For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇസ്തിരിപ്പെട്ടിയില്ലെങ്കിലും ഇസ്തിരിയിടാം

|

ധരിയ്ക്കുന്ന വസ്ത്രങ്ങള്‍ ഒരാളുടെ പേഴ്‌സണാലിറ്റി നിശ്ചയിക്കുന്നതില്‍ പ്രധാന പങ്കു വഹിയ്ക്കുന്നുണ്ട്. വസ്ത്രത്തിന്റെ ഫാഷനും വിലയുമൊന്നുമല്ല, വൃത്തിയായി വസ്ത്രം ധരിയ്ക്കുന്നതിലാണ് കാര്യം.

വസ്ത്രങ്ങളിലെ ചുളിവുകള്‍ വസ്ത്രത്തിന്റേയും ധരിയ്ക്കുന്ന ആളിന്റേയും ഭംഗി കെടുത്തുന്ന ഒന്നാണ്. ഇസ്തിരിയിടുകയെന്നതാണ് ഇതിനുള്ള പരിഹാരം.

ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്ഇവ ക്ലോസറ്റിലിട്ടു ഫ്‌ളഷ് ചെയ്യരുത്

ഇസ്തിരിയാന്‍ അത്യാവശ്യസന്ദര്‍ഭത്തില്‍ ഇസ്തിരിപ്പെട്ടിയില്ലെങ്കിലും ചെയ്യാവുന്ന ചില കാര്യങ്ങളെക്കുറിച്ചറിയൂ,

ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍

ഹെയര്‍ സ്‌ട്രെയ്റ്റ്‌നര്‍

നിങ്ങളുടെ കയ്യില്‍ മുടി സ്‌ട്രെയ്റ്റന്‍ ചെയ്യാനുള്ള മെഷീനുണ്ടോ. ഇത് ചൂടാക്കി വസ്ത്രത്തിന്റെ ചുളിവു വീണ ഭാഗത്തുപയോഗിയ്ക്കാം. ചൂട് അമിതമാകാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

കിടയ്ക്ക

കിടയ്ക്ക

തുണി നിവര്‍ത്തി പേപ്പര്‍ ഷീറ്റുകള്‍ക്കിടയില്‍ വയ്ക്കുക. കിടക്കുന്ന കിടയ്ക്കയുടെ അടിയില്‍ ഇത് നിവര്‍ത്തി വയ്ക്കുക. വസ്ത്രത്തിലെ ചുളിവുകള്‍ മാറിക്കിട്ടും.

ചെമ്പുപാത്രം

ചെമ്പുപാത്രം

ചെമ്പുപാത്രത്തില്‍ ചൂടുവെള്ളമെടുത്ത് വസ്ത്രങ്ങളിലെ ചുളിവു വീണ ഭാഗത്ത് അമര്‍ത്തി തേയ്ക്കുക. ചുളിവു നീങ്ങും.

നനച്ച ടവല്‍

നനച്ച ടവല്‍

ഒരു ടവല്‍ നനച്ചു പിഴിഞ്ഞ് വസ്ത്രത്തിന്റെ ചുളിവള്ള ഭാഗത്തു വയ്ക്കുക. ഇത് കൈകള്‍ കൊണ്ട് നല്ലപോലെ അമര്‍ത്തുക. വസ്ത്രം നല്ലപോലെ നിവര്‍ത്തി വച്ചു വേണം ഇങ്ങനെ ചെയ്യാന്‍. ഇതുവഴി ചുളിവുകള്‍ മാറിക്കിട്ടും.

കെറ്റിലില്‍

കെറ്റിലില്‍

കെറ്റിലില്‍ വെളളമൊഴിച്ചു ചൂടാക്കി ഇതിന്റെ കുഴലിനു നേരെ വസ്ത്രത്തിന്റെ ചുളിവുള്ള ഭാഗം നിവര്‍ത്തിപ്പിടിയ്ക്കുക. ഇതില്‍ നിന്നു വരുന്ന ആവിയില്‍ വസ്ത്രത്തിലെ ചുളിവുകള്‍ നീങ്ങും.

പിഴിയരുത്

പിഴിയരുത്

വസ്ത്രം കഴുകി നല്ലപോലെ കുടയുക. പിഴിയരുത്. ഇത് വെയിലില്‍ ഇട്ട് ഉണക്കാം. ഇത് ചുളിവു വരാതിരിയ്ക്കാനുള്ള ഏറ്റവും ലളിതമായ വഴിയാണ്.

ബാത്ത് റൂമില്‍

ബാത്ത് റൂമില്‍

ബാത്ത് റൂമില്‍ നല്ല ചൂടുള്ള വെള്ളത്തില്‍ കുളിയ്ക്കുമ്പോള്‍ ചുളിവു വീണ വസ്ത്രം ഷവര്‍ റോഡില്‍ നിവര്‍ത്തിയിടുക. വെള്ളം വീഴാതിരിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം. വെള്ളത്തില്‍ നിന്നും വരുന്ന ആവി ഇസ്തിരിയുടെ ഗുണം ചെയ്യും.

 ഹെയര്‍ ഡ്രയര്‍

ഹെയര്‍ ഡ്രയര്‍

ചുളിവു വീണ വസ്ത്രം നനച്ച ശേഷം ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് ഉണക്കി നോക്കൂ. ചുളിവു നീങ്ങും.

English summary

Ways To Iron Clothes Without Iron Box

Here is how to iron clothes without an iron. If you are in a hurry or there is no electricity or your iron box blew up, make use of these ways to iron clothes without iron box,
Story first published: Friday, June 6, 2014, 13:33 [IST]
X
Desktop Bottom Promotion