For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മര ഫര്‍ണ്ണിച്ചറുകള്‍ സംരക്ഷിക്കാനുള്ള വഴികള്‍

By Super
|

നിങ്ങളുടെ വല്യച്ഛന്‍ ഉപയോഗിച്ചിരുന്ന ചാരുകസേര പോലും ഒരുപക്ഷേ ഇപ്പോഴും നിങ്ങളുടെ വീട്ടിലുണ്ടാവും. അത് ഇപ്പോളൊരു പുരാവസ്തു ഫര്‍ണ്ണച്ചറായി മാറിയിട്ടുണ്ടാവും. തടികൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ ശരിയായ രീതിയില്‍ സംരക്ഷിച്ചാല്‍ തലമുറകളോളം കേടുവരാതെ ഇരിക്കും. മുട്ടത്തോടുകൊണ്ടുള്ള ഉപയോഗങ്ങള്‍ ഇത്രയോ?

ഓക്ക്, മേപ്പിള്‍, വാല്‍നട്ട്, മഹാഗണി പോലുള്ള മരങ്ങള്‍ കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ വീടിന് ആകര്‍ഷണവും സവിശേഷമായ കാഴ്ചയും നല്‍കും. അന്തരീക്ഷ താപനിലയില്‍ വര്‍ദ്ധനവ് സംഭവിച്ചുകൊണ്ടിരിക്കുന്നതിനാല്‍ തടിക്കുള്ളില്‍ സമ്മര്‍ദ്ധം രൂപപ്പെടുകയും വിള്ളല്‍ വീഴാന്‍ ഇടയാവുകയും ചെയ്യും.

നേരിട്ട് വെയില്‍ ഏല്‍ക്കരുത്

നേരിട്ട് വെയില്‍ ഏല്‍ക്കരുത്

മര ഫര്‍ണ്ണിച്ചറുകളില്‍ ഒരു നിശ്ചിത അളവ് ജലാംശമുണ്ടാകും. ഫര്‍ണ്ണിച്ചറുകള്‍ നേരിട്ട് വെയിലേല്‍ക്കുന്നതിന് ഇടയായാല്‍ അത് ചില ഭാഗങ്ങളില്‍ വിള്ളലുകള്‍ ഉണ്ടാകാന്‍ ഇടയാക്കും. നിറവും മങ്ങാനിടയാകും. തീയുടെ സമീപത്തും മര‌ ഫര്‍ണ്ണിച്ചറുകള്‍ സ്ഥാപിക്കരുത്.

വെള്ളം പുരളരുത്

വെള്ളം പുരളരുത്

മര സാമഗ്രികള്‍ സംരക്ഷിക്കാനുള്ള ലളിതമായ മാര്‍ഗ്ഗങ്ങളിലൊന്നാണ് ഇത്. വെള്ളത്തില്‍ കുതിരുന്നത് തടി കേട് വരാന്‍ ഇടയാക്കും. ചൂടുവെള്ളവും സോപ്പും ഉപയോഗിച്ച് ഫര്‍ണ്ണിച്ചര്‍ വൃത്തിയാക്കുക. ഇടുങ്ങിയ സ്ഥലങ്ങള്‍ ടൂത്ത് ബ്രഷ് ഉപയോഗിച്ച് വൃത്തിയാക്കാം. അവസാനമായി മയമുള്ള ഒരു തുണി ഉപയോഗിച്ചും വൃത്തിയാക്കുക.

 കോസ്റ്ററുകളും മാറ്റുകളും ഉപയോഗിക്കുക

കോസ്റ്ററുകളും മാറ്റുകളും ഉപയോഗിക്കുക

മരം കൊണ്ടുള്ള മേശയില്‍ നേരിട്ട് പാനീയങ്ങളും ഭക്ഷണങ്ങളും വിളമ്പി വെയ്ക്കരുത്. ചില പാടുകള്‍ നീക്കം ചെയ്യുക പ്രയാസമായിരിക്കും. ഭക്ഷണങ്ങള്‍ വിളമ്പുന്നതിന് മുമ്പ് കോസ്റ്ററുകളോ ഡിസൈനര്‍ മാറ്റുകളോ ഉപയോഗിക്കുക.

ഒരു ആവരണം നല്‍കുക

ഒരു ആവരണം നല്‍കുക

വേനല്‍ക്കാലത്ത് ഫര്‍ണ്ണിച്ചറുകള്‍ സംരക്ഷിക്കാനുള്ള പ്രധാനപ്പെട്ട ഒരു മാര്‍ഗ്ഗമാണിത്. മികച്ച ഗുണമേന്മയുള്ള മൃദുവായ മെഴുക് പുരട്ടുന്നത് ഫര്‍ണ്ണിച്ചര്‍ കേടാകാതെ സംരക്ഷിക്കും. കട്ടി കുറഞ്ഞ ഒരു കോട്ട് നേരിട്ട് അടിച്ച് 30 മിനുട്ട് കാത്തിരിക്കുക. ഒരു മൃദുവായ ബ്രഷ് ഇതിന് വേണ്ടി ഉപയോഗിക്കുക. 60 മിനുട്ടിന് ശേഷം ഇത് ഒന്നു കൂടി ചെയ്യുക.

പതിവായി വൃത്തിയാക്കുക

പതിവായി വൃത്തിയാക്കുക

അഴുക്കും പൊടിയും ഫര്‍ണ്ണിച്ചറില്‍ പോറലുകളുണ്ടാക്കും. അതിനാല്‍ തന്നെ മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ ഇടക്കിടെ വൃത്തിയാക്കണം. ഫര്‍ണ്ണിച്ചറുകളില്‍ കവര്‍ ഉണ്ടെങ്കില്‍ അത് ആഴ്ചയിലൊരിക്കല്‍ വാക്വം ക്ലീനര്‍ ഉപയോഗിച്ച് വൃത്തിയാക്കുക. പൊത്തുകളും മറ്റും വൃത്തിയാക്കുകയും കുഷ്യന്‍ കവറുകള്‍ പതിവായി മാറ്റുകയും ചെയ്യുക. ഫര്‍ണ്ണിച്ചറുകള്‍ വൃത്തിയായി സൂക്ഷിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളിലൊന്നാണിത്.

മഴ കൊള്ളരുത്

മഴ കൊള്ളരുത്

മരഫര്‍ണ്ണിച്ചറുകള്‍ മഴ കൊള്ളുന്നത് പൂപ്പല്‍ ബാധിക്കുന്നതിന് ഇടയാക്കും. ദ്രവിച്ച് പോകുന്നതാണ് മറ്റൊരു പ്രശ്നം. ഇക്കാരണത്താല്‍ ഫര്‍ണ്ണിച്ചറുകള്‍ മഴ കൊള്ളാതെ സംരക്ഷിക്കുക.

English summary

Best way to care for wood furniture

To clean the finish on your wood furniture just use warm water and mild dish soap. Wipe the dirt off the surface with soft cloths or paper towels until they come up fairly clean.
Story first published: Saturday, March 12, 2016, 15:29 [IST]
X
Desktop Bottom Promotion