For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കൊക്കക്കോള കൊണ്ട് ഇങ്ങനേയും ചില ഉപയോഗങ്ങള്‍

|

നമ്മളില്‍ പലരുടേയും ഏറ്റവും ഇഷ്ടപ്പെട്ട പാനീയമായിരിക്കും കൊക്കക്കോള. എന്നാല്‍ സോഫ്റ്റ്ഡ്രിങ്ക്‌സുകളെല്ലാം തന്നെ നിശബ്ദ കൊലയാളി എന്നാണ് പൊതുവില്‍ അറിയപ്പെടുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പല പാനീയങ്ങളും കുടിയ്ക്കാന്‍ മാത്രമല്ല പറ്റുന്നത്.

അടുക്കളത്തോളം വളര്‍ത്തിയാല്‍.....

നിരവധി ഉപയോഗങ്ങള്‍ കൊക്കക്കോള കൊണ്ട് നമുക്കുണ്ട്. ഇതില്‍ പകുതിയും നമ്മുടെ നിത്യോപയോഗത്തിന്റെ ഭാഗമാണ്. ഏതൊക്കെ തരത്തില്‍ കൊക്കക്കോള നമുക്ക് ഉപയോഗിക്കാം എന്നു നോക്കാം.

തുരുമ്പ് കളയാന്‍

തുരുമ്പ് കളയാന്‍

തുരുമ്പ് കളയാന്‍ പഠിച്ച പണി പതിനെട്ടും നോക്കിയിട്ടും നടന്നില്ലേ? എന്നാല്‍ അല്‍പം കൊക്കക്കോള എടുത്ത് തുരുമ്പ് പിടിച്ച വസ്തുവില്‍ തേച്ചാല്‍ മതി. നിമിഷ നേരം കൊണ്ട് തുരുമ്പ് പോകും എന്നതാണ് സത്യം. കൊക്കക്കോളയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോണിക് ആസിഡാണ് തുരുമ്പ് കളയാന്‍ സഹായിക്കുന്നത്.

ഡിറ്റര്‍ജന്റായി ഉപയോഗിക്കാം

ഡിറ്റര്‍ജന്റായി ഉപയോഗിക്കാം

ഒരു നല്ല ഡിറ്റര്‍ജന്റായി ഉപയോഗിക്കാവുന്നതാണ് കൊക്കക്കോള. ഇതില്‍ ഉയര്‍ന്ന തോതില്‍ അടങ്ങിയിട്ടുള്ള ആസിഡ് കണ്ടന്റ് ഏത് ഇളകാത്ത കറയേയും ഇളക്കുന്നു.

ബിച്ചില്‍ പോകുന്നവര്‍ക്ക് ഉത്തമം

ബിച്ചില്‍ പോകുന്നവര്‍ക്ക് ഉത്തമം

ബീച്ചില്‍ പോകുന്നവര്‍ കൊക്കക്കോള കയ്യില്‍ കരുതുന്നത് ഉത്തമമാണ്. ജെല്ലി ഫിഷിന്റെ ആക്രമണമുണ്ടായാല്‍ ഉടന്‍ തന്നെ പരിഹാരമാണ് കൊക്കക്കോള.

പാത്രം വൃത്തിയാക്കാന്‍ ഏറ്റവും നല്ലത്

പാത്രം വൃത്തിയാക്കാന്‍ ഏറ്റവും നല്ലത്

എത്ര കറപിടിച്ച പാത്രമാണെങ്കിലും അതിലെ കറ കളയാന്‍ കൊക്കക്കോളയില്‍ അടങ്ങിയിട്ടുള്ള കാര്‍ബോണിക് ആസിഡ് സഹായിക്കുന്നു. വെള്ളത്തിന്റെ കാഠിന്യം കുറയ്ക്കുന്നതിനും ഇത് സഹായകമാകും.

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍

ടോയ്‌ലറ്റ് വൃത്തിയാക്കാന്‍ ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോള ഉപയോഗിക്കുന്നത് ടോയ്‌ലറ്റിനകവശവും പുറവും ഒരു പോലെ വൃത്തിയാക്കും.

ദുര്‍ഗന്ധം അകറ്റുന്നു

ദുര്‍ഗന്ധം അകറ്റുന്നു

പലപ്പോഴും വീട്ടിനകത്തുള്ള ദുര്‍ഗന്ധത്തെ കൊക്കക്കോള ഇല്ലാതാക്കുന്നു. ദുര്‍ഗന്ധം ഉള്ള സ്ഥലത്ത് അല്‍പം കൊക്കക്കോള ഉപയോഗിച്ച് തുടച്ചാല്‍ മതി. വീട്ടിനകത്തെ ദുര്‍ഗന്ധം ഇല്ലാതാക്കുന്നു.

മഞ്ഞു കാലത്തും ഉപയോഗപ്രദം

മഞ്ഞു കാലത്തും ഉപയോഗപ്രദം

മഞ്ഞു കാലത്ത് വാഹനത്തിന്റെ പുറത്തുണ്ടാകുന്ന മഞ്ഞും മറ്റും ഉരുക്കിക്കളയുന്നതിനും വാഹനം വൃത്തിയാക്കുന്നതിനും കൊക്കക്കോള ഉപയോഗിക്കാം.

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാം

ദഹനപ്രശ്‌നങ്ങള്‍ പരിഹരിക്കാം

വയറിനകത്തുണ്ടാകുന്ന അസ്വസ്ഥതകള്‍ക്ക് ഇഞ്ചിയും മറ്റും ഉപയോഗിക്കുന്നവരാണ് നാം. എന്നാല്‍ പലപ്പോഴും ദഹനപ്രശ്‌നം പരിഹരിക്കാന്‍ നമുക്ക് അല്‍പം കൊക്കക്കോള കുടിച്ചാല്‍ മതി. എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാവും.

ജനല്‍ വൃത്തിയാക്കാന്‍

ജനല്‍ വൃത്തിയാക്കാന്‍

ജനല്‍ വൃത്തിയാക്കാന്‍ ഏറ്റവും ഉചിതമായ മാര്‍ഗ്ഗമാണ് കൊക്കക്കോള. കൊക്കക്കോളയിലെ കാര്‍ബോണിക് ആസിഡും മറ്റു പദാര്‍ത്ഥങ്ങളും ജനല്‍ച്ചില്ലിനെ തിളക്കമുള്ളതാക്കുന്നു.

 പശ നീക്കം ചെയ്യാന്‍

പശ നീക്കം ചെയ്യാന്‍

പലരും പലപ്പോഴും നേരിടുന്ന പ്രശ്‌നമാണ് ച്യൂയിംഗത്തിന്റെ പശ ഒട്ടിപ്പിടിക്കുമ്പോഴുള്ള ബുദ്ധിമുട്ട്. എന്നാല്‍ പലപ്പോഴും ഇത്തരത്തിലുള്ള പശ നീക്കം ചെയ്യാന്‍ അല്‍പം കൊക്കക്കോള ഉപയോഗിച്ചാല്‍ മതി.

English summary

Ten Surprising Alternative Uses Of Coca-Cola

While Coca-Cola may be one of our favorite fizzy drinks, you might be surprised to learn that there are a number of alternative uses for this traditional cocktail.
Story first published: Monday, October 26, 2015, 13:42 [IST]
X
Desktop Bottom Promotion