നിമിഷ നേരം കൊണ്ട് മാറ്റാം പൂപ്പലിനെ

ചുമരുകളിലുണ്ടാകുന്ന പൂപ്പലിന് എന്നന്നേക്കുമായി വിട നല്‍കാം.

Subscribe to Boldsky

മിക്ക വീട്ടമ്മമാരെയും ബദ്ധിമുട്ടിലാക്കുന്ന ഒന്നാണ് വീട്ടിലെ പൂപ്പല്‍ പ്രശ്‌നങ്ങള്‍. അടുക്കളയിലെ ടൈലിലും ഭിത്തിയിലും സിങ്കിലും ബാത്ത്‌റൂം കോര്‍ണറിലും പറ്റിപ്പിടിച്ചിരിക്കുന്ന ഇരുണ്ട നിറത്തിലുളള പൂപ്പല്‍. പാറ്റ പോയ വഴി കാണില്ല പിന്നെ

എ.സി ഫാനിനിടയിലും, വാഷിംങ് മെഷീനിലും , മരങ്ങള്‍ കൊണ്ടുള്ള ഫര്‍ണിച്ചറുകളിലും , സീലിങ്ങിലും , ചവറുകള്‍ കുട്ടുന്ന സ്ഥലങ്ങളിലുമെല്ലാം ഇത്തരം കറുത്ത പൂപ്പലുകള്‍ കാണപ്പെടാറുണ്ട്. ഈ പൂപ്പലുകള്‍ കാണാന്‍ അസ്വസ്ഥത ഉണ്ടാക്കുമെന്നു മാത്രമല്ല പല ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും കാരണമാവാറുമുണ്ട്. ഇതെങ്ങനെ ഇല്ലാതാക്കാം എന്ന് നോക്കാം.

പൂപ്പല്‍ ഇല്ലാതാക്കാം

വീടിനും, ആരോഗ്യത്തിനും വെല്ലവിളി ഉയര്‍ത്തുന്ന ഇത്തരം പൂപ്പലുകള്‍ ഇല്ലാതാക്കാന്‍ ഉത്തമ മാര്‍ഗം കണ്ടെത്തിയേ മതിയാവൂ എന്ന് നിങ്ങള്‍ പലപ്പോഴം ചിന്തിച്ചിട്ടുണ്ടവുമല്ലോ..

കെമിക്കല്‍സ് വേണ്ട

ഇത്തരം പൂപ്പലുകള്‍ ഇല്ലാതാക്കാന്‍ വേണ്ടി യാതൊരുവിധ കെമിക്കല്‍സും ഉപയോഗിക്കാതെ വളരെ പ്രകൃതിദത്തമായ രീതിയില്‍ ഉണ്ടാക്കാവുന്ന ഒരു മരുന്ന് ഞങ്ങളിന്നിവിടെ വെളിപ്പെടുത്തുന്നു. ഇത്തരം പൂപ്പലുകള്‍ക്കുള്ള ചികില്‍സയുടെ മരുന്ന് ഒരു സ്‌പ്രെ രൂപത്തിലാണ് തയ്യാറാക്കിയിരിക്കുന്നത്. നാരങ്ങയിലെ സൂപ്പര്‍ പവ്വര്‍ അറിയുമോ?

ടീ ട്രീ ഓയില്‍

ഈ സ്‌പ്രെയിലെ പ്രധാന ചേരുവ റ്റീ ട്രീ ഓയില്‍ ആണ്. ഈ ഓയില്‍ വളരെ പണ്ടുകാലും മുതല്‍ക്കേ ഉപയോഗിച്ചു വരുന്ന ഒന്നാണ്. ഈ അല്‍ഭുതകരമായ പ്രകൃതിദത്ത ഓയില്‍ ഉല്‍ഭവിച്ചത് ഓസ്‌ട്രേലിയയില്‍ നിന്നാണെന്നാണ് പറയപ്പെടുന്നത്.

ആരോഗ്യഗുണങ്ങള്‍ കൂടുതല്‍

ഈ അടുത്തകാലത്ത് നടത്തിയ ഒരു പഠനത്തില്‍ പറയുന്നത് ഈ ഓയില്‍ തൊണ്ടയില്‍ ഉണ്ടാവുന്ന വ്രണത്തിനും , റെസ്പര്‍‌സ്റ്റോറി പ്രശ്‌നങ്ങള്‍ക്കും , കഫക്കെട്ട് , ബ്രോങ്കൈറ്റസ് , മൂക്കടപ്പ് , ജലദോഷം , ആസ്മ ,ക്ഷയം എന്നിവ തടയാന്‍ ഉത്തമമാണെന്നാണ്.

ആന്റിബയോട്ടിക്

ഈ ഓയിലില്‍ അടങ്ങിയിട്ടുള്ള ആന്റിബയോട്ടിക്ക് പ്രോപ്പര്‍ട്ടീസ് , ചൊറിച്ചില്‍ , കരപ്പന്‍ , തിണര്‍പ്പ് , തീ പൊള്ളല്‍ തുടങ്ങി പല ചര്‍മ്മ രോഗങ്ങള്‍ക്കും ഉത്തമ ചികില്‍സാ മാര്‍ഗമാണ്.

ആവശ്യമുള്ള സാധനങ്ങള്‍

2 ടീ സ്പൂണ്‍ റ്റീ ട്രീ ഓയില്‍, 2 കപ്പ് വെള്ളം, കോട്ടന്‍ തുണി, സ്‌പ്രെ ചെയ്യാനുള്ള ബോട്ടില്‍ എന്നിവയാണ്.

തയ്യാറാക്കുന്ന വിധം

സ്‌പ്രെ ചെയ്യാനുള്ള ബോട്ടിലില്‍ 2 ടീ സ്പൂണ്‍ റ്റീ ട്രീ ഓയില്‍ 2 കപ്പ് വെള്ളം എന്നിവ നന്നായ് യോജിപ്പിക്കുക. ഈ മിശ്രിതം വീട്ടില്‍ പൂപ്പല്‍ ബാധിച്ച ഭാഗങ്ങളില്‍ സ്‌പ്രെ ചെയ്യുക. കുറച്ച മണിക്കൂര്‍ സ്‌പ്രെ ചെയ്ത ഭാഗങ്ങളില്‍ നിന്നും മാറി നില്‍ക്കേണ്ടതാണ്.

ഉപയോഗിച്ചതിനു ശേഷം

ശേഷം കോട്ടന്‍ തുണി ഉപയോഗിച്ച് മിശ്രിതം സ്‌പ്രെ ചെയ്ത ഭാഗം തുടയ്ക്കാവുന്നതാണ്. പൂപ്പല്‍ മാറുന്നതാണ്.

English summary

Just Spray This And Get Rid Of Black Mold Naturally, Safely and Permanently

Just spray this and get rid of black mold naturally, safely and permanently, read to know more.
Please Wait while comments are loading...
Subscribe Newsletter