For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ചെറുനാരങ്ങാ പണികള്‍ പലത്‌

By Super
|

സ്വാദ്‌ കൂട്ടാന്‍ വെള്ളത്തിലും ശീതള പാനീയത്തിലും ചേര്‍ക്കുകയും ചര്‍മ്മസംരക്ഷണത്തിന്‌ ഉപയോഗിക്കുകയും ചെയ്യുന്നതിനപ്പുറം നിങ്ങള്‍ കരുതുന്നതിലും നിരവധി ഉപയോഗങ്ങള്‍ നാരങ്ങയ്‌ക്കുണ്ട്‌. അതിനാല്‍ നാരങ്ങ എളുപ്പം കിട്ടാവുന്ന രീതിയില്‍ സൂക്ഷിക്കുന്ന ശീലം നിങ്ങള്‍ക്കില്ല എങ്കില്‍ ഇനി അതിനെ കുറിച്ച്‌ ചിന്തിക്കുക. എപ്പോഴാണ്‌ ഈ അത്ഭുത ഫലത്തിന്റെ ആവശ്യം നിങ്ങള്‍ക്കുണ്ടാവുക എന്ന്‌ അറിയാന്‍ കഴിയില്ല.

ഇസ്തിരിപ്പെട്ടിയില്ലെങ്കിലും ഇസ്തിരിയിടാം

നാരങ്ങയുടെ എണ്ണ മുതല്‍ പല ഭാഗങ്ങളുടെയും ഉപയോഗത്തെ കുറിച്ച്‌ നിങ്ങള്‍ക്ക്‌ നേരത്തെ തന്നെ പലതും അറിയാം. നാരങ്ങയുടെ ഏറ്റവും ഫലപ്രദമായ ഉപയോഗങ്ങളെക്കുറിച്ചുള്ള ചില രഹസ്യങ്ങളാണ്‌ ഇവിടെ പറയുന്നത്‌.

മഷിക്കറ കളയും

മഷിക്കറ കളയും

നാരങ്ങ നീരിന്റെ ഉപയോഗത്തിന്‌ പരിധികളില്ല: മഷി വീണ പാടുകള്‍ കളയാന്‍ ഈ അമ്ല പദാര്‍ത്ഥം ഉപയോഗിക്കാം. മഷി ഉണങ്ങുന്നതിന്‌ മുമ്പ്‌ നാരങ്ങ നീര്‌ പുരട്ടുക. അല്‍പനേരത്തിന്‌ ശേഷം തണുത്ത വെള്ളത്തില്‍ തുണി കഴുകുക മഷിക്കറ അപ്രത്യക്ഷമായതായി കാണാം.

നഖങ്ങള്‍ക്ക്‌ തിളക്കം നല്‍കും

നഖങ്ങള്‍ക്ക്‌ തിളക്കം നല്‍കും

നാരങ്ങയുടെ സാധരണ ഉയോഗങ്ങളില്‍ ഒന്നാണ്‌ ബ്ലീച്ചിങ്‌. നഖങ്ങള്‍ക്ക്‌ തിളക്കം നല്‍കുന്നതിന്‌ , നാരങ്ങ നീരില്‍ 10 മിനുട്ട്‌ നേരം മുക്കി വയ്‌ക്കുക. വേഗത്തിലാവണം എങ്കില്‍ നാരങ്ങയുടെ ചെറിയ കഷ്‌ണം കൊണ്ട്‌ നഖത്തില്‍ നേരിട്ട്‌ ഉരയ്‌ക്കുക. മികച്ച ഫലം ലഭിക്കുന്നതിന്‌ നാരങ്ങ നീര്‌ തുല്യ അളവില്‍ ചൂട്‌ വെള്ളവും വിനാഗിരിയും ചേര്‍ത്ത ലായിനിയില്‍ നന്നായി ഇളക്കിയെടുത്ത്‌ ഉപയോഗിക്കുക. അല്‍പം സമയത്തിനുള്ളില്‍ തന്നെ ചെളിയെല്ലാം പോയി മങ്ങിയിരുന്ന നിങ്ങളുടെ നഖം തിളങ്ങുന്നത്‌ കാണാം.

കറുത്തപാട്‌ അകറ്റും

കറുത്തപാട്‌ അകറ്റും

പല ലേപനങ്ങളും സ്‌ക്രബുകളും മുഖത്തെ കറുത്ത പാടുകള്‍ അകറ്റാന്‍ സഹായിച്ചെന്നു വരില്ല. കിടക്കുന്നതിന്‌ മുമ്പ്‌ എല്ലാ ദിവസവും നാരങ്ങ നീര്‌ പുരട്ടുന്നത്‌ ഇതിനൊരു പരിഹാരം നല്‍കും. രാവിലെ തണുത്ത വെള്ളം ഉപയോഗിച്ച്‌ മുഖം കഴുകണം. കുറച്ച്‌ ദിവസങ്ങള്‍ക്കുള്ളില്‍ ചര്‍മ്മത്തിലെ ദ്വാരങ്ങള്‍ ചുരുങ്ങുകയും കറുത്ത പാടുകള്‍ അപ്രത്യക്ഷമായി തുടങ്ങുകയും ചെയ്യും. കറുത്ത പാട്‌ മുഖക്കുരുവായി മാറി കഴിഞ്ഞിട്ടുണ്ടെങ്കില്‍ ദിവസത്തില്‍ രണ്ട്‌ നേരം ഈ ഭാഗത്ത്‌ നാരങ്ങ നീര്‌ പുരട്ടുക. മുഖക്കുരു വേഗം ഉണങ്ങുന്നതിനും ഭേദമാകുന്നതിനും ഇത്‌ സഹായിക്കും.

മുടിക്ക്‌ തിളക്കം നല്‍കും

മുടിക്ക്‌ തിളക്കം നല്‍കും

വേനല്‍ക്കാലത്ത്‌ മുടിക്ക്‌ തിളക്കം നല്‍കാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ മിക്ക ഹെയര്‍ ഡൈയ്‌കളിലും കാണപ്പെടുന്ന അപകടകാരികളായ രാസവസ്‌തുക്കളില്‍ നിന്നും മുടിയെ സംരക്ഷിക്കണം പകരം നാരങ്ങ നീര്‌ ഉപയോഗിക്കാം. കാല്‍ കപ്പ്‌ നാരങ്ങ നീര്‌ മുക്കാല്‍ കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ തലയില്‍ തേയ്‌ക്കുക. പെട്ടന്ന്‌ ഫലം ലഭിക്കുന്നതിന്‌ മുടി സൂര്യപ്രകാശത്തില്‍ ഉണക്കുക. നിങ്ങളാഗ്രഹിക്കുന്ന തിളക്കം മുടിക്ക്‌ സ്വാഭാവികമായി തന്നെ ലഭിച്ചതായി കാണാം.

കട്ടിങ്‌ ബോര്‍ഡ്‌ വൃത്തിയാക്കും

കട്ടിങ്‌ ബോര്‍ഡ്‌ വൃത്തിയാക്കും

കട്ടിങ്‌ ബോര്‍ഡിലെ മായാത്ത കറകള്‍ നീക്കം ചെയ്യാന്‍ നാരങ്ങ സഹായിക്കും. ഒരു നാരങ്ങ മുറിയിലെ നീര്‌ മുഴുവന്‍ കട്ടിങ്‌ ബോര്‍ഡില്‍ ഒഴിച്ച്‌ നന്നായി ഉരച്ചതിന്‌ ശേഷം കുതിരുന്നതിനായി ഇരുപത്‌ മിനുട്ട്‌ നേരം കാത്തിരിക്കുക. വെള്ളത്തില്‍ നന്നായി കഴുകുക. ആവശ്യമെങ്കില്‍ ഇത്‌ വീണ്ടും ആവര്‍ത്തിക്കുക. വൃത്തിയാക്കുന്നതിന്‌ പുറമെ ബോര്‍ഡിലെ വെളുത്തുള്ളി, ഉള്ളി തുടങ്ങിയവയുടെ രൂക്ഷ ഗന്ധവും നീക്കാന്‍ നാരങ്ങ സഹായിക്കും.

അലക്കിയ തുണികള്‍ക്ക്‌ പുതുമ നല്‍കും

അലക്കിയ തുണികള്‍ക്ക്‌ പുതുമ നല്‍കും

അലക്കിയ വെള്ള വസ്‌ത്രങ്ങള്‍ക്ക്‌ പഴയ തെളിച്ചം ഇല്ല എന്ന്‌ തോന്നാറുണ്ടോ? എങ്കില്‍ നാരങ്ങ നീര്‌ തുണികളുടെ പഴയ വെളുപ്പ്‌ തിരികെ നല്‍കും. ബ്ലീച്ച്‌ ചെയ്യുന്നതിന്‌ പകരം അര കപ്പ്‌ നാരങ്ങ നീര്‌ അലക്കാനുള്ള തുണികള്‍ക്കായി ഉപയോഗിക്കുക.

തൊണ്ട വേദനയ്‌ക്ക്‌

തൊണ്ട വേദനയ്‌ക്ക്‌

രോഗം ഭേദമാക്കാനുള്ള കഴിവുകളും നാരങ്ങയ്‌ക്കുണ്ട്‌. മറ്റ്‌ മരുന്നുകള്‍ക്ക്‌ ചിലപ്പോള്‍ ഉണ്ടാകവുന്ന പാര്‍ശ്വ ഫലങ്ങള്‍ ഒന്നും ഇല്ലാതെ തന്നെ തൊണ്ട വേദന അകറ്റാന്‍ നാരങ്ങ സഹായിക്കും. ഒരു നാരങ്ങയുടെ പകുതി ഗ്യാസ്‌ സ്റ്റൗവിന്‌ മുകളില്‍ വച്ച്‌ തൊലിയ്‌ക്ക്‌ സ്വര്‍ണ്ണ നിറം ആകുന്നത്‌ വരെ ചൂടാക്കുക. നാരങ്ങ നീര്‌ ഒരു ടീസ്‌പൂണ്‍ തേനില്‍ ചേര്‍ത്ത്‌ കഴിക്കുക. നാല്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌, ഒരു കപ്പ്‌ തേന്‍, അര കപ്പ്‌ ഒലിവ്‌ എന്നീ അളവില്‍ മറ്റൊരു രീതിയിലും ഉപയോഗിക്കാം. ഈ മിശ്രിതം അഞ്ച്‌ മിനുട്ട്‌ നേരം ചൂടാക്കിയതിന്‌ ശേഷം നല്ലപോലെ ഇളക്കി രണ്ട്‌ മണിക്കൂര്‍ ഇടവിട്ട്‌ കുടിക്കുക.

തരന്‍ അകറ്റാം

തരന്‍ അകറ്റാം

താരന്‍ അകറ്റാന്‍ വളരെ മികച്ചതാണ്‌ നാരങ്ങ നീര്‌. നനവുള്ള മുടിയില്‍ ഒരു ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ ഉപയോഗിക്കാം. മുടി ഷാമ്പു ചെയ്‌തതിനെ തുടര്‍ന്ന്‌ ചെയ്യാം. രണ്ട്‌ ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീര്‌ രണ്ട്‌ കപ്പ്‌ വെള്ളത്തില്‍ ചേര്‍ത്ത്‌ തലയില്‍ പുരട്ടുക. താരന്‍ തീര്‍ത്തും പോകുന്നത്‌ വരെ ഒന്നിടവിട്ട ദിവസങ്ങളില്‍ ഇങ്ങനെ ചെയ്യുക.

ചെമ്പ്‌ കുടങ്ങള്‍ക്ക്‌ തിളക്കം നല്‍കും

ചെമ്പ്‌ കുടങ്ങള്‍ക്ക്‌ തിളക്കം നല്‍കും

സ്റ്റീല്‍, ചെമ്പ്‌, പിത്തള എന്നിവ കൊണ്ടുണ്ടാക്കിയ കുടങ്ങള്‍ പുതിയത്‌ പോലെ തിളങ്ങുന്നതിന്‌ നാരങ്ങ നീരും ഉപ്പും സഹായിക്കും. നാരങ്ങയുടെ ഒരു കഷ്‌ണം ഉപ്പില്‍ മുക്കി കുടത്തിലെ ക്ലാവുകള്‍ ഉരച്ച്‌ കളയുക. അല്‍പം വെള്ളം ചേര്‍ത്താല്‍ പുതിയത്‌ പോലെ ഇവ തിളങ്ങുന്നത്‌ കാണം. സ്‌റ്റെയ്‌ന്‍ലെസ്സ്‌ സ്‌റ്റീല്‍ സിങ്കുകളിലെ കറകള്‍ കളയാനും ഇത്‌ പരീക്ഷിക്കാം.

ഭക്ഷണത്തിന്റെ പുതുമ നിലനിര്‍ത്തും

ഭക്ഷണത്തിന്റെ പുതുമ നിലനിര്‍ത്തും

നല്ല സ്വാദുള്ള ഭക്ഷണം ഉണ്ടാക്കിയിട്ട്‌ ഒരു മണിക്കൂര്‍ കഴിയുമ്പോള്‍ അതിന്റെ പുതുമ നഷ്ടമായെന്ന്‌ കണ്ടാല്‍ എന്തു ചെയ്യും? ഉത്തരം തീര്‍ച്ചയായും അല്‍പം നാരങ്ങ നീര്‌ ചേര്‍ക്കുക എന്നത്‌ തന്നെയാണ്‌. പല ഭക്ഷണങ്ങളിലും സ്വാഭാവികമായി തവിട്ട്‌ നിറം ഉണ്ടാകുന്നത്‌ നാരങ്ങ തടയും. ആപ്പിള്‍, പിയര്‍ തുടങ്ങിയ പഴങ്ങളുടെ പുതുമ മണിക്കൂറുകളോളം നിലനിര്‍ത്താന്‍ നാരങ്ങ സഹായിക്കും.

ഗ്രേറ്റര്‍ വൃത്തിയാക്കും

ഗ്രേറ്റര്‍ വൃത്തിയാക്കും

പച്ചക്കറികളും മറ്റും ചെറുതായി അരിയാന്‍ സഹായിക്കുന്ന ഗ്രേറ്ററുകള്‍ വൃത്തിയാക്കുക എന്നത്‌ വളരെ വിഷമകരമാണ്‌. പ്രത്യേകിച്ച്‌ ചെറിയ ദ്വാരങ്ങളിലും വക്കുകളിലും ചെറിയ കഷ്‌ണങ്ങള്‍ കയറിയിരക്കുമ്പോള്‍. അടുത്ത തവണ ഇവ വൃത്തിയാക്കുമ്പോള്‍ ഒരു നാങ്ങയുടെ പകുതി ഉപയോഗിച്ച്‌ രണ്ട്‌ വശത്തും ഉരയ്‌ക്കുക പരിഹാരം വളരെ കുറഞ്ഞ പരിശ്രമത്തില്‍ ലഭിക്കുന്നത്‌ കാണാം. അടുത്ത ഉപയോഗത്തിനായി ഇവ വേഗം തയ്യാറാകും.

ചെലവ്‌ കുറഞ്ഞ അലങ്കാരത്തിന്‌

ചെലവ്‌ കുറഞ്ഞ അലങ്കാരത്തിന്‌

വേനല്‍ക്കാലത്ത്‌ വീട്ടില്‍ വളരെ വേഗത്തില്‍ ചില അലങ്കാരങ്ങള്‍ വരുത്താന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ നാരങ്ങയാണ്‌ ഇതിന്‌ ഏറ്റവും മികച്ചത്‌. കുറച്ച്‌ നാരങ്ങ ഒരു പാത്രത്തില്‍ നിരത്തി മുറിയുടെ മധ്യത്തില്‍ വയ്‌ക്കുകയോ ജനാലയിലും വരികളിലും നിരത്തി വയ്‌ക്കുകയോ ചെയ്യുന്നത്‌ ലളിതമെങ്കിലും ആകര്‍ഷകമായിരിക്കും. തിളങ്ങുന്ന ഈ മഞ്ഞ ഫലങ്ങള്‍ പ്രകാശം നിറഞ്ഞ ദിവസങ്ങളുടെ ഭാവം നല്‍കും.

മൈക്രോ വേവ്‌ വൃത്തിയാക്കും

മൈക്രോ വേവ്‌ വൃത്തിയാക്കും

മൈക്രേ വേവ്‌ ഉരച്ച്‌ വൃത്തിയാക്കാന്‍ നിങ്ങള്‍ വളരെ സമയം ചെലവഴിക്കാറുണ്ടോ? 4 ടേബിള്‍ സ്‌പൂണ്‍ നാരങ്ങ നീരും 1 കപ്പ്‌ വെള്ളവും നിങ്ങളുടെ ഈ പണി എളുപ്പമാക്കുമെന്ന്‌ അറിയാമോ? ഈ മിശ്രിതം 5 മിനുട്ട്‌ നേരം മൈക്രോ വേവില്‍ ചൂടാക്കുക. അതിന്‌ ശേഷം ഒട്ടും ആയാസപ്പെടാതെ വശങ്ങള്‍ തുടച്ച്‌ വൃത്തിയാക്കുക.

മാലിന്യം അണുവിമുക്തമാക്കും

മാലിന്യം അണുവിമുക്തമാക്കും

നിങ്ങള്‍ കളയുന്ന മാലിന്യങ്ങളില്‍ ഒരു പകുതി നാരങ്ങയ്‌ക്കൊപ്പം ഒരു ടേബിള്‍ സ്‌പൂണ്‍ ബേക്കിങ്‌ സോഡയും ഇടുന്നത്‌ ഇവ അണുവിമുക്തമാക്കാനും ദുര്‍ഗന്ധം അകറ്റാനും സഹായിക്കും. ആവശ്യത്തിനനുസരിച്ച്‌ വീണ്ടും ഇടുക.

കൈയിലെ കറ കളയും

കൈയിലെ കറ കളയും

കൈകളില്‍ കറ ഉണ്ടാക്കുന്ന പച്ചക്കറികളും മറ്റും കൈകാര്യം ചെയ്‌താല്‍ ഉടന്‍ തന്നെ നാരങ്ങ നീര്‌ ഉപയോഗിച്ച്‌ കൈ നന്നായി കഴുകുക. നിങ്ങള്‍ ഇത്തരം പച്ചക്കറികളും പഴങ്ങളും ഉപയോഗിച്ചതായി ആര്‍ക്കും കണ്ടുപിടിക്കാന്‍ കഴിയില്ല.

നാരങ്ങയുടെ ഗുണങ്ങളും ഉപയോഗങ്ങളും എണ്ണാവുന്നതിലും അധികമാണ്‌. വൈവിധ്യമാര്‍ന്ന ഈ ഫലത്തെ കുറിച്ച്‌ കൂടുതല്‍ വായിച്ച്‌ കഴിഞ്ഞതിന്‌ ശേഷം ഇവയെ നിങ്ങള്‍ക്ക്‌ മുമ്പ്‌ കണ്ട്‌ത്‌ പോലെ കാണാന്‍ കഴിയില്ല. അടുത്ത കടയില്‍ ചെന്ന്‌ ലഭ്യമാകുന്നത്ര നാരങ്ങ വാങ്ങാന്‍ നിങ്ങള്‍ക്ക്‌ തോന്നിയേക്കാം. എന്നാല്‍, മുഴുവന്‍ ഗുണങ്ങളും നല്‍കാന്‍ കഴിയുന്ന നല്ല നാരങ്ങയാണന്ന്‌ ഉറപ്പ്‌ വരുത്തിയിട്ട്‌ വേണം വാങ്ങാന്‍. പൊതു അഭിപ്രായത്തിന്‌ വിരുദ്ധമായി , വലിയ നാരങ്ങകള്‍ എല്ലായ്‌പ്പോഴും നല്ലതാണമെന്നില്ല.

English summary

Surprising Uses Of Lemon

You might already have some ideas about uses for lemon and other parts of the fruit, but your list is about to get longer. Here are some of the best-kept secret uses of lemons. You’ll never be caught without one again.
Story first published: Tuesday, August 26, 2014, 13:23 [IST]
X
Desktop Bottom Promotion