For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മൂട്ടയെ തുരത്താന്‍ വീട്ടുവൈദ്യങ്ങള്‍

By Super
|

രാത്രി മൂത്ര കടി കൊള്ളേണ്ടി വരിക എന്നത്‌ ഏറ്റവും ഭീകരമായ അവസ്ഥകളില്‍ ഒന്നാണ്‌ പ്രത്യേകിച്ച്‌ വീട്ടിലെ സ്വന്തം കിടക്കയില്‍ നിന്നും. ശരീരത്തിലെ സാധ്യമാകുന്ന എല്ലാ സ്ഥലങ്ങളിലും ഇവ കടിക്കും.ഇത്‌ ചെറിച്ചിലും , കടിച്ച ഭാഗത്ത്‌ കുമിളകളും ഉണ്ടാക്കും. അതിന്‌ പുറമെ കിടക്കയില്‍ ഈ ജീവികള്‍ ഒളിച്ചിരിക്കുന്നു എന്ന ചിന്ത നിങ്ങളെ രാത്രി മുഴുവന്‍ ഉണര്‍ന്നിരിക്കാന്‍ പ്രേരിപ്പിക്കും.

മൂട്ടകള്‍ ഒളിച്ചിരിക്കുന്നവയായതിനാല്‍, ഇവയെ തുരത്താനുള്ള വീട്ടുമരുന്നുകള്‍ എല്ലായ്‌പ്പോഴുംആദ്യം ഫലം കണ്ടു എന്ന്‌ വരില്ല.

എന്തുകൊണ്ടാണ്‌ മൂട്ടകളെ തുരത്താന്‍ ഇത്ര ബുദ്ധിമുട്ട്‌ എന്ന്‌ നിങ്ങള്‍ ചോദിച്ചേക്കാം?

ഇങ്ങനെ ചിന്തിച്ചു നോക്കുക. ഒരു പെണ്‍ മൂട്ട അതിന്റെ ജീവിതകാലത്ത്‌ 500 മുട്ടകള്‍ വരെ ഇടും. ഇവ ഓരോന്നില്‍ നിന്നും ഇത്രയും വീതം വീണ്ടും ഉണ്ടായി കുഞ്ഞുങ്ങളുടെ എണ്ണം പെരുകി കൊണ്ടിരിക്കും. തലമുറകളില്‍ നിന്നും തലമുറകളിലേക്ക്‌ കടക്കുമ്പോള്‍ ഏതാനം മൂട്ടകളുടെ കൂട്ടം വലിയ ഉപദ്രവമായി മാറുന്നത്‌ ഇങ്ങനെയാണ്‌. അതുകൊണ്ട്‌ സമയോചിതമായി ഈ പ്രശ്‌നത്തെ കൈകാര്യം ചെയ്യുക എന്നതാണ്‌ വളരെ പ്രധാനം.

ദീര്‍ഘ നാള്‍ ഭക്ഷണമില്ലാതെ ജീവിക്കാന്‍ കഴിയും എന്നതാണ്‌ ഇവയെ നശിപ്പിക്കാന്‍ കഴിയാതെ വരുന്നതിന്റെ മറ്റൊരു കാരണം. അതിനാല്‍ മറ്റു ജീവനുള്ളവയില്‍ നിന്നും ഭക്ഷണം ലഭിച്ചില്ലെങ്കിലും പെട്ടന്ന്‌ ഇവ നശിക്കില്ല.

മൂട്ടകളെ അകറ്റാന്‍ വീട്ടില്‍ ലഭിക്കുന്ന ചില ഔഷധങ്ങള്‍ ഇതാ,

പുതിന

പുതിന

പുതിന ഇലയുടെ മണത്തില്‍ നിന്നും മൂട്ടകള്‍ അകന്നു നില്‍ക്കും. അതിനാല്‍ ഇവയെ തുരത്താന്‍ ഇത്‌ സഹായിക്കും. ഏതാനം പുതിന ഇലകള്‍ എടുത്ത്‌ കിടക്കയ്‌ക്ക്‌ ചുറ്റും ഇടുക. കുഞ്ഞുങ്ങളുടെ തൊട്ടിലിലും ഇത്‌ ഇടാം. മൂട്ടകളെ അകറ്റാന്‍ ഇത്‌ സഹായിക്കും. നിങ്ങള്‍ക്ക്‌ കുഴപ്പം ഇല്ലെങ്കില്‍ ഏതാനം പുതിന ഇല ചര്‍മ്മത്തില്‍ തേയ്‌ക്കുക.

ചുവന്ന മുളക്‌

ചുവന്ന മുളക്‌

ചുവന്ന്‌ മുളക്‌ മൂട്ടകളെ തുരത്താന്‍ വളരെ നല്ലതാണ്‌. മൂട്ട ഒളിച്ചിരിക്കുന്നുണ്ടെന്ന്‌ സംശയം തോന്നുന്നിടത്തെല്ലാം മുളക്‌ പൊടി വിതറുക.

കര്‍പ്പൂരവള്ളി

കര്‍പ്പൂരവള്ളി

കര്‍പ്പൂരവള്ളിയുടെ മണം ഉള്ളയിടത്ത്‌ മൂട്ടകള്‍ ജീവിക്കില്ല. വസ്‌ത്രങ്ങളില്‍ ഇതിന്റെ ഇലകള്‍ തേയ്‌ക്കുകയോ ഇതിന്റെ സുഗന്ധതൈലം തളിക്കുകയോ ചെയ്യുക.

റോസ്‌ മേരി

റോസ്‌ മേരി

റോസ്‌മേരിയുടെ ഗന്ധവും മൂട്ടകള്‍ക്ക്‌ സഹിക്കാന്‍ കഴിയില്ല. അതിനാല്‍ മൂട്ടകളെ അകറ്റാന്‍ റോസ്‌മേരി തളിക്കുക.

യൂക്കാലിപ്‌റ്റസ്‌

യൂക്കാലിപ്‌റ്റസ്‌

ഔഷധഗുണങ്ങള്‍ക്ക്‌ പുറമെ യൂക്കാലിപ്‌റ്റസിന്‌ മൂട്ടകളെ തുരത്താനുള്ള ശേഷികൂടിയുണ്ട്‌. ഉറങ്ങുന്ന ഇടങ്ങളില്‍ ഏതാനം തുള്ളി തളിക്കുക. കൂടാതെ യൂക്കാലിപ്‌റ്റസ്‌ , റോസ്‌മേരി, കര്‍പ്പൂരതൈലം എന്നിവ തുല്യ അളവില്‍ എടുത്ത്‌ ചേര്‍ത്തിളക്കിയും ഉപയോഗിക്കാം.

പയര്‍ ഇല

പയര്‍ ഇല

മൂട്ടകളെ അകറ്റാന്‍ പ്രകൃതി നല്‍കിയിട്ടുള്ള പ്രതിവിധിയാണ്‌ പയര്‍ ഇല. പുരാതന കാലം മുതല്‍ പയര്‍ ഇല മൂട്ടയെ അകറ്റാന്‍ ഉപയോഗിച്ചിരുന്നു എങ്കിലും ഇപ്പോള്‍ ഉള്ളവര്‍ക്ക്‌ ഇതിന്റെ ഉപയോഗം അറിയില്ല.

പയര്‍ ഇലകള്‍ മൂട്ടകളെ തുരത്തുമെന്ന്‌ അടുത്തിടെ നടന്ന ഒരു ഗവേഷണത്തില്‍ സ്ഥിരീകരിച്ചിരുന്നു. ഇലകളില്‍ കാണപ്പെടുന്ന നാരുകള്‍ ഉപയോഗപ്പെടുത്തിയാണ്‌ ഇലകള്‍ മൂട്ടകളെ നശിപ്പിക്കുന്നത്‌.

ബ്ലാക്‌ വാള്‍നട്ട്‌ ടീ

ബ്ലാക്‌ വാള്‍നട്ട്‌ ടീ

കറുത്ത വാള്‍നട്ട്‌ മരത്തില്‍ നിന്നും ഉണ്ടാക്കുന്ന ചായയ്‌ക്ക്‌ ഫംഗസുകളെയും ബാക്ടീരിയകളെയും അകറ്റാനുള്ള ശേഷിയുണ്ട്‌. ഈ ഗുണമാണ്‌ മൂട്ടകളെ തുരത്താനും പ്രയോജനപ്പെടുത്തുന്നത്‌. ഉപയോഗിച്ച്‌ കഴിഞ്ഞ ബ്ലാക്‌ വാല്‍നട്ട്‌ ടീ ബാഗുകള്‍ വീടിന്റെ എല്ലാ മൂലകളിലും തൂക്കിയിടുന്നത്‌ മൂട്ടയെയും അവയുടെ മുട്ടകളെയും നശിപ്പിക്കാന്‍ സഹായിക്കും. ഈ ടീബാഗുകള്‍ വളര്‍ത്തുമൃഗങ്ങള്‍ എടുക്കാതെ ശ്രദ്ധിക്കണം.

ടീ ട്രീ സ്‌പ്രേ

ടീ ട്രീ സ്‌പ്രേ

ടീ ട്രീയില്‍ നിന്നും എടുക്കുന്ന സുഗന്ധതൈലത്തിന്‌ ഫംഗസ്‌, വൈറസ്‌, ബാക്ടീരിയ തുടങ്ങി വിവിധതരം സൂഷ്‌മജീവികളെ അകറ്റാനുള്ള കഴിവുണ്ട്‌. അതിനാല്‍ ഇവ മൂട്ടകളെ തുരത്താനും സഹായിക്കും. ടീ ട്രീ തൈലത്തിന്റെ വലിയ ബോട്ടില്‍ വാങ്ങിയിട്ട്‌ കുറച്ചെടുത്ത്‌ വെള്ളം ചേര്‍ത്ത്‌ നേര്‍പ്പിക്കുക. ഈ ലായിനി സ്‌പ്രേ ബോട്ടിലില്‍ എടുത്തിട്ട്‌ ഭിത്തികള്‍, കിടക്ക, അലമാര, ഗൃഹോപകരണങ്ങള്‍, വിരിപ്പ്‌, വസ്‌ത്രങ്ങള്‍ തുടങ്ങി വീട്ടിലെ എല്ലാ സാധനങ്ങളിലും സ്‌പ്രേചെയ്യുക. ഒരാഴ്‌ച എല്ലാ ദിവസവും ഇങ്ങനെ ചെയ്‌താല്‍ മൂട്ടകളെ വീട്ടില്‍ നിന്നും തുരത്താന്‍ കഴിയും.

വേപ്പ്‌ എണ്ണ

വേപ്പ്‌ എണ്ണ

ഇന്ത്യയുടെ വടക്കന്‍ പ്രദേശങ്ങളില്‍ കാണപ്പെടുന്ന വേപ്പ്‌ ചെടിയുടെ ഇലകളില്‍ നിന്നുമാണ്‌ വേപ്പെണ്ണ ഉണ്ടാക്കുന്നത്‌. സൂഷ്‌മ ജീവികളെ അകറ്റാനുള്ള ഇവയുടെ ശേഷി ഏറെ അറിയപ്പെടുന്നതാണ്‌. നൂറ്റാണ്ടുകളായി മൂട്ട ഉള്‍പ്പെടയുള്ള ചെറു ജീവികളെ തുരത്താന്‍ ഇവ ഉപയോഗിച്ചു വരുന്നുണ്ട്‌. എല്ലാ മരുന്നു കടകളില്‍ നിന്നും വേപ്പ്‌ എണ്ണ ലഭ്യമാകും. ഇത്‌ നേര്‍പ്പിക്കേണ്ട ആവശ്യമില്ല. വീട്ടിലെ സാധനങ്ങളിലെല്ലാം ഇവ തളിക്കുകകൂടാതെ ഡിറ്റര്‍ജെന്റിനൊപ്പം വെപ്പെണ്ണ കൂടി ചേര്‍ത്ത്‌ വസ്‌ത്രങ്ങള്‍ കഴുകുക. ഒരാഴ്‌ചത്തേയ്‌ക്ക്‌ എല്ലാ ദിവസവും ഇങ്ങനെ ചെയ്യുക.

തൈം

തൈം

വളരെ പ്രശ്‌സ്‌തമായ ഒരു ഇറ്റാലിയന്‍ സസ്യമാണിത്‌. നല്ല ഗന്ധമുള്ള ഇവ വിഭവങ്ങളില്‍ രുചികൂട്ടായി ഉപയോഗിക്കാറുണ്ട്‌. ഇവ നേരിട്ട്‌ മൂട്ടകള്‍ക്ക്‌ മേല്‍ പ്രവര്‍ത്തിക്കില്ല മറിച്ച്‌ ഇതിന്റെ മണം മൂട്ടകളെ അകറ്റും. തൈമിന്റെ ഇലകള്‍ കുറച്ചെടുത്ത്‌ വല ബാഗുകളിലാക്കി കിടയ്‌ക്കകടിയില്‍, അലമാരയില്‍, സോഫയ്‌ക്കടിയില്‍ തുടങ്ങി മൂട്ടകള്‍ ഒളിച്ചിരിക്കാന്‍ സാധ്യത ഉള്ള വീടിന്റെ എല്ലാ മൂലകളിലും വയ്‌ക്കുക. മൂന്ന്‌ ദിവസം കൂടുമ്പോള്‍ പഴയ ഇലകള്‍ക്ക്‌ പകരം പുതിയവ വയ്‌ക്കുക.

വയമ്പ്‌

വയമ്പ്‌

രാസപദാര്‍ത്ഥങ്ങള്‍ അടിസ്ഥാനമാക്കിയുള്ള കീടനാശിനികളിലെ പ്രധാന ചേരുവയാണ്‌ കലാമസ്‌ എന്ന്‌ അറിയപ്പെടുന്ന വയമ്പ്‌. സൂഷ്‌മ ജീവികളെ പ്രതിരോധിക്കാനുള്ള ശേഷി ഉള്ളതിനാല്‍ ഇവ മൂട്ട, വിരകള്‍, ചെള്ള്‌ എന്നിവയെ തുരത്താന്‍ ഫലപ്രദമാണ്‌. ഈ ഔഷധ കീടനാശിനി അടുക്കള തോട്ടത്തിന്‌ വേണ്ട ഉത്‌പന്നങ്ങള്‍ ലഭ്യമാകുന്ന വിവിധ ഷോപ്പുകളില്‍ ലഭ്യമാകും. ഒരു വലിയ പായ്‌ക്കറ്റ്‌ വയമ്പ്‌ പൊടി വാങ്ങി പായ്‌ക്കറ്റിലെ നിര്‍ദ്ദേശങ്ങള്‍ക്ക്‌ അനുസരിച്ച്‌ ലായിനി തയ്യാറാക്കുക. മൂട്ട പൂര്‍ണമായി ഇല്ലാതാകുന്നത്‌ വരെ വീട്ടിലെ എല്ലാ സാധനങ്ങളിലും ഇവ തളിക്കുക.

English summary

Home Remedies To Get Rid Of Bed Bugs

Bed bugs are a threat to your sleep. Here are some home remedies to get rid off bed bugs, read more,
X
Desktop Bottom Promotion