For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഐശ്വര്യം നിറയ്ക്കും വാസ്തു ടിപ്‌സ്‌!!

By Super
|

'വാസ്തു' എന്ന സംസ്കൃത വാക്കിന്‍റെ അര്‍ത്ഥം നിലനില്‍ക്കുന്ന സ്ഥലത്തിനൊപ്പമുള്ള ഭവനം എന്നാണ്. ശാസ്ത്രം എന്നതിനര്‍ത്ഥം ജ്ഞാനം അല്ലെങ്കില്‍ സിദ്ധാന്തം എന്നുമാണ്.

കഴിഞ്ഞ ഏതാനും ദശാബ്ദങ്ങള്‍ കൊണ്ട് വാസ്തുശാസ്ത്രം ശ്രദ്ധേയമായ തരത്തില്‍ ജനപ്രീതി നേടിയിട്ടുണ്ട്. ഒരു വീട്ടില്‍ താമസിക്കുന്നവരുടെ ആരോഗ്യം, സമ്പത്ത്, സൗഖ്യം എന്നിവ പ്രകൃതിയിലെ അഞ്ച് ഘടകങ്ങളുടെ ഏകോപനം വഴി സാധ്യമാക്കുന്നതാണ് ഇത്. ഭൂമി, ജലം, അഗ്നി, വായു, അന്തരീക്ഷം എന്നിവയാണ് ഈ ഘടകങ്ങള്‍.

മിക്കവാറും പുതിയ നിര്‍മ്മാണം കൊണ്ട്, ഈ ഏകോപനം നഷ്ടമാകുമ്പോള്‍ മനുഷ്യന് നെഗറ്റീവ് ഊര്‍ജ്ജത്തെ നേരിടേണ്ടി വരും. നിര്‍മ്മാണത്തിനിടെ, ഇന്‍റീരിയര്‍ ഡിസൈന്‍ ചെയ്യുമ്പോള്‍, പ്രത്യേകിച്ച് ഊര്‍ജ്ജം ലഭ്യമാക്കുന്ന തരത്തില്‍ നിര്‍മ്മാണം നടത്തുന്നതിന് ചില വാസ്തുശാസ്ത്ര തത്വങ്ങള്‍ നടപ്പാക്കേണ്ടതുണ്ട്.

വാസ്തുശാസ്ത്രപരമായി ചെയ്യേണ്ടതും ചെയ്യാന്‍ പാടില്ലാത്തതുമായ ചില കാര്യങ്ങളാണ് ഇവിടെ പറയുന്നത്.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

നല്ല ആരോഗ്യം ഉറപ്പാക്കാന്‍ ദിവസവും വടക്ക്-കിഴക്ക് ദിശയില്‍ ഒരു വിളക്കോ മെഴുക് തിരിയോ കത്തിച്ച് വെയ്ക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

വടക്ക്-കിഴക്ക് ദിശയില്‍ ഒരു തുളസി സംരക്ഷിക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

വീടിന്‍റെ മൂലകള്‍ നല്ലത് പോലെ വെളിച്ചം ലഭിക്കുന്നതാക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

നിങ്ങളുടെ കുടുംബത്തിന്‍റെ സന്തോഷകരമായ ഒരു ഫോട്ടോ ലിവിങ്ങ് റൂമില്‍ തൂക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

ലിവിങ്ങ് റൂമിന്‍റെ തെക്ക്-കിഴക്ക് മൂലയില്‍ ഒരു അക്വേറിയം സ്ഥാപിക്കുക. തെക്കേ ഭിത്തിയില്‍ സൂര്യന്‍റെ ചിത്രം തൂക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

കുട്ടികളുടെ മുറിയിലെ തെക്ക്-കിഴക്ക് മൂലയില്‍ വിളക്ക് തെളിച്ച് വെയ്ക്കുന്നത് ആരോഗ്യത്തെയും, പോസിറ്റീവ് എനര്‍ജിയെയും വര്‍ദ്ധിപ്പിക്കും. മുറിയില്‍ പച്ചനിറം ഉപയോഗിക്കുന്നത് ബുദ്ധിശേഷി വര്‍ദ്ധിപ്പിക്കും.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

വിശപ്പ് മെച്ചപ്പെടുത്താന്‍ ചുവപ്പ് അല്ലെങ്കില്‍ ഓറഞ്ച് നിറം ഡൈനിങ്ങ് റൂമില്‍ ഉപയോഗിക്കുക. ഇതേ കാരണത്താല്‍ തന്നെ ഭിത്തിയില്‍ ആകര്‍ഷകമായ നിറങ്ങളിലുള്ള പഴങ്ങളുടെയും പച്ചക്കറികളുടെയും ചിത്രങ്ങള്‍ പതിയ്ക്കുക.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

സൗമ്യമായ ശബ്ദമുള്ള ഡോര്‍ബെല്‍ വെയ്ക്കുക. ഉയര്‍ന്ന ശബ്ദമുള്ള ഡോര്‍ബെല്‍ അസ്വസ്ഥതയുണ്ടാക്കും.

ചെയ്യേണ്ടവ

ചെയ്യേണ്ടവ

ചൂലും അടിച്ച് വാരാനുള്ള ഉപകരണങ്ങളും നേരിട്ട് കാണാത്ത വിധത്തില്‍ മറച്ച് വെയ്ക്കുക.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ബെഡിന് മുന്നില്‍ കണ്ണാടിയോ, ടിവിയോ വെയ്ക്കാതിരിക്കുക. ഇത് ഉറങ്ങുമ്പോള്‍ ദമ്പതികളില്‍ നെഗറ്റീവ് ഊര്‍ജ്ജത്തിന് കാരണമാകും. അതേപോലെ വെള്ളമുള്ള വസ്തുക്കളും, സസ്യങ്ങളും ബെഡ്റൂമില്‍ വെയ്ക്കാതിരിക്കുക.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഒരു തൂണിന് കീഴില്‍ കിടന്നുറങ്ങാതിരിക്കുക. നല്ല ആരോഗ്യത്തിന് വേണ്ടി നിങ്ങളുടെ ശിരസ്സ് തെക്ക് അല്ലെങ്കില്‍ കിഴക്കോട്ട് വെച്ച് വേണം ഉറങ്ങാന്‍. ലോഹ കട്ടിലുകള്‍ക്ക് പകരം മരത്തിന്‍റെ കട്ടിലുകള്‍ ഉപയോഗിക്കുക. അതേ പോലെ ബെഡ്ഷീറ്റോ, വിരികളോ കീറരുത്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

വടക്ക് -കിഴക്ക് ദിശയില്‍ ടോയ്‍ലെറ്റ് നിര്‍മ്മിക്കരുത്. ഈ ദിശ പ്രാര്‍ത്ഥനക്കുള്ളതാണ്. ഈ ദിശയില്‍ ടോയ്‍ലെറ്റുണ്ടെങ്കില്‍ ഉപയോഗിക്കാതിരിക്കുക.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

അടുക്കളയില്‍ മരുന്നുകളോ കണ്ണാടിയോ സൂക്ഷിക്കരുത്. സ്റ്റൗവ്വും സിങ്കും അടുത്തടുത്ത് സ്ഥാപിക്കുന്നത് കുടുംബാംഗങ്ങള്‍ക്കിടയില്‍ കലഹത്തിന് കാരണമാകും.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഡൈനിംഗ് ഹാള്‍ പ്രധാന വാതിലില്‍ നിന്ന് കാണാനാവരുത്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

കുട്ടികളുടെ മുറിയുടെ വാതില്‍ ബെഡിന് നേരെയാകരുത്. കുട്ടികളുടെ മുറിയുടെ മധ്യഭാഗം എല്ലായ്പോഴും ശൂന്യമായിരിക്കണം. മാനസിക ബുദ്ധിമുട്ട് ഒഴിവാക്കാന്‍ കടുത്ത വെളിച്ചം, സ്പോട്ട് ലൈറ്റുകള്‍ എന്നിവ ഒഴിവാക്കുക.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഭാരമുള്ള, വലിയ ഫര്‍ണ്ണിച്ചറുകള്‍ വീടിന്‍റെ മധ്യഭാഗത്ത് സൂക്ഷിക്കരുത്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

വീടിന്‍റെ വടക്ക്, കിഴക്ക്, വടക്ക് -കിഴക്ക് ഭാഗങ്ങളില്‍ മരങ്ങള്‍ വളരാനനുവദിക്കരുത്. ആല്‍ പോലുള്ള വൃക്ഷങ്ങള്‍ ഇവിടെ വളര്‍ത്തരുത്. കള്ളിച്ചെടി പോലുള്ള മുള്ളുള്ള സസ്യങ്ങളും, പാലുള്ള റബ്ബര്‍ പോലുള്ള സസ്യങ്ങളും വീടിനുള്ളില്‍ വളര്‍ത്തരുത്.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

ഉണങ്ങിയ പൂക്കള്‍ വീടിനുള്ളില്‍ കിടക്കാനനുവദിക്കരുത്. ഇത് നിങ്ങളുടെ ധനഭാഗ്യത്തെ അകറ്റും.

ചെയ്യരുതാത്തവ

ചെയ്യരുതാത്തവ

എത്രത്തോളം വൃത്തിയുള്ളതായാലും ടോയ്‍ലെറ്റിന്‍റെ വാതിലുകള്‍ തുറന്നിടരുത്. ടോയ്‍ലെറ്റുകള്‍ എപ്പോഴും നെഗറ്റീവ് എനര്‍ജി പുറത്ത് വിടുന്നവയാണ്. ഒരു പരിധി വരെ ഈ നെഗറ്റീവ് ഊര്‍ജ്ജത്തെ ഇല്ലാതാക്കാനായി ഇവിടെ ഒരു ചെറിയ പാത്രത്തില്‍ ഉപ്പ് വെയ്ക്കുക.

English summary

Simple Vastu Tips For Healthy Living

Here are some tips to keep vastu of your home to get prosperity,
X
Desktop Bottom Promotion