For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഉപ്പുകൊണ്ട് ചില പ്രശ്നപരിഹാരങ്ങള്‍

By Super
|

മുട്ട പൊട്ടി നിലത്ത് വീഴുന്നത് പോലുള്ള അടുക്കളയിലും വീട്ടിലും ഉണ്ടാകുന്ന പല പ്രശ്നങ്ങളും പരിഹരിക്കാന്‍ അല്പം ഉപ്പ് മതിയാവും.

എളുപ്പമാണ് എന്നത് മാത്രമല്ല മറ്റ് ക്ലീനിങ്ങ് ഉത്പന്നങ്ങളേക്കാള്‍ വില കുറഞ്ഞവയുമാണ് ഉപ്പ്. ഉപ്പിന്‍റെ അത്തരം ചില ഉപയോഗങ്ങള്‍ പരിചയപ്പെടുക.

ഇസ്തിരിപ്പെട്ടിയിലെ കറ

ഇസ്തിരിപ്പെട്ടിയിലെ കറ

ഇസ്തിരിപ്പട്ടിയില്‍ എന്തെങ്കിലും ഉരുകിപ്പിടിച്ചിരിക്കുന്നുണ്ടെങ്കില്‍ അത് നീക്കം ചെയ്യാന്‍ ഉപ്പ് ഉത്തമമാണ്. ഒരു കഷ്ണം വാക്സ്പേപ്പറിലേക്ക് അല്പം ഉപ്പ് വിതറി ഇസ്തിരിപ്പെട്ടി ചൂടാക്കി അതിന് മേലെ വെയ്ക്കുക. ഉരുകിപ്പിടിച്ചവ വേഗത്തില്‍ തന്നെ നീക്കം ചെയ്യപ്പെടും.

പൂപ്പല്‍ മാറ്റാം

പൂപ്പല്‍ മാറ്റാം

വസ്ത്രങ്ങളിലെയും ടവ്വലുകളിലെയും പൂപ്പലും അതിന്‍റെ ഗന്ധവും അകറ്റാന്‍ നാരങ്ങനീരും ഉപ്പും ചേര്‍ത്ത് പേസ്റ്റ് രൂപത്തിലാക്കി പൂപ്പലുള്ളിടത്ത് തേയ്ക്കുക. തുടര്‍ന്ന് ഇത് ഉണക്കുക(സൂര്യപ്രകാശമാണ് ഉത്തമം).നല്ല ഫലം കിട്ടാന്‍ വാഷിംഗ് മെഷീനിലും തുണി കഴുകാം.

ഡിഷ് വാഷര്‍ സോപ്പ് സ്വയം നിര്‍മ്മിക്കാം

ഡിഷ് വാഷര്‍ സോപ്പ് സ്വയം നിര്‍മ്മിക്കാം

സാധാരണ സോപ്പ്, ഉപ്പ്, ബേക്കിംഗ് സോഡ എന്നിവ ഉപയോഗിച്ച് നിങ്ങളുടെ സ്വന്തം ഡിഷ് വാഷര്‍ സോപ്പ് നിര്‍മ്മിക്കാം.

സ്പോഞ്ചിലെ അഴുക്ക് നീക്കാം

സ്പോഞ്ചിലെ അഴുക്ക് നീക്കാം

ഒരു പാത്രത്തില്‍ രണ്ട് കപ്പ് വെള്ളവും കാല്‍ കപ്പ് ഉപ്പും എടുക്കുക. മെഴുക്കും ചെളിയും പുരണ്ട സ്പോഞ്ച് തലേ രാത്രി ഇതിലിട്ട് വെച്ചാല്‍ പിറ്റേന്നാകുമ്പോഴേക്കും വൃത്തിയാകും.

ഗ്രീസ് നീക്കം ചെയ്യാം

ഗ്രീസ് നീക്കം ചെയ്യാം

ഗ്രീസ് പുരണ്ടിടത്ത് ഉപ്പ് വിതറി അല്പം വെള്ളവും ചേര്‍ത്ത് പത്ത് മിനുട്ട് കാത്തിരിക്കുക. ഇത് ഗ്രീസിനെ വേഗത്തില്‍ വിഘടിപ്പിക്കുകയും വൃത്തിയാക്കുകയും ചെയ്യും.

കട്ടിങ്ങ് ബോര്‍ഡ് വൃത്തിയാക്കാം

കട്ടിങ്ങ് ബോര്‍ഡ് വൃത്തിയാക്കാം

കട്ടിങ്ങ് ബോര്‍ഡ് ഡിഷ് വാഷറിലിടരുത്. ചൂട് വെള്ളം, ഉപ്പ്, നാരങ്ങ നീര് എന്നിവ ഉപയോഗിച്ച് ഇത് വൃത്തിയാക്കാം.

മുട്ട പൊട്ടിയത് വൃത്തിയാക്കാം

മുട്ട പൊട്ടിയത് വൃത്തിയാക്കാം

മുട്ട വീണിടത്ത് അല്പം ഉപ്പിട്ട് 10-15 മിനുട്ട് കാത്തിരിക്കുക. ഉപ്പ് ചെറിയ അടരുകളായി മാറും. ഇത് വേഗത്തില്‍ നീക്കം ചെയ്യാനാവും.

റെഡ് വൈന്‍ കറ വൃത്തിയാക്കാം

റെഡ് വൈന്‍ കറ വൃത്തിയാക്കാം

കറ പുരണ്ട ഉടന്‍ ഉപ്പ് വിതറിയ ശേഷം 5 മിനുട്ട് കാത്തിരിക്കുക. അതിലേക്ക് തണുത്ത വെള്ളം ഒഴിച്ച് നന്നായി ഉരച്ച് കഴുകിയാല്‍ കറ നീങ്ങും.

പൈപ്പിലെ തലമുടി നീക്കം ചെയ്യാം

പൈപ്പിലെ തലമുടി നീക്കം ചെയ്യാം

കാല്‍ കപ്പ് ബേക്കിംഗ് സോഡ, കാല്‍ കപ്പ് ഉപ്പ് എന്നിവ ചേര്‍ത്ത് ഒരു മിശ്രിതം തയ്യാറാക്കുക. കഴിയുന്നത്ര മുടി ഗ്ലൗസിട്ട കൈകൊണ്ട് നീക്കം ചെയ്യുക. തുടര്‍ന്ന് ഈ മിശ്രിതം ഒഴിക്കുക. 15 മിനുട്ടിന് ശേഷം തിളച്ച വെള്ളം ഉപയോഗിച്ച് വൃത്തിയാക്കുക.

English summary

Household Cries You Can Solve With Salt

Here are some of the household cries you can solve with salt. Read more to know about,
Story first published: Saturday, May 23, 2015, 13:39 [IST]
X
Desktop Bottom Promotion