For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പുസ്തകങ്ങള്‍ കേടാകാതെ സൂക്ഷിയ്ക്കൂ

|

പുസ്തകങ്ങള്‍ എല്ലാക്കാലത്തുമുള്ള നല്ല ചങ്ങാതിമാരാണ്. വാങ്ങിച്ചു വായിച്ചു സൂക്ഷിച്ചു വയ്ക്കാവുന്ന ഒന്ന്.

നല്ലൊരു ലൈബ്രറി പലരുടേയും മോഹമാണ്. ഇത് നടപ്പാക്കുന്നവര്‍ അഭിമുഖീകരിയ്ക്കുന്ന പ്രശ്‌നങ്ങളുമുണ്ട്. പുസ്തകം വേണ്ട രീതിയില്‍ സൂക്ഷിയ്ക്കാനാവാത്തതും ചിതലരിച്ചു പോകുന്നതും പഴയതായി കീറിപ്പോകുന്നതുമെല്ലാം ഇതില്‍ പെടുന്നു.

മസ്‌തിഷ്‌കത്തെ കുറിച്ച്‌ അവിശ്വസനീയമായ കാര്യങ്ങള്‍മസ്‌തിഷ്‌കത്തെ കുറിച്ച്‌ അവിശ്വസനീയമായ കാര്യങ്ങള്‍

പുസ്തകം നല്ല രീതിയില്‍ സൂക്ഷിയ്ക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

Books

പുസ്തകങ്ങള്‍ നല്ലപോലെ പൊതിഞ്ഞു സൂക്ഷിയ്ക്കുക. പുസ്തങ്ങള്‍ സൂക്ഷിയ്ക്കാനുള്ള ഒരു പ്രധാന തത്വമാണിത്.

പുസ്തകങ്ങള്‍ ഇടയില്‍ അല്‍പം സ്ഥലം കൊടുത്തു സൂക്ഷിയ്ക്കുന്നത് നല്ലതാണ്. ഇടയില്‍ വായു കടക്കാത്തത് പെട്ടെന്നു തന്നെ പുസ്തകങ്ങളെ കേടു വരുത്തും.

ഈര്‍പ്പം തട്ടാത്ത സ്ഥലങ്ങളില്‍ പുസ്തകങ്ങള്‍ സൂക്ഷിയ്ക്കാന്‍ ശ്രദ്ധിയ്ക്കുക. വായുസഞ്ചാരവും സൂര്യപ്രകാശവുമുള്ളിടത്ത് പുസ്തകങ്ങള്‍ സൂക്ഷിയ്ക്കുന്നത് ചിതലരിയ്ക്കാതിരിയ്ക്കാന്‍ സഹായിക്കും.

ഇടയ്ക്കിടെ പുസ്തകങ്ങള്‍ വെയിലില്‍ വയ്ക്കുന്നത് നല്ലതാണ്.

പുസ്തകങ്ങളിലെ പൊടി തട്ടിക്കളഞ്ഞു സൂക്ഷിയ്‌ക്കേണ്ടത് വളരെ അത്യാവശ്യമാണ്. ഇല്ലെങ്കില്‍ പുസ്തകങ്ങള്‍ പെട്ടെന്നു കേടാകാന്‍ ഇത് ഇട വരുത്തും.

പുസ്തകങ്ങള്‍ സൂക്ഷിയ്ക്കാനായി പ്രത്യേകം സ്ഥലം കണ്ടെത്തുന്നത് നല്ലതാണ്. വായുസഞ്ചാരമുള്ള അലമാരയോ ലൈബ്രറി മുറിയോ മറ്റോ.

പുസ്തകങ്ങള്‍ വായിച്ചവയാണെങ്കിലും ഇടയ്ക്കിടെ എടുത്തു മറിച്ചു നോക്കുക. ഇതും പുസ്തകങ്ങളുടെ പുതുമ നഷ്ടപ്പെടുത്താതിരിയ്ക്കും.

English summary

Ways To Look After Books

Looking after books can be a big task. Here are some of the most easiest ways to look after your old and new books!
Story first published: Monday, November 3, 2014, 14:22 [IST]
X
Desktop Bottom Promotion