For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വാഷിംഗ് മെഷീന്‍ കാര്യക്ഷമമാക്കാന്‍

|

ഇന്നത്തെ വീടുകളില്‍ അലക്കു കല്ലിന്റെ സ്ഥാനം വാഷിംഗ് മെഷീന്‍ കയ്യടക്കിക്കഴിഞ്ഞിരിയ്ക്കുന്നു. സോപ്പുപൗഡറിട്ട സ്വിച്ച് ഓണാക്കിയാല്‍ വസ്ത്രങ്ങള്‍ കഴുകിയുണക്കിത്തരുന്ന വാഷിംഗ് മെഷീനുകള്‍ വരെ വിപണിയിലുണ്ട്.

എതു യന്ത്രമായാലും വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ യന്ത്രത്തിന്റെ ആയുസു കൂടും, കൂടുതല്‍ ഉപയോഗക്ഷമവുമാകും എന്ന തത്വം വാഷിംഗ് മെഷീന്റെ കാര്യത്തിലും പ്രാവര്‍ത്തികമാണ്.

വാഷിംഗ് മെഷീനുകള്‍ കൂടുതല്‍ കാര്യക്ഷമമായി എങ്ങനെ ഉപയോഗിയ്ക്കാമെന്നു നോക്കൂ,

Washing Machine

വാഷിംഗ് മെഷീനില്‍ എപ്പോഴും തണുത്ത വെള്ളം മാത്രം ഉപയോഗിയ്ക്കുക. മെഷീന്‍ നല്ലപോലെ പ്രവര്‍ത്തിയ്ക്കാന്‍ ഇത് വളരെ പ്രധാനമാണ്.

നല്ലപോലെ വെള്ളത്തില്‍ അലിയുന്ന, ഗുണനിലവാരമുള്ള വാഷിംഗ് പൗഡര്‍ വാങ്ങുവാന്‍ ശ്രദ്ധിയ്ക്കുക. അല്ലെങ്കില്‍ ഇത് തുണികളേയും മെഷീനേയും ഒരുപോലെ കേടു വരുത്തും.

കഴുകുന്ന തരം തുണിയ്ക്കനുസരിച്ച് വാഷിംഗ് മെഷീന്‍ ക്രമീകരിയ്ക്കുക. ഇത് തുണികള്‍ കേടാകാതിരിയ്ക്കാന്‍ പ്രധാനമാണ്.

വാഷിംഗ് മെഷീന്‍ ഇടയ്ക്കിടെ വൃത്തിയാക്കണം. മാത്രമല്ല, ഓരോ തവണ തുണി കഴുകിക്കഴിയുമ്പോഴും ഫില്‍ട്ടര്‍ വൃത്തിയാക്കുക.

English summary

Smart Ways To Use Washing Machine

Do you use your washing machine often to wash your dirty clothes? Here are some ways in which you can clean your machine,
Story first published: Thursday, April 24, 2014, 16:27 [IST]
X
Desktop Bottom Promotion