For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പീനട്ട് ബട്ടറിന്‍റെ ഉപയോഗങ്ങള്‍

By Super
|

പീനട്ട് ബട്ടര്‍ വീടുകളില്‍ സാധാരണയായി ഉപയോഗിക്കപ്പെടുന്നതാണ്. കഴിക്കുന്നതിലുപരി അതിന്‍റെ ചില സവിശേഷമായ ഉപയോഗങ്ങള്‍ പരിചയപ്പെടുക.

1. ദുര്‍ഗന്ധം അകറ്റുന്നു - അടുക്കളയില്‍ ജോലി ചെയ്യുന്ന സ്ത്രീകളെ സംബന്ധിച്ച് പീനട്ട് ബട്ടര്‍ വളരെ ഉപകാരപ്രദമാണ്. കൈകളില്‍ നിന്നും പാത്രങ്ങളില്‍ നിന്നും മത്സ്യത്തിന്‍റെ ദുര്‍ഗന്ധം അകറ്റാന്‍ ഇത് സഹായിക്കും. പാചകം കഴിഞ്ഞ ശേഷം പാത്രത്തിലും കൈകളിലും അല്പം പീനട്ട് ബട്ടര്‍ തേക്കുക.

2. വിനൈല്‍, ലെതര്‍ വൃത്തിയാക്കുന്നു - പീനട്ട് ബട്ടറുണ്ടെങ്കില്‍ വിനൈല്‍, ലെതര്‍ ഫര്‍ണ്ണിച്ചറുകള്‍ വൃത്തിയാക്കുന്നത് ഒരു വിഷമകരമായ ജോലി ആകില്ല. പ്രതലത്തില്‍ വൃത്താകൃതിയില്‍ തേച്ച് വൃത്തിയുള്ള തുണികൊണ്ട് തുടയ്ക്കുക. പീനട്ട് ബട്ടറിന്‍റെ ഗന്ധം മാറ്റണമെന്നുണ്ടെങ്കില്‍ അല്പം പെര്‍ഫ്യൂം അതിലേക്ക് ചേര്‍ക്കാം.

peanut butter

3. സിഡികളിലെ പോറല്‍ മാറ്റാം - പോറലുകള്‍ വീണ സിഡികള്‍ കൈവശമുണ്ടോ? അവ ഉപയോഗ യോഗ്യമാക്കാന്‍ പീനട്ട് ബട്ടര്‍ നിങ്ങളെ സഹായിക്കും! പോറല്‍ വീണ ഭാഗത്ത് പീനട്ട് ബട്ടര്‍ മൃദുവായി തേയ്ക്കുകയും ഉണങ്ങിയ തുണി ഉപയോഗിച്ച് തുടയ്ക്കുകയും ചെയ്യുക.

4. കാര്‍പ്പെറ്റിലെ പശ നീക്കം ചെയ്യാം - ചില ട്രിക്കുകള്‍ ഉപയോഗിച്ചില്ലെങ്കില്‍ കാര്‍‌പ്പെറ്റില്‍ പറ്റിപ്പിടിച്ച ച്യുയിങ്ങ് ഗം നീക്കം ചെയ്യുന്നത് എളുപ്പമാകില്ല. ഇവ നീക്കം ചെയ്ത ശേഷം അവിടെ അല്പം പീനട്ട് തേയ്ക്കുക.

5. ഉറുമ്പുകളെ അകറ്റാം - രാസവസ്തുക്കള്‍ക്ക് പകരം പീനട്ട് ബട്ടര്‍ ഉപയോഗിച്ച് ഉറുമ്പുകളെ അകറ്റാനാവും. ഇതിന് വേണ്ടത് രണ്ട് ടീസ്പൂണ്‍ പീനട്ട് ബട്ടറും അര സ്പൂണ്‍ ബേക്കിംഗ് സോഡയും ഒരു ടീസ്പൂണ്‍ ബോറാക്സുമാണ്. ഇത് ഫലപ്രദമായി ഉറുമ്പുകളെ അകറ്റും.

6. ഫര്‍ണ്ണിച്ചറുകളിലെ പോറലുകള്‍ - ഫര്‍ണ്ണിച്ചറുകളിലെ പോറല്‍ മാറ്റാനും പീനട്ട് ബട്ടര്‍ ഉപയോഗിക്കാം. പോറലുകളില്‍ പീനട്ട് ബട്ടര്‍ തേച്ച് അല്പസമയത്തിന് ശേഷം നനഞ്ഞ തുണി ഉപയോഗിച്ച് തുടയ്ക്കുക.

7. ലൂബ്രിക്കന്‍റ് - പീനട്ട് ബട്ടര്‍ ഒരു ലൂബ്രിക്കന്‍റായി ഉപയോഗിക്കാം. ലൂബ്രിക്കേറ്ററുകള്‍ കൈവശമില്ലെങ്കില്‍ അടുക്കളയിലിരിക്കുന്ന പീനട്ട് ബട്ടര്‍ ഉപയോഗിക്കാം.

English summary

Surprising Uses Of Peanut Butter

Take a look at the Surprising Uses for Peanut Butter. These are the different ways to use peanut butter.
X
Desktop Bottom Promotion