For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വൃത്തിയ്ക്ക് പഴയ ടൂത്ത്ബ്രഷ് മതി

|

ഉപയോഗം കഴിഞ്ഞ ടൂത്ത് ബ്രഷുകള്‍ വലിച്ചെറിഞ്ഞു കളയുന്നവരാണ് നമ്മളില്‍ ഭൂരിഭാഗവും. വെറുതെ സ്ഥലം കളയുന്നതെന്തിനെന്ന ചിന്തയായിരിയ്ക്കും ഇതിനു പുറകില്‍.

എന്നാല്‍ പഴയ ടൂത്തബ്രഷുകള്‍ പല തരത്തിലുളള വൃത്തിയാക്കലുകള്‍ക്കും ഉപയോഗിയ്ക്കാം. ഇതുകൊണ്ട് വൃത്തിയാക്കാന്‍ സാധിയ്ക്കുന്ന ചില സാധനങ്ങളുണ്ട്.

ടൂത്ത്ബ്രഷ് കൊണ്ടു വൃത്തിയാക്കാവുന്ന ഇത്തരം സാധനങ്ങളേതെന്നു നോക്കൂ,

ഷൂസ്

ഷൂസ്

ഷൂസിന്റെ ഇടകളില്‍ പറ്റിയിരിയ്ക്കുന്ന പൊടി വൃത്തിയാക്കാന്‍ ടൂത്ത് ബ്രഷ് മതി. ഇതുപോലെ സോപ്പ് ബ്രഷിലെടുത്ത് ഷൂസ് വൃത്തിയാക്കാനാകും.

ഗ്യാസ് സ്റ്റൗ

ഗ്യാസ് സ്റ്റൗ

ഗ്യാസ് സ്റ്റൗവിന് ചുറ്റും സോപ്പുവെള്ളത്തില്‍ മുക്കിയ ടൂത്ത് ബ്രഷ് കൊണ്ട് വൃത്തിയാക്കാം.

വസ്ത്രങ്ങളില്‍ കറ

വസ്ത്രങ്ങളില്‍ കറ

വസ്ത്രങ്ങളില്‍ കറകളായാല്‍ ഇതു പോകാനുള്ള ലായനികള്‍ മുക്കി ടൂത്ത്ബ്രഷ് കൊണ്ട് ഉരയ്ക്കാം. കറ എളുപ്പത്തില്‍ പോകും.

ചീപ്പ്‌

ചീപ്പ്‌

മുടി ചീകുന്ന ചീപ്പിനിടയിലെ അഴുക്കുകള്‍ നീക്കാന്‍ ടൂത്ത്ബ്രഷ് ഉപയോഗിയ്ക്കാം. ഇത് കഴുകാനും ടൂത്ത് ബ്രഷ് നല്ലതാണ്.

കോഫിമേയ്ക്കറിന്റെ ഫഌപ്പ്

കോഫിമേയ്ക്കറിന്റെ ഫഌപ്പ്

വിനെഗര്‍, വെള്ളം എന്നിവ കൃത്യ ആനുപാതത്തിലെടുത്ത് ബ്രഷ് മുക്കി, കോഫിമേയ്ക്കറിന്റെ ഫഌപ്പ് ഉരച്ചു വൃത്തിയാക്കാം.

ടൈല്‍സ്‌

ടൈല്‍സ്‌

ബാത്‌റൂം ടൈലിന്റെ ഇടകളില്‍ ടൂത്ത്ബ്രഷ് ഉപയോഗിച്ച് എളുപ്പം വൃത്തിയാക്കാം.

കിച്ചന്‍ സിങ്ക്

കിച്ചന്‍ സിങ്ക്

കിച്ചന്‍ സിങ്ക് വൃത്തിയാക്കാനും ടൂത്ത്ബ്രഷ് ഉപയോഗിയ്ക്കാം.

ലാമ്പ് ഷേഡുകള്‍

ലാമ്പ് ഷേഡുകള്‍

ലാമ്പ് ഷേഡുകളില്‍ പൊടിയായെങ്കില്‍ നനഞ്ഞ ടൂത്ത് ബ്രഷ് കൊണ്ട് ഇവ വൃത്തിയാക്കാം.

നഖങ്ങള്‍

നഖങ്ങള്‍

കൈ കാല്‍ നഖങ്ങള്‍ വൃത്തിയാക്കാനും ടൂത്ത്ബ്രഷ് ഉപയോഗിയ്ക്കാം

English summary

Things To Clean With Old Toothbrush

Here is how to clean your home with an old brush. These cleaning tips with a toothbrush will help to remove stains from certain items.
Story first published: Tuesday, June 3, 2014, 14:17 [IST]
X
Desktop Bottom Promotion