For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രഷ് ഫ്രഷ് പച്ചക്കറികള്‍ !!

By Staff
|

പുതിയ പഴങ്ങളും പച്ചക്കറികളും കിട്ടുന്നതിനായി എന്നും കടകളില്‍ പോകാനുള്ള സമയം നമ്മളില്‍ പലര്‍ക്കും ഉണ്ടാകില്ല, പകരം എല്ലാം ഒരുമിച്ച്‌ വാങ്ങും. എന്നാല്‍ ആഴ്‌ചാവസാനത്തോടെ നമുക്ക്‌ കാണാന്‍ കഴിയുന്നത്‌ വാടിയ പച്ചക്കറികളും ചീഞ്ഞു തുടങ്ങിയ പഴങ്ങളും ആയിരിക്കും .

എന്നാല്‍, നല്ല ശ്രദ്ധ നല്‍കിയാല്‍ നിങ്ങളുടെ നല്ല ആഹാരമാകേണ്ട ഇവ വളമായി മാറില്ല. പഴങ്ങളും പച്ചക്കറികളും ദീര്‍ഘനാള്‍ചീത്തയാവാതെ സൂക്ഷിക്കാന്‍ നിരവധി മാര്‍ഗ്ഗങ്ങളുണ്ട്‌. അത്തരത്തിലുള്ള 6 മാര്‍ഗങ്ങള്‍ ഇതാ,

Vegetables

1.പഴങ്ങള്‍ ചൂട്‌ വെള്ളത്തില്‍ കഴുകുക

കീടനാശിനികള്‍ മാത്രമല്ല ഫംഗസുകളെ അകറ്റാന്‍ സഹായിക്കുക, ചെറു പഴങ്ങള്‍ സൂക്ഷിച്ച്‌ വയ്‌ക്കുന്നതിന്‌ മുമ്പ്‌ ചൂട്‌ വെള്ളത്തില്‍ കഴുകുന്നതും ഇതിന്‌ സഹായിക്കും. തെര്‍മോതെറാപ്പി എന്നറിയപ്പെടുന്ന ഈ പ്രക്രിയയില്‍ പഴങ്ങള്‍ ചൂട്‌ വെള്ളത്തില്‍ നന്നായി കഴുകി എടുക്കുകയാണ്‌ ചെയ്യുന്നത്‌. ചൂടുവെള്ളം സൂഷ്‌മാണുക്കളെ നശിപ്പിക്കുകയും പഴങ്ങളുടെ പുതുമ നിലനിര്‍ത്തുകയും ചെയ്യും. സ്‌ട്രോബെറി, ബ്ലൂബെറി, റാസ്‌പ്‌ബെറി തുടങ്ങിയവ 125 ഡിഗ്രി ചൂടുള്ള വെള്ളത്തില്‍ 30 സെക്കന്‍ഡ്‌ നേരം മുക്കി വച്ച്‌ കഴുകുന്നതാണ്‌ ഉത്തമം. കഴുകിയതിന്‌ ശേഷം വായു ലഭിക്കുന്നതിനായി പഴങ്ങള്‍ അല്‍പനേരം ടൗവലില്‍ വിതറിയിടുക. അതിന്‌ ശേഷം ്‌ സൂക്ഷിച്ച്‌ വയ്‌ക്കാന്‍ എടുക്കുക.

2. തക്കാളി ഫ്രിഡ്‌ജിന്‌ പുറത്ത്‌ സൂക്ഷിക്കുക

തക്കാളി ദീര്‍ഘനാള്‍ ചീത്തയാകാതിരിക്കാന്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുന്നതാണ്‌ നല്ലതെന്നും തോന്നും. എന്നാല്‍ അങ്ങനെയല്ല, നമ്മള്‍ ചെയ്യുന്ന സാധാരണ തെറ്റുകളില്‍ ഒന്നാണിത്‌. തക്കാളി തണുപ്പില്‍ സൂക്ഷിച്ചാല്‍ അവയുടെ രൂചിയും മണവും നിറവും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ നഷ്ടമാകും. അതിന്‌ പകരം പേപ്പര്‍ ടൗവല്‍ കൊണ്ട്‌ പൊതിഞ്ഞ പാത്രത്തില്‍ തണ്ട്‌ മുകളിലേക്ക്‌ ആക്കി തക്കാളി വയ്‌ക്കുക. പഴത്തിന്റെ ഏറ്റവും മൃദുവായ ഭാഗം തണ്ടിനോട്‌ ചേര്‍ന്നാണ്‌. ഈ ഭാഗം ചതയുന്നത്‌ തക്കാളി ചീയാന്‍ കാരണമാകും. തക്കാളി സൂക്ഷിച്ച്‌ വയ്‌ക്കുമ്പോള്‍ താപനിലയ്‌ക്ക്‌ വളരെ പ്രാധാന്യമുണ്ട്‌. മുറിയിലെ താപനിലയില്‍ തന്നെ സൂക്ഷിക്കുന്നതാണ്‌ ഉത്തമം. സൂര്യപ്രകാശം നേരിട്ട്‌ പതിക്കാതെയും അമിതമായ ചൂട്‌ ഏക്കാേെതയും സൂക്ഷിക്കുക. വളരെ വേഗത്തില്‍ അവ ഉപയോഗിച്ച്‌ തീരുന്നില്ല എങ്കില്‍ തക്കാളി ചതയാതിരിക്കാന്‍ പാത്രത്തില്‍ ചുറ്റുമായി നിരത്തി വയ്‌ക്കുക.

3. ഇലക്കറികള്‍ പൊതിഞ്ഞ്‌ വയ്‌ക്കുക

ഇലക്കറികള്‍ വാങ്ങി രണ്ട്‌ ദിവസത്തിനുള്ളില്‍ കഴിക്കുന്നതാണ്‌ ഇവയിലെ പോഷകങ്ങള്‍ പൂര്‍ണമായി ലഭിക്കാന്‍ നല്ലത്‌. എന്നാല്‍ ,ഇവ സൂക്ഷിച്ച്‌ വയ്‌ക്കുകയാണെങ്കില്‍ വാടി പോകാതിരിക്കുന്നതിന്‌ കഴുകാതെ തന്നെ പേപ്പര്‍ ടൗവല്‍ കൊണ്ട്‌ പൊതിഞ്ഞ്‌ സൂക്ഷിക്കുക. ഇലകളുടെ അധിക നനവ്‌ പേപ്പര്‍ വലിച്ചെടുത്തു കൊള്ളും. പേപ്പര്‍ കൊണ്ട്‌ പൊതിഞ്ഞതിന്‌ ശേഷം പ്ലാസ്റ്റിക്‌ ബാഗുകളില്‍ ഇട്ട്‌ ഫ്രിഡ്‌ജില്‍ വയ്‌ക്കുക. ചീത്തയായ ഇലകള്‍ നീക്കം ചെയ്‌തതിന്‌ ശേഷം വേണം ഫ്രിഡ്‌്‌ജില്‍ വയ്‌ക്കാന്‍. വ്യത്യസ്‌ത തരം ഇലകള്‍ വ്യത്യസ്‌ത ബാഗുകളില്‍ വയ്‌ക്കുക.

4. ഐസ്‌ വെള്ളത്തില്‍ കഴുകുക

ഫ്രിഡ്‌ജിലെ തണുപ്പു മൂലവും പുറത്ത്‌ കുറെ നേരം വയ്‌ക്കുന്നതു മൂലവും ഇലകളും പച്ചക്കറികളും വാടിയതായി കാണപ്പെടുകയാണെങ്കില്‍ ഐസ്‌ വെള്ളത്തില്‍ കഴുകിയാല്‍ ഇവയുടെ പുതുമ തിരിച്ചു കിട്ടും.വലിയ പാത്രത്തില്‍ ഐസ്‌ വെള്ളം എടുത്ത്‌ ചീരയും മറ്റ്‌ ഇലക്കറികളും ഇതിലിട്ട്‌ ഉലച്ച്‌ കഴുകുക.ഓന്നോ രണ്ടോ മിനുട്ടുള്‍ക്ക്‌ ഉള്ളില്‍ ഇവ പുതിയതുപോലെ ആകുന്നത്‌ കാണാം.

5. പഴങ്ങളും പച്ചക്കറികളും ഫ്രീസറില്‍ സൂക്ഷിക്കുക

പഴങ്ങളും പച്ചക്കറികളും വേഗം തീരുമെന്നു കരുതി കൂടുതല്‍ വാങ്ങുമ്പോള്‍ ചിലപ്പോള്‍ അധികമാകാറുണ്ട്‌. എന്നാല്‍ ഇവ പാഴാക്കി കളയരുത്‌ പകരം പാകമായ പഴങ്ങളും പച്ചക്കറികളും അരിഞ്ഞ്‌ പിന്നീട്‌ ഉപയോഗിക്കുന്നതിനായി ഫ്രീസറില്‍ വയ്‌ക്കുക.കാപ്‌സികം, ഗ്രീന്‍ ബീന്‍സ്‌,ബ്രോക്കോളി, കാബേജ്‌, ഉള്ളി, വെള്ളരിക്ക,കൂണ്‍, സ്‌ട്രോബെറി, ബ്ലൂബെറി, പഴങ്ങള്‍ ഇവയെല്ലാം ഇങ്ങനെ സൂക്ഷിക്കാം. ഫ്രീസറില്‍ വയ്‌ക്കുന്നതിന്‌ മുമ്പ്‌ ഇവ ചൂട്‌ വെള്ളത്തില്‍ കഴുകാന്‍ മറക്കരുത്‌. ഭക്ഷണങ്ങളില്‍ അടങ്ങിയിട്ടുള്ള ബക്ടീരികളെ നിര്‍വീര്യമാക്കാനും കേടാകുന്നത്‌ തടയാനും ഇത്‌ സഹായിക്കും.

6. പാകമായ പഴങ്ങള്‍ ഫ്രിഡ്‌ജില്‍ വയ്‌ക്കുക

പഴങ്ങള്‍ ഫ്രിഡ്‌ജില്‍ വച്ചാല്‍ പെട്ടന്ന്‌ ചീത്തയാകും എന്ന്‌ പറയാറുണ്ട്‌. എന്നാല്‍, ഫ്രിഡ്‌ജില്‍ വയ്‌ക്കുന്ന പഴങ്ങളുടെ തൊലിയുടെ നിറം ഏതാനും മണിക്കൂറുകള്‍ക്കകം മങ്ങുമെങ്കിലും അതിനു താഴെയുള്ള പഴം കഴിക്കാന്‍ നല്ലതായിരിക്കും. ഫ്രീഡ്‌ജിലെ തണുത്ത താപനില പഴങ്ങളില്‍ കാണപ്പെടുന്ന പോളിഫിനൈല്‍ ഓക്‌സിഡേസ്‌ എന്ന എന്‍സൈം പഴത്തൊലിയിലെ ഫിനോള്‍സിനെ ഫോളിഫിനോള്‍സ്‌ ആക്കുന്നത്‌ പ്രോത്സാഹിപ്പിക്കും. ഇത്‌ പഴത്തൊലി കറക്കുന്നതിന്‌ കാരണമാകും. അതേസമയം തണുത്ത കാലാവസ്ഥ പഴം കൂടുതല്‍ മൂക്കുന്നത്‌ തടയും. കറുത്ത പഴത്തൊലിയോട്‌ വിരോധമാണെങ്കില്‍ , പാകമായ പഴം ഒരു പ്ലാസ്റ്റിക്‌ ബാഗില്‍ ഇട്ട്‌ നന്നായി അടച്ചതിന്‌ ശേഷം ഫ്രിഡ്‌ജില്‍ വയ്‌ക്കുക.

Culantro Cilantro
It is also known as spiny coriander or long-leaf coriander. In India, it is known as 'bandhania'. It is also known as Mexican coriander or Mexican parsley. In India, it is known as 'dhania.'
It is a biennial plant with a life span of two years. It is an annual plant.
The leaves are more pungent (around 10 times) compared to cilantro. The leaves are less pungent than culantro.
The leaves are tougher and can be boiled at a high heat without damage. The leaves are delicate and soft, the reason why it is added only after the food is prepared.
The leaves are long with several small yellow spines. The leaves are small and lacy with no spines
The leaves grow on thick short stem and are arranged spirally. The leaves grow higher above the ground on a thin stem.
The flowers of culantro are blue and have spines too. The seeds are naturally present in the flower, making the plant self-seeding. The flowers are whitish and have no spines.

English summary

Ways To Keep Fruits And Veggies Fresher For Long

Here are some easy ways to keep your fruits and veggies for long,
X
Desktop Bottom Promotion