For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

മുട്ടയുടെ ഗന്ധമകറ്റാം

By Super
|

ഏത്‌ സമയത്തും കഴിക്കാവുന്ന ഒരു ആഹാരമാണ്‌ മുട്ട. ഇത്‌ ഉപയോഗിച്ച്‌ വളരെ വോഗത്തില്‍ രുചികരമായ വിഭവങ്ങള്‍ തയ്യാറാക്കാനാവും. പുഴുങ്ങിയോ മുട്ടയോടൊപ്പം പാലോ വെണ്ണയോ ചേര്‍ത്ത്‌ നിമിഷങ്ങള്‍ക്കുള്ളില്‍ രുചികരമായ മുട്ട വിഭവം തയ്യാറാക്കം. ഇതിനോടൊപ്പം കുറച്ച്‌ ബ്രെഡ്‌ കൂടി ഉണ്ടെങ്കില്‍ കുശാല്‍.

പക്ഷെ മുട്ട പാകം ചെയ്യുന്ന പാത്രങ്ങളില്‍ അവശേഷിക്കുന്ന ഗന്ധത്തെ കുറിച്ച്‌ ഓര്‍ത്തുനോക്കൂ. മുട്ടയോടും മുട്ട വിഭവങ്ങളോടും ചെറിയ വെറുപ്പ്‌ തോന്നുന്നുണ്ടല്ലേ?

ടൈലുകളിലെ തുരുമ്പുകറ നീക്കാംടൈലുകളിലെ തുരുമ്പുകറ നീക്കാം

പാചകം ചെയ്യാന്‍ എടുത്ത സമയത്തെക്കാള്‍ കൂടുതല്‍ സമയം പാത്രം കഴുകി വൃത്തിയാക്കുന്നതിന്‌ ചെലവഴിക്കാന്‍ ആര്‍ക്കും ആഗ്രഹം കാണില്ല. വിഷമിക്കണ്ട, പാത്രങ്ങളിലെ മുട്ടയുടെ ഗന്ധം ഇല്ലാതാക്കാന്‍ ചില എളുപ്പ വഴികളുണ്ട്‌.

കടലമാവ്‌

കടലമാവ്‌

മുട്ട പാകം ചെയ്‌ത്‌ പാത്രം കടലമാവ്‌ ഉപയോഗിച്ച്‌ തേയ്‌ക്കുക. മാവ്‌ പാത്രത്തില്‍ പിടിക്കുന്നതിനായി അല്‍പ്പനേരം കാക്കുക. അതിനുശേഷം പാത്രം നന്നായി കഴുകുക. മുട്ടയുടെ ഗന്ധം പൂര്‍ണ്ണമായും പോകും.

നാരങ്ങാനീര്‌

നാരങ്ങാനീര്‌

നാരങ്ങാനീര്‌ ഉപയോഗിച്ചും പാത്രങ്ങളില്‍ അവശേഷിക്കുന്ന മുട്ടയുടെ ഗന്ധം അകറ്റാന്‍ കഴിയും. പാത്രം കഴുകുന്നതിനായി ശുദ്ധമായ നാരങ്ങാനീര്‌ ഉപയോഗിക്കുക. നേരിട്ട്‌ നാരങ്ങാനീര്‌ ഉപയോഗിക്കാന്‍ താത്‌പര്യമില്ലെങ്കില്‍, നാരങ്ങാനീരില്‍ ഒരു തുണി മുക്കുക. അതുപയോഗിച്ച്‌ പാത്രം തേയ്‌ക്കുക. കുറച്ച്‌ സമയത്തിന്‌ ശേഷം പാത്രം നന്നായി കഴുകുക. മുട്ടയുടെ ഗന്ധം പാത്രങ്ങളെ വിട്ടകന്നിരിക്കും. നാരങ്ങാനീര്‌ അടങ്ങിയിട്ടുള്ള ദ്രാവകരൂപത്തിലുള്ള സോപ്പ്‌ വിപണയില്‍ ലഭ്യമാണ്‌. ഇതും ഉപയോഗിക്കാവുന്നതാണ്‌.

വിനാഗിരി

വിനാഗിരി

പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഗന്ധം കുറച്ച്‌ സമയം കൂടി നിലനില്‍ക്കും. അടുക്കളയും കടന്ന്‌ വീട്‌ മുഴുവന്‍ മുട്ടയുടെ ഗന്ധം നിറയാന്‍ ആരും ആഗ്രഹിക്കില്ല. അതിനാല്‍ ഇത്തരം പാത്രങ്ങളില്‍ വിനാഗിരി സ്‌പ്രേ ചെയ്‌ത്‌ കഴുകാന്‍ വയ്‌ക്കുക. വിനാഗിരി തളിച്ച്‌ അല്‍പ്പനേരത്തിന്‌ ശേഷം സോപ്പ്‌ ഉപയോഗിച്ച്‌ കഴുകുക. പ്ലേറ്റുകളിലെ മുട്ടയുടെ ഗന്ധം നിങ്ങളെ അലട്ടില്ല.

പാത്രങ്ങള്‍ കഴുകിയതിന്‌ ശേഷവും

പാത്രങ്ങള്‍ കഴുകിയതിന്‌ ശേഷവും

പാത്രങ്ങള്‍ കഴുകിയതിന്‌ ശേഷവും വിനാഗിരി ഉപയോഗിക്കാവുന്നതാണ്‌. കഴുകിയ പാത്രങ്ങളില്‍ ഒരു ടീസ്‌പൂണ്‍ വിനാഗിരി ഒഴിച്ച്‌ കുറച്ച്‌ നേരം വയ്‌ക്കുക. അതിനുശേഷം നന്നായി കഴുകുക. പാത്രങ്ങള്‍ക്ക്‌ പുതിയൊരു സുഗന്ധം കൈവരും.

അപ്പക്കാരം

അപ്പക്കാരം

അസ്വസ്ഥതയുളവാക്കുന്ന ഗന്ധങ്ങള്‍ അകറ്റാന്‍ അപ്പക്കാരം ഫലപ്രദമാണ്‌. അപ്പക്കാരം ലായനിയില്‍ മുട്ട വിഭവങ്ങള്‍ തയ്യാറാക്കാന്‍ ഉപയോഗിച്ച പാത്രങ്ങള്‍ മുക്കിവയ്‌ക്കുക. കുറച്ച്‌ നേരത്തിന്‌ ശേഷം സോപ്പ്‌ ഉപയോഗിച്ച്‌ പാത്രങ്ങള്‍ കഴുകി ഉണക്കുക. മുട്ടയുടെ ഗന്ധം പാത്രങ്ങളെ വിട്ട്‌ അകന്നിരിക്കും.

English summary

Tips To Remove Egg Smell From Utensils

Having eggs at any time of the day seems like a good idea. It saves major efforts in cooking. You just need to either boil them or scramble them and get some bread to have along.
X
Desktop Bottom Promotion