For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഫിഷ് ബൗള്‍ എളുപ്പത്തില്‍ വൃത്തിയാക്കാം

|

അലങ്കാര മത്സ്യങ്ങളെ വളര്‍ത്തുന്ന പതിവ് പലര്‍ക്കുമുണ്ട്. ചിലര്‍ വലിയ ഫിഷ് ടാങ്കിലായിരിയ്ക്കും ഇവയെ വളര്‍ത്തുക. മറ്റു ചിലരാകട്ടെ, ഫിഷ് ബൗളിലും.

ഒന്നോ രണ്ടോ മത്സ്യങ്ങളെങ്കില്‍ ഫിഷ് ബൗളിലായിരിയ്ക്കും ഇവയെ വളര്‍ത്തുക.

ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചില വഴികള്‍ആഭരണങ്ങള്‍ വൃത്തിയാക്കാന്‍ ചില വഴികള്‍

ഫിഷ് ബൗള്‍ വൃത്തിയാക്കി വച്ചില്ലെങ്കില്‍ കാണാന്‍ വൃത്തികേടാകുമെന്നു മാത്രമല്ല, ദുര്‍ഗന്ധം വരികയും ചെയ്യും. ഇത് അലങ്കാര മത്സ്യങ്ങള്‍ക്കും നല്ലതല്ല.

ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വിനെഗര്‍

വിനെഗര്‍

വിനെഗര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. വിനെഗറും വെള്ളവും കലര്‍ന്ന മിശ്രിതം ഫിഷ് ബൗളില്‍ ഒഴിച്ചു വയ്ക്കുക. ഇത് 15 മിനിറ്റു കഴിഞ്ഞ് വൃത്തിയായി കഴുകാം.

ബേക്കിംഗ് പൗഡര്‍

ബേക്കിംഗ് പൗഡര്‍

മൂന്നു മാസത്തിലൊരിക്കല്‍ ബേക്കിംഗ് പൗഡര്‍ ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബേക്കിംഗ് പൗഡര്‍ ചെറിയ അളവില്‍ ഉപയോഗിയ്ക്കണമെന്നു മാത്രം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

അല്‍പം ചെറുനാരങ്ങാനീര് വെള്ളത്തില്‍ കലര്‍ത്തി ഫിഷ് ബൗള്‍ വൃത്തിയാക്കാം. ഇത് ഫിഷ് ബൗള്‍ തിളങ്ങാന്‍ ഇട വരുത്തും.

കല്ലുപ്പ്

കല്ലുപ്പ്

കല്ലുപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കാനുള്ള ഏറ്റവും എളുപ്പമാര്‍ഗമാണ്. ഇത് ഫിഷ് ബൗളില്‍ ഇട്ട് അല്‍പം വെള്ളവും ഒഴിച്ച് കൈ കൊണ്ടു വൃത്തിയാക്കാം. ഫിഷ് ബൗളിലെ കറകളും പാടുകളുമെല്ലാം കളയാന്‍ ഇത് സഹായിക്കും.

സോപ്പ്

സോപ്പ്

സോപ്പ് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കുന്നവര്‍ ധാരാളമുണ്ട്. സോപ്പ് ഫിഷ് ബൗള്‍ വൃത്തിയാക്കുമെങ്കിലും ദുര്‍ഗന്ധം മാറില്ല.

ബ്ലീച്ച്

ബ്ലീച്ച്

കുറഞ്ഞ അളവില്‍ ബ്ലീച്ച് ഉപയോഗിച്ച് ഫിഷ് ബൗള്‍ വൃത്തിയാക്കാം. ബ്ലീച്ച് വെള്ളത്തില്‍ കലര്‍ത്തി ഉപയോഗിക്കാം. ഇത് നല്ലപോലെ കഴുകിക്കളയുകയും വേണം.

English summary

Tips To Clean Fish Bowl

Do you have a fish bowl which smells often? Then it needs to be cleaned. Here are a few ways you can clean your fish bowl with some home ingredients.
Story first published: Saturday, July 12, 2014, 15:57 [IST]
X
Desktop Bottom Promotion