പഴത്തിലെ ഈച്ചയെ തുരത്താന്‍ എളുപ്പവഴി

പഴങ്ങളിലെ ഈച്ചയെ തുരത്താന്‍ ചില അപകടകരമല്ലാത്ത മാര്‍ഗ്ഗങ്ങള്‍ നോക്കാം.

Subscribe to Boldsky

നിങ്ങൾ ഒറ്റയ്ക്കാണ് വീട്ടിൽ താമസിക്കുന്നത് എന്ന് പറയുകയാണെങ്കിൽ അത് തെറ്റാണു .ചെറിയ ഷഡ്‌പദങ്ങളും ,കീടങ്ങളും നിങ്ങളുടെ സന്തത സഹചാരികളാണ് .പാറ്റ ,കൊതുകു ,ഈച്ച ,ഉറുമ്പ് തുടങ്ങിയവ.

ഇവയെല്ലാം തന്നെ രോഗം പരത്തുന്നവയുമാണ് .ഫ്രൂട്ട് ഫ്‌ളൈ അഥവാ കുഞ്ഞൻ ഈച്ചയെക്കുറിച്ചു കേട്ടിട്ടുണ്ടോ ?ഇവ ചെറിയ കറുത്ത ഈച്ചകളാണ് .നമ്മുടെ വീട്ടിലെ പഴങ്ങളും പച്ചക്കറികളുമാണ് ഇവയ്ക്കു പ്രീയങ്കരം .

ഈ ഈച്ചകൾ വളരെ അരോചകമാണ് .ഇവയെ കൊല്ലുക എന്നത് അത്ര എളുപ്പമല്ല .ആളുകൾ ഇവയെ തുരത്താനായി ചില വിഷ വസ്തുക്കൾ പ്രയോഗിക്കാറുണ്ട് .ഇവ വീട്ടിലെ കൊച്ചു കുട്ടികൾക്കും ,മുതിർന്നവർക്കും ,നമുക്കുമെല്ലാം ഹാനികരമാണ്. നാരങ്ങയിലെ സൂപ്പര്‍ പവ്വര്‍ അറിയുമോ?

നമുക്ക് വീട്ടിലെ ചില വസ്തുക്കൾ ഉപയോഗിച്ച് ഇവയെ തുരത്താനാകും .ഇതിനുള്ള വസ്തുക്കൾ നമ്മുടെ അടുക്കളയിൽ നിന്ന് തന്നെ എളുപ്പത്തിൽ ലഭിക്കുന്നവയുമാണ്.

ആപ്പിള്‍ സിഡാര്‍ വിനാഗിരി

ഇത് ഈച്ചയെ തുരത്താനുള്ള മികച്ച ഒരു ഉപാധിയാണ് .ഈ വിനാഗിരി കുറച്ചു ഒരു ജാറിൽ ഒഴിക്കുക .ഇതിന്റെ മണം വ്യാപിക്കുന്നതുവരെ ചൂടാക്കുക .ഇതിലേക്ക് സോപ്പ് ചേർക്കുക .ഇത് ഈച്ചകളെ കൊല്ലും .ഒരു പ്ലാസ്റ്റിക് കവർ കൊണ്ട് മൂടിയ ശേഷം ചെറിയ ദ്വാരങ്ങൾ ഇടുക .ഇതിലേക്ക് ഈച്ചകൾ ആകർഷകരാകും .

ചീഞ്ഞ പഴങ്ങൾ

അധികം പഴുത്തതും ,ചീഞ്ഞതുമായ പഴങ്ങൾ നാം കഴിക്കാറില്ല .ഇത് ഈച്ചയെ പിടിക്കാനായി ഉപയോഗിക്കാം .ഇതിനെ ചെറിയ കഷണങ്ങളായി നുറുക്കി പ്ലാസ്റ്റിക് കവർ ചെയ്തു ചെറിയ സുഷിരങ്ങൾ ഇടുക .ഇതിലേക്ക് വളരെ പെട്ടെന്ന് തന്നെ ഈച്ചകൾ നിറയുന്നു .സോപ്പ് വെള്ളത്തിൽ ഇത് മുക്കുകയാണെങ്കിൽ ഈച്ചകളെല്ലാം നശിക്കും . വീട്ടിലേയ്‌ക്കു പണവും ഐശ്വര്യവും ഒഴുകാന്‍....

പാൽ ,പഞ്ചസാര ,കുരുമുളക് മിശ്രിതം

നിങ്ങൾക്ക് പ്രകൃതി ദത്ത മാർഗത്തിലൂടെ ഈച്ചകളെ തുരത്തണമെങ്കിൽ പാൽ ,പഞ്ചസാര ,കുരുമുളക് എന്നിവ ചേർത്ത് 10 -12 മിനിറ്റ് ചെറിയ തീയിൽ ചൂടാക്കുക .എന്നിട്ടു കൂടുതൽ ഈച്ചകൾ ഉള്ള സ്ഥലത്തു ഇത് വയ്ക്കുക .പെട്ടെന്ന് ബൗൾ നിറയെ ഈച്ചകൾ നിറയും .അതിനെ കഴുകി കളയുക .

റെഡ് വൈൻ

ആപ്പിൾ സൈഡർ വിനാഗിരിയിൽ ചെയ്തതുപോലെയാണ് റെഡ് വൈൻ ഉപയോഗിച്ച് ഈച്ചയെ തുരത്തുന്നതു .ഈച്ചകൾക്കു റെഡ് വൈനിന്റെ മണം ഇഷ്ടമാണ് .റെഡ് വൈനും വെള്ളവുമായി ചേർത്ത് ഒരു ജാറിൽ വയ്ക്കുക .പെട്ടെന്ന് തന്നെ ഈച്ചകൾ അതിൽ ചത്ത് കിടക്കുന്നതു കാണാം .ജാറിലെ മിശ്രിതം കളഞ്ഞു കഴുകി വീണ്ടും വയ്ക്കുക .

നാരങ്ങാ മണമുള്ള ഡിഷ് സോപ്പ്

ഇത് ഈച്ചയെ തുരത്താനുള്ള ഒരു എളുപ്പ മാർഗമാണ് .നാരങ്ങാ സോപ്പിന്റെ മണം ഈച്ചകളെ ആകർഷിക്കും .ഈ സോപ്പ് വെള്ളം വീട്ടിൽ ഈച്ചകൾ ഉള്ള ഭാഗത്തു സ്‌പ്രേ ചെയ്യുക .

സസ്യ എണ്ണകൾ

നിങ്ങളുടെ അടുക്കളയിലെ സിങ്കിലൂടെ ഈച്ചകൾ വരുന്നുവെങ്കിൽ സസ്യ എണ്ണകൾ നിങ്ങളെ സഹായിക്കും, അര കപ്പ് എണ്ണ ആ ദ്വാരത്തിലൂടെ ഒഴിച്ച ശേഷം മൂടുക .രാത്രി മുഴുവൻ വയ്ക്കുക .രാവിലെ നിങ്ങൾ ഒട്ടിച്ച ടേപ്പിൽ ഈച്ചകൾ ചത്തിരിക്കുന്നതു കാണാം .ആവശ്യമെങ്കിൽ വീണ്ടും ചെയ്യുക .എന്താ ഇവ വളരെ സുരക്ഷിതമായ വഴികളല്ലേ ? കൂടാതെ നിങ്ങളുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കുക.

Story first published: Monday, October 17, 2016, 15:54 [IST]
English summary

Home Ingredients To Get Rid Of Fruit Flies

Here is some of the best home ingredients that can help get rid of fruit flies. These are the best remedies to get rid of fruit flies.
Please Wait while comments are loading...
Subscribe Newsletter