For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ശൈത്യകാലത്ത്‌ വീട്‌ വൃത്തിയാക്കാം

By Archana V
|

ആരോഗ്യത്തോടെയും സന്തോഷത്തോടെയും ഇരിക്കുന്നതിന്‌ വീട്‌ വൃത്തിയായി സൂക്ഷിക്കേണ്ടത്‌ അത്യാവശ്യമാണ്‌. ശൈത്യകാലത്ത്‌ വീട്‌ വൃത്തിയാക്കുമ്പോള്‍ കൂടുതല്‍ ശ്രദ്ധയും കരുതലും ആവശ്യമാണ്‌. കാലാവസ്ഥ വ്യതിയാനത്തിന്റെ അനന്തര ഫലങ്ങള്‍ ഉണ്ടാകുമെന്നതിനാലാണിത്‌. ശൈത്യത്തിന്റെ ശക്തി കൂടുന്നതിനനുസരിച്ച്‌ വീട്‌ വൃത്തിയാക്കാനുള്ള വെല്ലുവിളികളും ഉയരും. വീടിന്‌ പുറത്ത്‌ മഞ്ഞ്‌ പൊഴിയുന്നതും മുറികളില്‍ ഈര്‍പ്പവും പൊടിയും ഉണ്ടാകുന്നതും ശൈത്യകാലത്തെ വീട്‌ വൃത്തിയാക്കാല്‍ പ്രയാസമുള്ളതാക്കും. ഈര്‍പ്പം തടയുന്നതിനുള്ള സജ്ജീകരണങ്ങളാണ്‌ ആദ്യം നടത്തേണ്ടത്‌.

ശൈത്യകാലം തുടങ്ങിയാല്‍ ഏറെ പേരും വീടിന്‌ അകത്ത്‌ തന്നെയാകും കൂടുതല്‍ സമയവും. അതിനാല്‍ വീടിനുള്ളില്‍ മൊത്തത്തില്‍ മാറ്റം വരുത്താന്‍ ഏറ്റവും അനുയോജ്യമായ സമയവും ഇതു തന്നെയാണ്‌. വീട്‌ വൃത്തിയാക്കിയില്ലെങ്കില്‍ ഇത്തരം മാറ്റങ്ങള്‍ വരുത്തുന്നതു കൊണ്ട്‌ ഫലമില്ലാതാവും.

ശൈത്യകാലത്ത്‌ പല കാര്യങ്ങള്‍ക്കും പ്രത്യേക പരിഗണന നല്‍കേണ്ടതുണ്ട്‌. ചില എളുപ്പ വഴികള്‍ അറിഞ്ഞിരുന്നാല്‍ ശൈത്യകാലത്ത്‌ വീട്‌ വൃത്തിയാക്കുന്നത്‌ അത്രം വിഷമകരമാവില്ല.

ശൈത്യകാലത്ത്‌ വീട്‌ വൃത്തിയാക്കാനുള്ള ചില എളുപ്പ വഴികള്‍

തറ

തറ

മുറിയില്‍ ഈര്‍പ്പം കൂടിയാല്‍ തറ വൃത്തികേടാകാനുള്ള സാധ്യത കൂടുതലാണ്‌. തറ നനവില്ലാതെ സൂക്ഷിച്ചാല്‍ കുട്ടികളും മറ്റും വീണ്‌ പരുക്ക്‌ പറ്റുന്നത്‌ ഒഴിവാക്കാന്‍ കഴിയും. ഉണങ്ങിയ തുണി കൊണ്ട്‌ തറ തുടച്ച്‌ വൃത്തിയാക്കുക.

ജനാല

ജനാല

ശൈത്യകാലത്ത്‌ ജനാല ഗ്ലാസ്സുകള്‍ വൃത്തിയാക്കാന്‍ മറക്കരുത്‌. മുറിയില്‍ ഹീറ്റര്‍ ഉപയോഗിക്കുന്നുണ്ടെങ്കില്‍ ജനാലകളില്‍ വെള്ളം കട്ടിപിടിച്ചിരിക്കാനുള്ള സാധ്യത ഉണ്ട്‌.

ഗൃഹോപകരണങ്ങള്‍

ഗൃഹോപകരണങ്ങള്‍

ഗൃഹോപകരണങ്ങളില്‍ പൂപ്പല്‍ കയറി പിടക്കുന്ന സമയമാണ്‌ ശൈത്യകാലം. അതിനാല്‍ ശൈത്യകാലത്തിന്‌ മുമ്പ്‌ തന്നെ ഗൃഹോപകരണങ്ങള്‍ പോളിഷ്‌ ചെയ്യുക.

വാതിലുകള്‍

വാതിലുകള്‍

ചില്ലുവാതിലുകളാണ്‌ ഉള്ളതെങ്കില്‍ ശൈത്യകാലത്ത്‌ ഇതില്‍ മഞ്ഞ്‌ പാളികള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌. സൂര്യപ്രകാശം മുറിക്കകത്തേക്ക്‌ വരുന്നതിന്‌ ഇത്‌ തടസ്സം സൃഷ്ടിക്കും. അതിനാല്‍ ഗ്ലാസ്സ്‌ വാതിലുകള്‍ പതിവായി കഴുകണം.

ചില്ലുവാതിലുകളാണ്‌ ഉള്ളതെങ്കില്‍ ശൈത്യകാലത്ത്‌ ഇതില്‍ മഞ്ഞ്‌ പാളികള്‍ ഉണ്ടാകാനുള്ള സാധ്യത ഉണ്ട്‌. സൂര്യപ്രകാശം മുറിക്കകത്തേക്ക്‌ വരുന്നതിന്‌ ഇത്‌ തടസ്സം സൃഷ്ടിക്കും. അതിനാല്‍ ഗ്ലാസ്സ്‌ വാതിലുകള്‍ പതിവായി കഴുകണം.

കണ്ണാടികള്‍

കണ്ണാടികള്‍

ശൈത്യകാലത്ത്‌ കണ്ണാടികളില്‍ ഈര്‍പ്പം അടിയും അതിനാല്‍ ഇതില്‍ പ്രതിച്ഛായ വ്യക്തമായി കാണാന്‍ കഴിയില്ല.ഉണങ്ങിയ പത്രം കൊണ്ട്‌ കണ്ണാടി തുടച്ചിട്ട്‌ ടാല്‍ക്കം പൗഡര്‍ ഇട്ട്‌ തേയ്‌ച്ചാല്‍ കണ്ണാടി വൃത്തിയാകും.

ബാത്‌ റൂം

ബാത്‌ റൂം

ശൈത്യകാലത്ത്‌ ബാത്‌ റൂമുകള്‍ വളരെ വൃത്തിയോടെ സൂക്ഷിക്കണം. നാരങ്ങ എണ്ണ ഉപയോഗിച്ച്‌ ടൈല്‍സ്‌ വൃത്തിയാക്കാം. ഫംഗസ്‌ ബാധ തടയാന്‍ ഇത്‌ സഹായിക്കും.

കാര്‍പറ്റ്‌

കാര്‍പറ്റ്‌

ഈര്‍പ്പമുള്ളതിനാല്‍ കാര്‍പറ്റില്‍ ഫംഗസും ബാക്ടീരിയും ബാധിക്കാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ ശൈത്യകാലത്ത്‌ ഇടയ്‌ക്കിടെ കാര്‍പെറ്റ്‌ വൃത്തിയാക്കണം.

അലമാരകള്‍

അലമാരകള്‍

ശൈത്യകാലത്ത്‌ അലമാരകള്‍ വൃത്തിയായി സൂക്ഷിക്കാന്‍ ശ്രദ്ധിക്കണം. അലമാരയുടെ അറകളില്‍ ന്യൂസ്‌പേപ്പര്‍ ഇട്ടിട്ട്‌ വസ്‌ത്രങ്ങള്‍ വയ്‌ക്കുക.

കമ്പിളി

കമ്പിളി

ശൈത്യകാലത്ത്‌ ഉപയോഗിക്കുന്ന കമ്പിളികള്‍ കഴുകി വൃത്തിയാക്കണം. കിടക്കയുടെ ശുചിത്വം നിലനിര്‍ത്തുന്നതിന്‌ വേണ്ടിയാണിത്‌. അലര്‍ജിയും ആസ്‌തമയും ഉണ്ടാവാതിരിക്കാന്‍ ഇത്‌ സഹായിക്കും.

കര്‍ട്ടന്‍

കര്‍ട്ടന്‍

ശൈത്യകാലത്ത്‌ കര്‍ട്ടനുകളിലും വിരികളിലും ഫംഗസും ബാക്ടീരിയയും വരാനുള്ള സാധ്യത കൂടുതലാണ്‌. അതിനാല്‍ ഇടയ്‌ക്കിടെ ഇവ വൃത്തിയാക്കാന്‍ മറക്കരുത്‌.

English summary

winter house cleaning cleaning tips

Keeping your house clean is very important to keep yourself healthy and happy. Cleaning your house during winter needs a little more care and attention.
X
Desktop Bottom Promotion