For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാറ്റകളെ കൊല്ലാന്‍ പൊടിക്കൈകള്‍

|

പാറ്റകള്‍ മിക്കവാറും വീടുകളിലെ ശല്യക്കാരാണ്. പ്രത്യേകിച്ച് അടുക്കളയിലെ.

കാണുമ്പോള്‍ അറപ്പും വെറുപ്പുമുണ്ടാക്കുന്ന ഇവ ആഹാരസാധനങ്ങളിലും പാത്രങ്ങളിലുമെല്ലാം സഞ്ചരിയ്ക്കുകയും ചെയ്യും. ഇതുവഴി അസുഖങ്ങളിലേയ്ക്കു വഴി വയക്കും.

പാറ്റകളെ കൊല്ലാനും അകറ്റാനുമുള്ള ചില വഴികളെക്കുറിച്ചറിയൂ,

പഞ്ചസാര, ബേക്കിംഗ് സോഡ

പഞ്ചസാര, ബേക്കിംഗ് സോഡ

പഞ്ചസാര, ബേക്കിംഗ് സോഡ എന്നിവ കലര്‍ത്തുക. ഇത് പാറ്റശല്യമുള്ളിടത്തു വിതറാം.

ബെ ലീഫ്

ബെ ലീഫ്

മസാലയായി ഉപയോഗിയ്ക്കുന്ന ബെ ലീഫ് അഥവാ വയനയില സൂക്ഷിയ്ക്കുന്നത് പാറ്റകളെ അകറ്റും. ഇവയുടെ മണം പാറ്റകള്‍ക്കിഷ്ടമല്ല.

അമോണിയ

അമോണിയ

അമോണിയ കലക്കിയ വെള്ളം കൊണ്ടു തുടയ്ക്കുന്നതും കഴുകുന്നതുമെല്ലാം പാറ്റ ശല്യം ഒഴിവാക്കാന്‍ സഹായിക്കും.

സോപ്പോ സോപ്പുപൊടിയോ

സോപ്പോ സോപ്പുപൊടിയോ

സോപ്പോ സോപ്പുപൊടിയോ വെള്ളത്തില്‍ കലക്കി പാറ്റകള്‍ക്കു മേല്‍ പ്രയോഗിയ്ക്കന്നത് പാറ്റകളെ കൊല്ലും.

ബോറിക് ആസിഡ്

ബോറിക് ആസിഡ്

ബോറിക് ആസിഡ് മൈദയിലോ ഗോതമ്പു പൊടിയിലോ കലര്‍ത്തി വെള്ളം ചേര്‍ത്ത് മാവാക്കുക. ഇത് ചെറിയ ഉരുളകളായി പാറ്റകള്‍ വരാന്‍ സാധ്യതയുള്ളിടത്തു വയ്ക്കുക. ഇവ തിന്നാല്‍ പാറ്റ ചാവും.

വെളുത്തുള്ളി, കുരുമുളക്, സവാള

വെളുത്തുള്ളി, കുരുമുളക്, സവാള

വെളുത്തുള്ളി, കുരുമുളക്, സവാള എന്നിവ അരച്ച് വെള്ളത്തില്‍ കലക്കി ഈ വെള്ളം തളിയ്ക്കുന്നത് പാറ്റകളെ അകറ്റും.

കുക്കുമ്പര്‍

കുക്കുമ്പര്‍

കുക്കുമ്പര്‍ മുറിച്ച് ടിന്‍ കൊണ്ടുണ്ടാക്കിയ ജാറില്‍ വയ്ക്കുക. ഇതില്‍ നിന്നും വരുന്ന മണം പാറ്റകളെ അകറ്റും.

പൈന്‍സോള്‍, ബ്ലീച്ച്

പൈന്‍സോള്‍, ബ്ലീച്ച്

പൈന്‍സോള്‍, ബ്ലീച്ച് എന്നിവ കലര്‍ത്തി ഈ മിശ്രിതം പാറ്റകള്‍ ഉള്ളിടത്തു തളിയ്ക്കുക. ഫലമുണ്ടാകും.

English summary

Home Remedies To Kill Cockroaches

Try these chemical free ways to prevent cockroaches naturally. These are the best home remedies to kill cockroaches.
Story first published: Friday, May 8, 2015, 15:39 [IST]
X
Desktop Bottom Promotion