For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വെളുത്തുള്ളി തൊലി എളുപ്പം കളയാം

|

വെളുത്തുള്ളി ഭക്ഷണങ്ങളിലെ സ്വാദു കൂട്ടൂന്ന ചേരുവ മാത്രമല്ല, പല അസുഖങ്ങള്‍ക്കുമുള്ളൊരു മരുന്നു കൂടിയാണ്‌. ക്യാന്‍സര്‍ പോലുള്ളവ തടയാനും തടി കുറയ്‌ക്കാനുമെല്ലാം ഇത്‌ ഉപകരിയ്‌ക്കും.

വെളുത്തുള്ളിയുടെ തൊലി കളയാനാണ്‌ അധികം പാട്‌. പ്രത്യേകിച്ച്‌ ചെറിയ അല്ലികളാണെങ്കില്‍.

വെളുത്തുള്ളിയുടെ തൊലി കളയാനുള്ള ചില എളുപ്പ വഴികളെക്കുറിച്ചറിയൂ,

ഇവ ആദ്യം ഒരു ജാറില്‍ ഒരുമിച്ചിടുക. പിന്നീട്‌ നല്ലപോലെ കുലുക്കുക. ഇത്‌ എളുപ്പത്തില്‍ തൊലി കളയാന്‍ സഹായിക്കും.

Garlic

വെളുത്തുള്ളി തണുത്ത വെള്ളത്തില്‍ അല്‍പനേരം ഇട്ടു വയ്‌ക്കുക. പിന്നീട്‌ തൊലി കളഞ്ഞെടുക്കാം.

ഇവ ഒരു കോട്ടന്‍ തുണിയിലോ പരുപരുത്ത തുണിയിലോ പൊതിയുക. ഇത്‌ തുണിയോടു ചേര്‍ത്ത്‌ കൈ കൊണ്ട്‌ നല്ലപോലെ തിരുമ്മുക. തൊലി കളയാന്‍ എളുപ്പമാണ്‌.

മൈക്രോവേവില്‍ അല്‍പനേരം വെളുത്തുള്ളി വച്ച്‌ പ്രവര്‍ത്തിപ്പിയ്‌ക്കുക. ഇത്‌ തൊലി എളുപ്പം പോകാന്‍ സഹായിക്കും.

കത്തി കൊണ്ട്‌ വെളുത്തുള്ളിയുടെ തല, കട ഭാഗം മുറിച്ചാല്‍ പെട്ടെന്നു തന്നെ ഇത്‌ തൊലി കളഞ്ഞെടുക്കാം. നിങ്ങളുടെ വീടിന് വാസ്തു പിഴവോ

English summary

Easy Ways To Peel Garlic

Try these simple and easy steps to peel garlic. Peeling garlic is vey easy and now dont worry about how to peel garlic. Try these easy ways to peel garlic,
Story first published: Thursday, April 30, 2015, 16:56 [IST]
X
Desktop Bottom Promotion