For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫ്രിഡ്ജില്‍ സ്ഥലം തികയുന്നില്ലേ...

By Super
|

വേനല്‍ കാലമായാല്‍ ഫ്രിഡ്‌ജിന്റെ ഉപയോഗം കൂടും. ഫ്രിഡ്‌ജില്‍ സാധാനങ്ങള്‍ നിറയുമ്പോള്‍ സ്ഥലപരിമിതി ഒരു പ്രശ്‌നമാകും. ഫ്രിഡ്‌ജ്‌ ശരിയായ രീതിയില്‍ ക്രമീകരിച്ചു കൊണ്ട്‌ സ്ഥല സൗകര്യം കൂട്ടാന്‍ കഴിയും. അതിനുള്ള ചില എളുപ്പ വഴികളിതാ

1. ഭാഗങ്ങളാക്കുക

ഓരോ തരം സാധനങ്ങള്‍ക്കും പ്രത്യേക ഭാഗം എന്ന രീതിയിലാണ്‌ ഫ്രിഡ്‌്‌ജ്‌ രൂപ കല്‍പന ചെയ്‌തിരിക്കുന്നത്‌. നിലവിലുള്ള വിഭാഗങ്ങളെ ഒന്നു കൂടി ക്രമീകരിച്ചാല്‍ വ്യത്യസ്‌തവും സൗകര്യപ്രദവുമാക്കാന്‍ കഴിയും.

ഉദാഹരണത്തിന്‌ മുട്ട വയ്‌ക്കുന്ന തട്ടിന്‌ നീളം കൂടുതലാണെങ്കില്‍ സോസ്‌, സൂപ്പ്‌, പോപ്‌കണ്‍ പായ്‌കറ്റ്‌ പോലെ ചെറിയ സാധനങ്ങള്‍ കൂടി ഇവിടെ സൂക്ഷിക്കുക. അതുപോലെ മാസം സൂക്ഷിക്കുന്ന തട്ടില്‍ ശീതീകരിക്കേണ്ട മറ്റ്‌ വസ്‌തുക്കളും വയ്‌ക്കാം.

ഫ്രീസറിന്റെ ഡോറിലെ സമാന്തരമായ സ്ഥലത്ത്‌ ഉണങ്ങിയതും പൊടി രൂപത്തിലുള്ളതുമായ സുഗന്ധവ്യജ്ഞനങ്ങള്‍ സൂക്ഷിക്കാം. അനീമിയ, കുട്ടികളിലെ ലക്ഷണങ്ങള്‍

FRIDGE

2. അടയാളമിടുക

ഫ്രിഡ്‌ജില്‍ വച്ചിരിക്കുന്ന ഭക്ഷണം ചീത്തയായോ എന്നറിയാന്‍ രുചിച്ചോ മണത്തോ നോക്കുന്നതിനേക്കാള്‍ നല്ലത്‌ അവ ഉണ്ടാക്കിയത്‌ എന്നാണന്ന്‌ നോക്കുന്നതാണ്‌. ആവശ്യമുള്ളപ്പോള്‍ പെട്ടെന്ന്‌ എടുക്കുന്നതിന്‌ ഭക്ഷണസാധനങ്ങള്‍ അടയാളമിട്ട്‌ വയ്‌ക്കുന്നത്‌ നല്ലതാണ്‌.

പച്ചക്കറികള്‍ അരിഞ്ഞതും മറ്റും ഇട്ടു വയ്‌ക്കാന്‍ ഒരേ തരം പാത്രമാണെങ്കില്‍ പേരെഴുതി വയ്‌ക്കുക. അല്ലെങ്കില്‍ എല്ലാ പാത്രങ്ങളും തുറന്നു നോക്കേണ്ടി വരും. പാകം ചെയ്‌ത തീയതി കൂടി എഴുതുന്നത്‌ ഇവ ചീത്തയായോ എന്നറിയാന്‍ സഹായിക്കും.

3. ബാക്കിയായ ഭക്ഷണം

ഫ്രിഡ്‌ജ്‌ വളരെ വലുതാണെങ്കിലും അതില്‍ ഭൂരിഭാഗവും കൈയടക്കുക ബാക്കിയായ ഭക്ഷണം ആയിരിക്കും. പുതിയ ഭക്ഷണങ്ങള്‍ക്ക്‌ പുറകിലായിരിക്കും അവ പലപ്പോഴും സൂക്ഷിക്കുക.

ഒന്നിടവിട്ട ദിവസങ്ങളില്‍ എല്ലാ തട്ടും പരിശോധിക്കുക, രണ്ട്‌ ദിവസത്തില്‍ കൂടുതല്‍ ആയ ഭക്ഷണ സാധനങ്ങള്‍ എന്തെങ്കിലും ഉണ്ടോ എന്ന്‌ നോക്കുക. പച്ചക്കറി തട്ട്‌ രണ്ട്‌ വിഭാഗങ്ങളാക്കി ഒന്നില്‍ പെട്ടെന്ന്‌ ചീത്തയാവുന്നവയും മറ്റേതില്‍ എപ്പോഴും ഉപയോഗിക്കാത്തതും ചീ്‌ത്തയാവാത്തവയും സൂക്ഷിക്കുക.

4. സമാനത നിലനിര്‍ത്തുക

ഓരോ അറകളും വിവിധ ഉയരത്തിലുള്ളതാണെങ്കില്‍ പാത്രങ്ങള്‍ എല്ലാ കാണാന്‍ കഴിയുന്ന തരത്തില്‍ വലുത്‌ ഇടത്തരം ചെറുത്‌ എന്നിങ്ങനെ ഇവയെ തരം തിരിക്കുക. താരതമ്യേന വലുതം അപൂര്‍വമായി ഉപയോഗിക്കുന്നതുമായ പാത്രങ്ങള്‍ പുറകില്‍ വയ്‌ക്കുക. ഉരുണ്ടതും ദീര്‍ഘചതുരാകൃതിയിലും ഉള്ള പാത്രങ്ങള്‍ ഡോറിലെ അറകളില്‍ വയ്‌ക്കുക. ഐശ്വര്യ, കരീന സൗന്ദര്യരഹസ്യങ്ങള്‍

Read more about: improvement home
English summary

How To Manage The Space In Your Refrigerator

Here are some of the tips to make your refrigerator spacious. Try these methods,
Story first published: Tuesday, April 21, 2015, 16:16 [IST]
X
Desktop Bottom Promotion