For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പഴയ ഫര്‍ണ്ണിച്ചറുകള്‍ക്ക് തിളക്കമേകാം

By VIJI JOSEPH
|

മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ വീടിന് മനോഹാരിത വര്‍ദ്ധിപ്പിക്കും. പഴയകാല വാസ്തുവിദ്യയുടെ ഒരു സ്പര്‍ശം ഇവ നല്കും. പഴമയുടെ സ്പര്‍ശമുള്ള ഫര്‍ണ്ണിച്ചറുകള്‍ എല്ലാവരും തന്നെ ഇഷ്ടപ്പെടുന്നവയും ഏറെ ആവശ്യക്കാരുള്ളവയുമാണ്. ഇതിന്‍റെയൊരു പ്രശ്നമെന്ന് പറയാവുന്നത് പരിചരണമാണ്. മരസാമഗ്രികള്‍ വൃത്തിയായും, കേടുവരാതെയും സംരക്ഷിക്കുക എന്നത് അല്പം പ്രയാസമുള്ള കാര്യമാണ്. ചിതല്‍, പൊടി, അഴുക്ക് എന്നിവയൊക്കെ ഫര്‍ണ്ണിച്ചറുകളില്‍ അടഞ്ഞുകൂടും.

കിച്ചന്‍ സിങ്ക് വൃത്തിയാക്കാന്‍ ബേക്കിംഗ് സോഡ

കാലപ്പഴക്കമേറുമ്പോള്‍ മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകളുടെ ഭംഗി കുറയും. ചായ, പാനീയങ്ങള്‍, ഭക്ഷണം എന്നിവയുടെയൊക്കെ അവശിഷ്ടങ്ങള്‍ മരസാമഗ്രികളെ വൃത്തികേടാക്കും. അതിനാല്‍ തന്നെ ഇവയെ കൃത്യമായി സംരക്ഷിക്കേണ്ടതുണ്ട്. ഫര്‍ണ്ണിച്ചറുകള്‍ക്ക് തിളക്കം നല്കാന്‍ ഇനി പറയുന്ന വിദ്യകള്‍ ഉപയോഗിക്കാം.

Ways to keep your wooden furniture shiny and stainless

1. മിനറല്‍ ഓയിലും നാരങ്ങയും - മരസാമഗ്രികള്‍ വൃത്തിയാക്കാന്‍ മിനറല്‍ ഓയിലില്‍ ഏതാനും തുള്ളി നാരങ്ങ നീര് ചേര്‍ത്ത് ഉപയോഗിക്കാം. അടിഞ്ഞ് കൂടിയ അഴുക്ക് നീക്കം ചെയ്ത് പഴയ ശോഭ വീണ്ടെടുക്കാന്‍ ഇത് സഹായിക്കും. നാരങ്ങാനീര് ഒരു ക്ലീനിംഗ് ഏജന്‍റായി പ്രവര്‍ത്തിച്ച് അഴുക്കുകള്‍ നീക്കം ചെയ്യും. ഒരു മയമുള്ള തുണി ഉപയോഗിച്ച് ഈ ലായനി തടിയില്‍ തേക്കാം. കൊത്തുപണികളുള്ള ഫര്‍ണ്ണിച്ചറുകളുടെ ഒരു ഭാഗവും വിട്ടുപോകരുത്. രണ്ടോ മൂന്നോ പ്രാവശ്യം ഇത് ചെയ്താല്‍ നല്ല ശോഭ ലഭിക്കും.

2. പെട്രോളിയം ജെല്ലി - വരണ്ട് നിറം മങ്ങിയ ഫര്‍ണ്ണിച്ചറുകള്‍ക്ക് നനവ് നല്കാന്‍ പെട്രോളിയം ജെല്ലി സഹായിക്കും. വിരല്‍ കൊണ്ട് അല്പം ജെല്ലി എടുത്ത് ഫര്‍ണ്ണിച്ചറില്‍ തേച്ച് പിടിപ്പിക്കുക. ഇവ കട്ടിപിടിച്ച് കിടക്കരുത്. അനുയോജ്യമായ അളവ് ഉപയോഗിക്കാനും, എല്ലാ ഭാഗത്തും തേച്ചു എന്ന് ഉറപ്പ് വരുത്താനും ശ്രദ്ധിക്കുക. ജെല്ലിക്ക് കട്ടി കൂടുതലായതിനാല്‍ പരക്കുന്നില്ലെങ്കില്‍ അല്പം വെള്ളം ചേര്‍ക്കാം. ഫര്‍ണ്ണിച്ചറുകള്‍ വൃത്തിയാക്കിയ ശേഷം വേണം ഇത് ഉപയോഗിക്കാന്‍. ഇത് വഴി ഫര്‍ണ്ണിച്ചറിന് തിളക്കം ലഭിക്കും.

3. ടര്‍പന്‍റൈനും തേനീച്ച മെഴുകും - ടര്‍പന്‍റൈനും തേനീച്ചമെഴുകും സമമമായെടുത്ത് മര ഫര്‍ണ്ണിച്ചറുകള്‍ വൃത്തിയാക്കാം. ചിതലുകളും മറ്റ് കീടങ്ങളും തടി കേടുവരുത്തുന്നതും ഇതുപയോഗിച്ച് തടയാം. ഇവ രണ്ടും ചേര്‍ത്ത് കുഴമ്പ് പരുവത്തിലാക്കുക. നനഞ്ഞ ഒരു തുണി ഉപയോഗിച്ച് ഫര്‍ണ്ണിച്ചര്‍ തുടച്ച ശേഷം ഉണങ്ങിയ തുണി ലായനിയില്‍ മുക്കി ഫര്‍ണ്ണിച്ചര്‍ തുടയ്ക്കുക. ഇത് മരസാമഗ്രികള്‍ക്ക് നല്ല തിളക്കവും വൃത്തിയും നല്കും.

4. മേനേസ് - സാലഡിലും, പാസ്തയിലും രുചിക്കായി ചേര്‍ക്കുന്നതിനപ്പുറം തടി സാമഗ്രികളിലെ അഴുക്ക് നീക്കം ചെയ്യാനും മേനേസ് ഉപയോഗിക്കാം. വെള്ളം, പാനീയങ്ങള്‍, ഭക്ഷണം, പേന തുടങ്ങിയവയൊക്കെ മൂലമുണ്ടായ പാടുകള്‍ നീക്കം ചെയ്യാന്‍ മേനേസ് സഹായിക്കും. അല്പം മേനേസ് ഒരു തുണിയിലെടുത്ത് അതുപയോഗിച്ച് ഉരയ്ക്കുക. അല്പനേരം കഴിയുമ്പോള്‍ പാടുകള്‍ മങ്ങിയതായി കാണാനാവും.

5. ഒലിവ് ഓയില്‍ - മരം കൊണ്ടുള്ള ഫര്‍ണ്ണിച്ചറുകള്‍ക്ക തിളക്കം നല്കാന്‍ ഉത്തമമാണ് ഒലിവ് ഓയില്‍. അല്പം ഒലിവ് ഓയില്‍ ഫര്‍ണ്ണിച്ചറിലേക്ക് സ്പ്രേ ചെയ്ത് അത് എല്ലായിടത്തേക്കും സമമായി തേക്കുക. കൊത്തുപണി ചെയ്ത ഫര്‍ണ്ണിച്ചറാണെങ്കില്‍ പ്രത്യേകം ശ്രദ്ധിക്കുക.

English summary

Ways to keep your wooden furniture shiny and stainless

Wooden Furniture gives a very classy look to the house. It can give a little tinge of the olden time architecture and furniture.
X
Desktop Bottom Promotion