For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിച്ചണ്‍ ടൗവ്വല്‍ വൃത്തിയാക്കാം

By Super
|

അടുക്കളയില്‍ ഉപയോഗിക്കുന്ന ടൗവ്വലുകള്‍ ഒരു പ്രധാന ഉപയോഗവസ്തുവാണ്. അതോടൊപ്പം തന്നെ ഏറ്റവും വൃത്തികേടായും ദുര്‍ഗന്ധത്തോടെയും ഇരിക്കുന്ന വസ്തുവുമാകാം ഇത്. അടുക്കളയിലെ ടൗവ്വലുകള്‍ വൃത്തിയാക്കി വയ്ക്കുന്നതില്‍ ഉപേക്ഷ വിചാരിച്ചാല്‍ അത് ആരോഗ്യപ്രശ്നങ്ങള്‍ക്ക് തന്നെ ഇടയാക്കിയേക്കാം.

കിച്ചണ്‍ ടൗവ്വലുകള്‍ വൃത്തിയാക്കി വെയ്ക്കാനും അങ്ങനെ മറ്റുള്ളവരുടെ കാഴ്ചയില്‍ മതിപ്പുണ്ടാക്കാനും സഹായിക്കുന്ന ചില വഴികളിതാ.

kitchen towel

1. ആദ്യമായി ശ്രദ്ധിക്കേണ്ടുന്ന കാര്യം ടൗവ്വലുകള്‍ വാങ്ങിയാലുടന്‍ നല്ലൊരു ഡിറ്റര്‍ജന്‍റ് ഉപയോഗിച്ച് കഴുകി വൃത്തിയാക്കണമെന്നതാണ്. അങ്ങനെ ചെയ്യുന്നത് വഴി നിര്‍മ്മാണ ഘട്ടത്തില്‍ അവയില്‍ ഉള്‍പ്പെട്ടിരിക്കുന്ന അണുക്കളെയും, രാസവസ്തുക്കളെയും നീക്കം ചെയ്യാനാവും.

2. ടൗവ്വല്‍ കഴുകാനുപയോഗിക്കുന്ന ഡിറ്റര്‍ജന്‍റുകളില്‍ ആന്‍റി മൈക്രോബയല്‍ ഘടകങ്ങളുണ്ടാവണം. പൂപ്പലുണ്ടാകുന്നത് തടയുക മാത്രമല്ല ദുര്‍ഗന്ധം തടയാനും ഇത് സഹായിക്കും.

3. ടൗവ്വല്‍ കഴുകിയുണക്കിയ ശേഷം മൈക്രോവേവ് ഓവനില്‍ 30 സെക്കന്‍ഡ് വെച്ചാല്‍ അതിലെ ബാക്ടീരിയകളെ നശിപ്പിക്കാനാവും.

4. ടൗവ്വലുകള്‍ കഴുകിയ ഉടന്‍ തന്നെ അവ ഉണങ്ങാനായി വിരിച്ചിടുക. ഈര്‍പ്പമുള്ള സ്ഥലത്താണ് ഇടുന്നതെങ്കില്‍ അണുക്കള്‍ അവയില്‍ വീണ്ടും പെരുകാനിടയാകും.

5. എല്ലായ്പോഴും വെള്ള നിറമുള്ള 100% കോട്ടണ്‍ ടൗവ്വലുകള്‍ ഉപയോഗിക്കുക. ഇത് വഴി അഴുക്ക് പുരളുന്നത് വേഗത്തില്‍ തിരിച്ചറിയാനാകും. വെള്ളത്തുണികള്‍ വേഗത്തില്‍ വൃത്തിയാക്കാനാവുമെന്നതിനാല്‍ ടൗവ്വലുകള്‍ വൃത്തിയായി ഇരിക്കുകയും ചെ്യ്യും. കടുത്ത രീതിയില്‍ കഴുകിയാലും നിറം മങ്ങുകയുമില്ല.

6. കിച്ചണ്‍ ടൗവ്വലുകള്‍ കഴുകുമ്പോള്‍ പ്രത്യേകം ചൂട് വെള്ളത്തില്‍ കഴുകുക. അതിന് ശേഷം ബ്ലീച്ച് ചെയ്താല്‍ ടൗവ്വലിന് നല്ല ഗന്ധവുമുണ്ടാകും. ബ്ലീച്ചിംഗ് പൗഡറിന് പകരം വിനാഗിരിയോ, ബേക്കിംഗ് സോഡ‍യോ ഉപയോഗിക്കാം. എന്നാല്‍ ഇവ ഒരുമിച്ച് ഉപയോഗിക്കരുത്.

7. കിച്ചണ്‍ ടൗവ്വല്‍ വൃത്തിയാക്കുമ്പോള്‍ ഫാബ്രിക് സോഫ്റ്റ്നറുകള്‍ ഉപയോഗിക്കരുത്. അങ്ങനെ ചെയ്താല്‍ അവയില്‍ രാസവസ്തുക്കളടിഞ്ഞ് ആഗിരണശേഷി കുറയാനിടയാകും.

8. നല്ലൊരു സ്പോട്ട്/സാറ്റിന്‍ ക്ലീനര്‍ ഉപയോഗിച്ച് ടൗവ്വല്‍ വൃത്തിയാക്കാം. അവ ചേര്‍ത്ത ശേഷം പതിനഞ്ച് മിനുട്ട് കഴിഞ്ഞ് കഴുകിയുണക്കാം.

9. ടൗവ്വല്‍ വളരെ വൃത്തികേടായ സ്ഥിതിയിലാണെങ്കില്‍ തലേന്ന് രാത്രി ചൂട് വെള്ളത്തില്‍ കുതിര്‍ത്ത് വെയ്ക്കുക. നിറം കുറയാനിടയാക്കാത്ത ഒരു ബ്ലീച്ചിംഗ് പൗഡര്‍ ഉപയോഗിക്കാം. ഇങ്ങനെ ചെയ്യുന്നത് വഴി അഴുക്ക് പൂര്‍ണ്ണമായും നീങ്ങുകയും വീണ്ടും ടൗവ്വലിന് നിറം ലഭിക്കുകയും ചെയ്യും.

10. ബ്ലീച്ചിംഗ്പൗഡറും, സോഡിയം ബൈകാര്‍ബണേറ്റും നേര്‍പ്പിച്ച് അതില്‍ തലേ രാത്രി ടൗവ്വല്‍ കുതിര്‍ത്ത് വെയ്ക്കുക. ഇതിന്‍റെ ഗന്ധം അത്ര സുഖകരമല്ലാത്തതിനാല്‍ പുറത്തെവിടെയെങ്കിലും വെയ്ക്കുകയാണ് നല്ലത്. തുടര്‍ന്ന് വാഷിംഗ് മെഷീനില്‍ കഴുകി ഉണക്കാനിടുക. ഉണങ്ങിക്കഴിയുമ്പോള്‍ നല്ല ഗന്ധമായിരിക്കും ടൗവ്വലിന്.

ദിവസേന രാത്രി ടൗവ്വല്‍ കഴുകി ഉണക്കാനിടുക. ഇത് വഴി അണുബാധ ഉണ്ടാകുന്നത് തടയാനാകും. അങ്ങനെ വൃത്തിയും പുതുമയുമുള്ള ടൗവ്വല്‍ ദിവസവും നിങ്ങള്‍ക്ക് ഉപയോഗിക്കാനാകും.

Read more about: clean വൃത്തി
English summary

TipsS To Keep Kitchen Towels Clean

Kitchen towels are one of the most important utilitarian materials inside your kitchen, and also are most prone to getting dirty and smelling bad.
X
Desktop Bottom Promotion