For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ട കേടു വന്നോ??

|

ഭക്ഷണം ആരോഗ്യത്തിനു പ്രധാനം. എന്നാല്‍ നല്ല ഭക്ഷണം കഴിയ്ക്കണം. പകരം കേടായവ കഴിച്ചാല്‍ ആരോഗ്യത്തിനു പകരം അസുഖങ്ങളായിരിയ്ക്കും ഫലം.

ചൂടുകാലത്ത് പല ഭക്ഷണങ്ങളും പെട്ടെന്നു കേടാകും. ഇതിലൊന്നാണ് മുട്ട.

മുട്ട നല്ലതോ ചീത്തയായതോ എന്നു തിരിച്ചറിയാന്‍ ചില വഴികളുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

Egg

നല്ല മുട്ട പൊട്ടിയ്ക്കുമ്പോള്‍ വെളുത്ത നിറമാകും ഉണ്ടാകുക. എന്നാല്‍ നിറം കുറേശെ മാറിയതായ മുട്ട കേടായതാകാന്‍ വഴിയുണ്ട്. പ്രത്യേകിച്ച് ദുര്‍ഗന്ധം വരികയാണെങ്കില്‍. ചെറിയ ദുര്‍ഗന്ധമായാലും മതി.

മുട്ടയുടെ രണ്ടിരട്ടി വെള്ളം ഒരു ബൗളിലോ പാത്രത്തിലോ എടുക്കുക. മുട്ട മുഴുവനായും മുങ്ങാന്‍ പാകത്തിനുള്ള വെള്ളം വേണം. നല്ല മുട്ടയെങ്കില്‍ ഇത് വെള്ളത്തിനു താഴേ മുങ്ങിപ്പോകും. ഉപരിതലത്തില്‍ പൊന്തിക്കിടക്കുന്ന മുട്ട കേടായതാകും.

മുട്ട കുലുക്കി നോക്കുക. ഇത് കുലുങ്ങുന്നുവെങ്കില്‍ കേടായതാകും.

മുട്ട പൊട്ടിച്ചു കഴിഞ്ഞാല്‍ മുട്ടവെള്ളയും മഞ്ഞയും ലൂസായി കിടക്കുകയാണെങ്കില്‍ മുട്ട കേടായതാകാം. നല്ല മുട്ടയെങ്കില്‍ മുട്ട മഞ്ഞ വട്ടത്തില്‍ തന്നെ അല്‍പം ഉറച്ചുണ്ടാകും. മുട്ടവെള്ളയും അധികം ലൂസായി പരക്കാതിരിയ്ക്കും. ഒലീവ് ഓയിലിന്റെ ആരോഗ്യഗുണങ്ങള്‍

English summary

Ways To Know If The Egg Is Fresh

Here are the best ways to know if your eggs are fresh. These are the simple ways to know if your eggs are still fresh.
Story first published: Friday, May 29, 2015, 19:35 [IST]
X
Desktop Bottom Promotion