For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാചകപ്പിശകുകള്‍ ഒഴിവാക്കൂ

By Super
|

അടുക്കളയില്‍ നിങ്ങള്‍ ചെയ്യുന്നതെല്ലാം വളരെ ശരിയാണന്ന്‌ കരുതുന്നുണ്ടാവും, എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കാതെ വിട്ടുകളയുന്ന ചില കാര്യങ്ങള്‍ നിങ്ങളുടെ വിഭവങ്ങളുടെ സ്വാദും പോഷകാംശവും നഷ്ടപ്പെടാന്‍ കാരണമാകാറുണ്ട്‌. വാക്വം ക്ലീനര്‍; ഗുണങ്ങളും ദോഷങ്ങളും

അമിതമായി പൊരിക്കുകയും വേവിക്കുകയും ചെയ്യുക എന്നത്‌ സാധാരണ ചെയ്യുന്ന അബദ്ധങ്ങളാണ്‌. എന്നാല്‍ ഇവിടെ പറയുന്നത്‌ പാചക വിദഗ്‌ധര്‍ ഒരിക്കലും ചെയ്യാത്തതും നമ്മള്‍ പതിവായി ചെയ്യുന്നതുമായ ചില തെറ്റുകളെ കുറിച്ചാണ്‌.

മാംസം പാകം ചെയ്‌ത്‌ ഉടന്‍ ഉപയോഗിക്കുക

മാംസം പാകം ചെയ്‌ത്‌ ഉടന്‍ ഉപയോഗിക്കുക

മാംസം പാകം ചെയ്‌തതിന്‌ ശേഷം കുറച്ച്‌ നേരം വയ്‌ക്കണം . എങ്കില്‍ മാത്രമെ ചാറ്‌ എല്ലായിടത്തും എത്തി സ്വാദിഷ്‌ഠമാകു. മാംസം പാകം ചെയ്‌ത്‌ ഇരുപത്‌ മിനുട്ടെങ്കിലും വച്ചതിന്‌ ശേഷം ഉപയോഗിക്കുക.

ഭക്ഷണത്തിന്റെ സ്വാദ്‌ നോക്കാതിരിക്കുക

ഭക്ഷണത്തിന്റെ സ്വാദ്‌ നോക്കാതിരിക്കുക

നന്നായി പരീക്ഷിച്ച്‌ നോക്കിയിട്ടുള്ള വിഭവമാണ്‌ തയ്യാറാക്കുന്നത്‌ എങ്കിലും പാകം ചെയ്യുന്ന സമയത്ത്‌ അല്‍പം സ്വാദ്‌ നോക്കണം. ഉദ്ദേശിച്ച രുചിക്കനുസരിച്ച്‌ ഉപ്പും മറ്റ്‌ ചേരുവകളും ഉണ്ടോ എന്നറിയാന്‍ ഇത്‌ സഹായിക്കും.സ്വാദ്‌ ഉണ്ടാവുന്നുണ്ടോ എന്നറിയാന്‍ ഇടയ്‌ക്കിടെ പരിശോധിക്കുക.

പാത്രം നിറയെ സാധനങ്ങള്‍

പാത്രം നിറയെ സാധനങ്ങള്‍

പാത്രം നിറയെ സാധനങ്ങളിട്ട്‌ പാകം ചെയ്യരുത്‌. ചൂട്‌ കുറയുന്നതിനാല്‍ എല്ലാ കഷ്‌ണങ്ങളും വെന്തില്ല എന്നു വരും. ഏറെ പാകം ചെയ്യാനുണ്ടെങ്കില്‍ രണ്ട്‌ പാത്രങ്ങളിലായി വയ്‌ക്കുക.

ഉരുളക്കിഴങ്ങ്‌ അമിതമായി ഉടയ്‌ക്കുക

ഉരുളക്കിഴങ്ങ്‌ അമിതമായി ഉടയ്‌ക്കുക

ഉരുളക്കിഴങ്ങിന്‌ പകരം പശ ആരും ഇഷ്ടപ്പെടില്ല. വെന്ത ഉരുളക്കിഴങ്ങ്‌ എത്ര ഉടയ്‌ക്കുന്നവോ അത്രയും പശ ഉണ്ടാവുകയും ഒട്ടിപ്പിടിക്കുകയും ചെയ്യും.

പാസ്‌ത വെള്ളത്തില്‍ മസാല ചേര്‍ക്കാതിരിക്കുക

പാസ്‌ത വെള്ളത്തില്‍ മസാല ചേര്‍ക്കാതിരിക്കുക

സോസിലാണ്‌ മസാല കൂട്ട്‌ ആവശ്യമെന്ന്‌ കരുതുകയും പാസ്‌തയ്‌ക്ക്‌ വെള്ളം തിളപ്പിക്കുമ്പോള്‍ മസാല ചേര്‍ക്കാതിരിക്കുകയും ചെയ്യുന്നത്‌ അബദ്ധമാണ്‌. പാസ്‌ത വെള്ളത്തില്‍ ഉപ്പ്‌ ചേര്‍ക്കുമ്പോള്‍ പാസ്‌തയ്‌ക്ക്‌ രുചി നല്‍കുകയാണ്‌ ചെയ്യുന്നത്‌.


English summary

Cooking Mistakes you Should Avoid In The Kitchen

Here are some of the Cooking Mistakes You Should Avoid In The Kitchen. Read more to know about,
Story first published: Thursday, August 20, 2015, 15:32 [IST]
X
Desktop Bottom Promotion