For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെള്ളവസ്ത്രങ്ങള്‍ വെളുപ്പിയ്ക്കാന്‍.....

By Super
|

വെളുത്ത വസ്ത്രങ്ങളില്‍ വേഗത്തില്‍ അഴുക്കാവുകയും, കാലക്രമേണ ശോഭ നഷ്ടമാവുകയും ചെയ്യും. ഇക്കാരണത്താല്‍ വെള്ള വസ്ത്രങ്ങളുടെ സംരക്ഷണത്തില്‍ ഏറെ ശ്രദ്ധ നല്കേണ്ടതുണ്ട്. ചൂടുള്ള അല്ലെങ്കില്‍ ചെറുചൂടുള്ള വെള്ളത്തില്‍ തുണി കഴുകുന്നത് അഴുക്ക് വേഗത്തില്‍ നീക്കം ചെയ്യാന്‍ സഹായിക്കും.

നിങ്ങളുടെ ഏതെങ്കിലും വെള്ള വസ്ത്രത്തില്‍ മായാത്ത പാടുകളുണ്ടെങ്കില്‍ ഇനി പറയുന്ന കാര്യങ്ങള്‍ പരീക്ഷിച്ച് നോക്കുക. ഇവ ബലമായി വസ്ത്രത്തില്‍ ഉരയ്ക്കരുത്. കാരണം ഇവയില്‍ ചിലത് രൂക്ഷ സ്വഭാവം ഉള്ളവ ആയിരിക്കും.

1. ബ്ലീച്ചിങ്ങ് പൗഡര്‍

1. ബ്ലീച്ചിങ്ങ് പൗഡര്‍

ഒരു ബക്കറ്റ് ചൂടുവെള്ളത്തില്‍ ഒരു ടേബിള്‍സ്പൂണ്‍ ഡിറ്റര്‍ജന്‍റ് ചേര്‍ക്കുക. വെള്ള വസ്ത്രങ്ങള്‍ ഇതിലേക്കിട്ട് 15 മിനുട്ടിന് ശേഷം പുറത്തെടുത്ത് അഴുക്കിന് മുകളില്‍ അല്ലെങ്കില്‍ വസ്ത്രത്തില്‍ മുഴുവന്‍ അല്പം ബേക്കിങ്ങ് പൗഡര്‍ വിതറുക. വസ്ത്രം തിരുമ്മിയ ശേഷം 10 മിനുട്ട് സമയം മുക്കിവെയ്ക്കുക. തുടര്‍ന്ന് ശുദ്ധജലം ഉപയോഗിച്ച് കഴുകാം.

2. വെള്ള വിനാഗിരി

2. വെള്ള വിനാഗിരി

ഒരു ബക്കറ്റ് വെള്ളത്തില്‍ 50 മില്ലി വെള്ള വിനാഗിരി ചേര്‍ക്കുക. വെള്ള വസ്ത്രം അര മണിക്കൂര്‍ സമയം അതില്‍ മുക്കി വെയ്ക്കുക. വസ്ത്രം വെള്ളത്തില്‍ നിന്ന് പുറത്തെടുത്ത് കഴുകരുത്. തുണി സൂര്യപ്രകാശത്തില്‍ ഉണക്കിയെടുക്കുക.

3. ബേക്കിങ്ങ് സോഡ

3. ബേക്കിങ്ങ് സോഡ

വെള്ള വസ്ത്രങ്ങള്‍ ബേക്കിങ്ങ് സോഡ ഉപയോഗിച്ച് കഴുകുമ്പോള്‍ ആദ്യം ഇത് അഴുക്കുള്ള ഭാഗങ്ങളില്‍ അല്ലെങ്കില്‍ വസ്ത്രത്തില്‍ മുഴുവന്‍ തേയ്ക്കണം. തുടര്‍ന്ന് തുണി ഉണങ്ങിയ ഒരു ബക്കറ്റിലിടുക. 30 മിനുട്ടിന് ശേഷം ശുദ്ധജലം ഉപയോഗിച്ച് കഴുകുകയും വ്യത്യാസം കണ്ടറിയുകയും ചെയ്യുക.

4. ചെറുചൂടുള്ള വെള്ളം

4. ചെറുചൂടുള്ള വെള്ളം

തുണി ചെറിയ ചൂടുള്ള വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതിലേക്ക് ഡിറ്റര്‍ജന്‍റും ഒരു ടേബിള്‍സ്പൂണ്‍ വെള്ള വിനാഗിരിയും ചേര്‍ക്കുക. 15 മിനുട്ട് ഇങ്ങനെ കുതിര്‍ത്ത് വെയ്ക്കുന്നത് വസ്ത്രത്തിന് തിളക്കം നല്കും.

5. നാരങ്ങനീര്

5. നാരങ്ങനീര്

നാരങ്ങനീര് തുണിക്ക് മുകളിലും മായാത്ത കറകളിലും പിഴിഞ്ഞ് ഒഴിക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ബ്രഷ് ചെയ്യുകയും കറ മാറുന്നത് വരെ വീണ്ടും നാരങ്ങനീര് പുരട്ടി ബ്രഷ് ഉപയോഗിക്കുന്നത് തുടരുകയും ചെയ്യുക.

6. ഉരുളക്കിഴങ്ങ് ജ്യൂസ്

6. ഉരുളക്കിഴങ്ങ് ജ്യൂസ്

വെള്ള വസ്ത്രങ്ങള്‍ക്ക് തിളക്കം നല്കാന്‍ സഹായിക്കുന്ന ഒന്നാണ് ഉരുളക്കിഴങ്ങ് ജ്യൂസ്. ഉരുളക്കിഴങ്ങിന്‍റെ ജ്യൂസ് വസ്ത്രത്തിലെ കറയ്ക്ക് മുകളില്‍ ഒഴിക്കുകയോ പുരട്ടുകയോ ചെയ്യുക. അല്ലെങ്കില്‍ 20 മിനുട്ട് സമയത്തേക്ക് വസ്ത്രം ഈ ജ്യൂസില്‍ കുതിര്‍ത്ത് വെയ്ക്കുക. തുടര്‍ന്ന് ചൂടുള്ള വെള്ളത്തില്‍ കഴുകുക.

English summary

Tips To Brighten White Clothes Naturally At Home

Are you in a fix to make your white clothes bright? Here are some of the best tips to help whiten white clothes naturally, take a look.
X
Desktop Bottom Promotion