങ്ങളിലുമുള്ള മീൻ മണം മാറ്റുന്നതിനു വീട്ടമ്മമാർക്ക് ഉപയോഗിക്കാവുന്ന ഏറ്റവും മികച്ച ഒന്നാണ് പീനട്ട് ബട്ടർ .കഴുകുന്നതിന്‌ മുൻപ് കൈയിൽ പീനട്ട് ബട്ടർ ഒന്ന് ഉരസിയ ശേഷം കൈ കഴുകിയാൽ മീനിന്റെ വാസന മാറിക്കിട്ടും .ഇത് അൽപം പാത്രങ്ങളിൽ പുരട്ടി കഴുകിയാൽ പാത്രങ്ങലിലെ മീൻമണവും മാറും .

little-known uses for your peanut butter

ലെതർ വൃത്തിയാക്കാൻ

തുകലിലുള്ള ഫർണിച്ചറുകൾ വൃത്തിയാക്കുക എന്നത് ലേശം ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് നമുക്കറിയാം .എന്നാൽ പീനട്ട് ബട്ടർ ഉപയോഗിച്ച് നമുക്കിത് പരിഹരിക്കാം . കുറച്ചു പീനട്ട് ബട്ടർ വട്ടത്തിൽ ഫർണിച്ചറിന് പുറത്തു പുരട്ടി വൃത്തിയുള്ള തുണി കൊണ്ട് തുടച്ചു മാറ്റുക .പീനട്ട് ബട്ടരിന്റെ മണം മാറുന്നതിനായി ഏതെങ്കിലും മണമുള്ള എണ്ണയും ഉപയോഗിക്കാം . വാസ്തുശാസ്ത്രം നോക്കിയില്ലെങ്കില്‍ അപകടം

സി ഡിയിലെ സ്ക്രാച്ചുകൾ മാറാനായി

ഉപയോഗരഹിതമായ സി ഡി, പെൻഡ്രൈവ് , ഹാർഡ് ഡിസ്ക് എന്നിവ നിങ്ങൾക്കില്ലേ . നിങ്ങളുടെ പഴയ CD യിലെ സ്ക്രാച്ചുകൾ ഇനി പീനട്ട് ബട്ടർ മാറ്റും .സ്ക്രാച് ആയ CD യിൽ അല്പം പീനട്ട് ബട്ടർ പുരട്ടി ഉണങ്ങിയ തുണി കൊണ്ട് തുടച്ചു നോക്കൂ . മാജിക് കാണാം .

ഫർണിച്ചറിന്റെ സ്ക്രാച്ചുകൾ മാറ്റാം

ദിവസേനയുള്ള ഉപയോഗത്താൽ നമ്മുടെ വീട്ടിലെ ഫർണിച്ചറിൽ സ്ക്രാച്ചുകൾ ഉണ്ടാകാം .ഓരോ സ്ക്രാച്ചിനും പോളിഷ് ചെയ്യുക എന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ് .സ്ക്രാച്ചുള്ള ഭാഗത്ത്‌ അല്പം പീനട്ട് ബട്ടർ പുരട്ടി നന്നായി തുടയ്ക്കുക . സ്ക്രാച്ചുകൾ അപ്രത്യക്ഷമായിരിക്കുന്നത് കാണാം .

English summary

little-known uses for your peanut butter

To remove foul smell This one's important especially for homemakers who spend a lot of time in the kitchen. Peanut butter is very effective in removing the smell of fish from your hands as well as utensils.
Story first published: Tuesday, May 3, 2016, 16:45 [IST]
X
Desktop Bottom Promotion