For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

നാച്വറല്‍ എയര്‍ ഫ്രഷ്‌നറുകളുണ്ടാക്കാം

|

മുറിയില്‍ സുഗന്ധം നിറയ്ക്കാനും ദുര്‍ഗന്ധമകറ്റാനുമുള്ള വഴിയാണ് എയര്‍ ഫ്രഷ്‌നര്‍. വിപണിയില്‍ നിന്നും പല തരത്തിലുള്ള എയര്‍ ഫ്രഷ്‌നറുകള്‍ ലഭിയ്ക്കാറുണ്ട്.

എന്നാല്‍ വിപണിയില്‍ നിന്നും ലഭിയ്ക്കുന്ന എയര്‍ ഫ്രഷ്‌നറുകള്‍ എപ്പോഴും നല്ലതാകണമെന്നില്ല. ഇവയില്‍ ക്യാന്‍സര്‍ കാരണം വരെയാകാവുന്ന പലതരം കെമിക്കലുകള്‍ അടങ്ങിയിട്ടുണ്ട്.

തികച്ചും സ്വാഭാവിക രീതിയിലെ എയര്‍ ഫ്രഷ്‌നറുകള്‍ ഉപയോഗിയ്ക്കുകയെന്നതാണ് ഒരു പരിഹാരം.

പ്രകൃതിദത്ത രീതിയില്‍ തയ്യാറാക്കാവുന്ന ചില എയര്‍ ഫ്രഷ്‌നറുകളെക്കുറിച്ചറിയൂ,

വോഡ്ക

വോഡ്ക

വോഡ്ക പ്രശസ്തമായ റഷ്യന്‍ മദ്യമാണ്. ഇത് നല്ലൊരു എയര്‍ ഫ്രഷ്‌നറായി ഉപയോഗിയ്ക്കുകയുമാകാം. ഏതെങ്കിലും എണ്ണയില്‍ 30 തുള്ളി വോഡ്ക കലര്‍ത്തി സ്േ്രപ ചെയ്യാം.

കാപ്പി

കാപ്പി

കാപ്പിക്കുരുവോ കാപ്പിപ്പൊടിയോ ഒരു തുണിയില്‍ പൊതിഞ്ഞ് മുറിയില്‍ വയക്കുന്നത് ദുര്‍ഗന്ധം ഒഴിവാക്കാന്‍ സഹായിക്കും.

പന

പന

വീട്ടിനുള്ളില്‍ വളര്‍ത്താവുന്ന ചെറിയ പന ലഭിയ്ക്കും. ഇത് ദുര്‍ഗന്ധം വലിച്ചെടുത്ത് നല്ലൊരു എയര്‍ ഫ്രഷ്‌നറിന്റെ ഗുണം നല്‍കും.

വൈറ്റ് വിനെഗര്‍

വൈറ്റ് വിനെഗര്‍

അല്‍പം വൈറ്റ് വിനെഗര്‍ മൂന്നിരട്ടി വെള്ളത്തില്‍ കലക്കിയ ശേഷം സ്‌പ്രേ ചെയ്യുന്നതും നല്ലതാണ്. എയര്‍ ഫ്രഷ്‌നറായി മാത്രമല്ല, ഉപദ്രവകാരികളായ ബാക്ടീരിയകളെ കൊന്നൊടുക്കാനും ഇത് നല്ലതാണ.്

ലാവെന്‍ഡര്‍ ഓയില്‍

ലാവെന്‍ഡര്‍ ഓയില്‍

അര കപ്പ് ശുദ്ധമായ വെള്ളത്തില്‍ 10 തുള്ളി ലാവെന്‍ഡര്‍ ഓയില്‍, 15 തുള്ളി ഓറഞ്ച് ഓയില്‍, അഞ്ചു തുള്ളി ടീ ട്രീ ഓയില്‍ എന്നിവ കലര്‍ത്തി എയര്‍ ഫ്രഷ്‌നറായി ഉപയോഗിയ്ക്കാം.

English summary

Tips To Prepare Natural Air Freshners

You must be wondering that how can you have all natural air freshener? You will be surprised to know that you can actually prepare your own natural air freshener without much hassle and without causing any harm to your health. So, what are you waiting for? Check out these unusual yet natural air fresheners
Story first published: Thursday, July 24, 2014, 13:52 [IST]
X
Desktop Bottom Promotion