For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വീട് വൃത്തിയാക്കാനുള്ള ആറു സൂത്രപ്പണികൾ

By Super Admin
|

സ്ത്രീകളെ സംബന്ധിച്ചെടത്തോളം അടുക്കള അവരുടെ സാമ്രാജ്യമാണ്. വീടിന്റെ ഈ ഭാഗത്തെ വൃത്തി ഏറ്റവും പ്രധാനവും ആണ്. പല ചെറുജീവികളും അടുക്കളയെ വൃത്തികേടാക്കും. അതുപോലെത്തന്നെയാണ് വീടിന്റെ എല്ലാ ഭാഗങ്ങളും.

ഇതൊക്കെ ഒഴിവാക്കാനും വൃത്തിയായി സൂക്ഷിക്കാനും ഉതകുന്ന പല മാർഗങ്ങളും ഉണ്ട്. പക്ഷെ ഇതൊക്കെ പ്രായോഗികമാക്കാൻ ഏറെ ബുദ്ധിമുട്ടും ഉണ്ടാവും.

ഈ വിഷമം ഒഴിവാക്കാൻ ഉതകുന്ന ആറു ചില സൂത്രപ്പണികൾ താഴെ കൊടുക്കുന്നു .പരീക്ഷിച്ചുതന്നെ ഫലം അറിയൂ .ഇതിലൂടെ ഏറെ സമയം ലാഭിക്കാൻ കഴിയും .

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

ഒന്നാമതായി ഗ്ലൗസിന്റെ ഉപയോഗം.ഇത് ഏറെ ഫലപ്രദമായി കണ്ടു വരുന്നു.സുഖപ്രദമായ രീതിയിൽ ജോലി ചെയ്യാൻ കൈയിൽ റബ്ബർ ഗ്ലൗസുകൾ ധരിക്കുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

ഇന്ന് പലരും വളർത്തുജീവികളെ വീട്ടിൽ വളർത്താൻ ഇഷ്ടപ്പെടുന്നവരാണ്.റബ്ബർ ഗ്ലൗസുകൾ ധരിച്ച് വീടിനകത്തുള്ള വളർത്തുമൃഗങ്ങളുടെ രോമങ്ങൾ പെറുക്കിയെടുക്കാം .തുണികളിലും അപ്പോൾസ്ട്രികളിലും പറ്റിപ്പിടിച്ചിരിക്കുന്ന പൊടികൾ നീക്കം ചെയ്യാനും രോമങ്ങൾ കളയാനും അല്പം ഈർപ്പം ഗ്ലൗസിൽ ഉണ്ടായിരിക്കുന്നത് നന്നായിരിക്കും.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

രണ്ടാമതായി പെട്ടെന്ന് അഴുക്കും പൂപ്പലുകളും പിടിക്കുന്ന കുളിമുറികളെ ' പ്യൂമൈസ്‌ സ്റ്റോൺ ഉപയോഗിച്ച് വൃത്തിയാക്കാം .ഇതിന്റെ പരുപരുത്ത ഭാഗം കൊണ്ട് ഉരക്കുകയെ വേണ്ടു .വിനാഗിരിയും നല്ലൊരു ഉപാധിയാണ്.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

മൂന്നാമതായി നാം ഏറെ ശ്രദ്ധിക്കേണ്ടത് നാം നിത്യം ഉപയോഗിക്കുന്ന കുളിമുറിയാണ്.ഷവറിൽഎപ്പോഴും അഴുക്കുകൾ കട്ട പിടിക്കുക സാധാരണമാണ് ഒരു പ്ലാസ്റ്റിക് സഞ്ചിയിൽ വിനാഗിരിചേർത്ത വെള്ളം നിറച്ച് അത് ഷവറിന്റെ മുകളിൽവെള്ളം ഒഴുകുന്ന ഭാഗത്ത് ഘടിപ്പിക്കുക രാത്രിയിലാണ് കെട്ടി വെക്കേണ്ടത് .രാവിലെ കഴുകുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

നാലാമതായി ശ്രദ്ധിക്കുവാനുള്ളത് നമ്മുടെ നിലമാണ്. ഇന്ന് മിക്ക വീടുകളുടെയും തറ മരത്താൽ നിർമ്മിതമാണ്. ഇത് വൃത്തിയാക്കാൻ പറ്റിയ ഒരു ഉപകരണമാണ് മുടി ഉണക്കാൻ ഉപയോഗിക്കുന്ന ഹെയർഡ്രയറുകൾ .നനവുള്ള നിലത്തെ ഈർപ്പം വലിച്ചെടുക്കാൻ ഇതേറെ സഹായകമാണ്. മരത്തിനിടയിലുള്ള ഈർപ്പം പോലും ഇത് നിശ്ശേഷം മാറ്റും. പിന്നീട് അല്പം ഒലിവ് ഓയിൽ ഉപയോഗിച്ച് തുടച്ചാൽ നിലം മനോഹരമാകും.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

അഞ്ചാമതായി ബേക്കിങ്‌സോഡായും ,വിനാഗിരിയും ഏതിനൊക്കെ ഉപയോഗിക്കാം എന്ന് നോക്കാം. ഒരേ അളവിൽ അല്പം വിനാഗിരിയും ബേക്കിങ്‌സോഡായും യോജിപ്പിച്ച് ഈ ലായനികൊണ്ട് നമ്മുടെ ഓവനുകൾ വൃത്തിയാക്കാം. ഏതു കഠിനമായ കറകളും അകറ്റാൻ ഇത് പര്യാപ്തമാണ്

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

കൂടാതെ അടുക്കളയിലെ സിങ്ക് കഴുകാനും വിനാഗിരി ഉപയോഗിക്കാം . അരക്കപ്പ് വിനാഗിരിയിൽ അരക്കപ്പ് വെള്ളം ചേർത്ത് സിങ്കിൽ ഒഴിച്ച്‌ അഞ്ചു മിനിറ്റിനുശേഷം ചുടുവെവെള്ളത്തിൽ കഴുകിക്കളയുക.

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

വീട് വൃത്തിയാക്കാന്‍ എളുപ്പവഴി

ആറാമതായി ടാർട്ടർ ക്രീം ഉപയോഗിച്ച് സ്റ്റീൽ പാത്രങ്ങൾ എങ്ങിനെ വൃത്തിയാക്കാം എന്ന് നോക്കാം. അല്പം ക്രീം വെള്ളം ചേർത്ത് നന്നായി യോജിപ്പിച്ച ശേഷം ഒരു സ്പോഞ്ചുപയോഗിച്ച് ഇത് കൊണ്ട് സ്റ്റീൽ പാത്രങ്ങൾ നന്നായി തുടക്കുക ടാർട്ടറും നാരങ്ങാനീരി ചേർത്തും ഇതേ രീതിയിൽ സ്റ്റീൽ പാത്രങ്ങൾ വൃത്തിയാക്കാവുന്നതാണ് .നാരങ്ങായിൽ അമ്ലം കൂടുത്താൽ ഉള്ളതുകൊണ്ട് വേഗം വൃത്തിയാവും.

English summary

Cleaning Hacks 6 Tricks You Have to Know

Cleaning does not need to be a time consuming process filled with frustration. There are countless tips, tricks and solutions for household cleaning
Story first published: Wednesday, August 3, 2016, 12:59 [IST]
X
Desktop Bottom Promotion