For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ അകറ്റാം

|

ഭക്ഷണത്തില്‍ നിന്നും മറ്റും മഞ്ഞള്‍ക്കറ വസ്ത്രങ്ങളില്‍ പറ്റുന്നത് സാധാരണം. വസ്ത്രം വൃത്തികേടാകാന്‍ ഇതൊന്നു മാത്രം മതി.

വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ കളയാന്‍ ചില ഉപായങ്ങളുണ്ട്. ഇത്തരം വഴികള്‍ ഏതൊക്കെയെന്നറിയൂ,

കറയായ ഭാഗത്ത് സോപ്പു കൊണ്ട് ഉരയ്ക്കുക. വസ്ത്രവും സോപ്പും ഉണങ്ങിയതാവണം. ഇതിനു ശേഷം അല്‍പം കഴിയുമ്പോള്‍ വെള്ളത്തിലിട്ട് ഉരച്ചു കഴുകാം.

Cloth

ഡിറ്റര്‍ജന്റ് സാധാരണ വെള്ളത്തില്‍ കലക്കി വസ്ത്രം ഇതിലിട്ടു വച്ച് കഴുകിയെടുക്കാം.

ബ്ലീച്ച് വെള്ളം ഇത്തരം വസ്ത്രം വൃത്തിയാക്കാനുള്ള മറ്റൊരു വഴിയാണ്. ബ്ലീച്ച വെള്ളത്തില്‍ കഴുകി പിന്നീട് സാധാരണ വെള്ളത്തില്‍ കഴുകിയെടുക്കാം.

വെള്ളവും വിനെഗറും കലര്‍ത്തി മഞ്ഞള്‍ക്കറയായ ഭാഗത്ത് ഉരച്ചു കഴുകുക. ഇത് മഞ്ഞള്‍ക്കറ നീങ്ങാനുള്ള ഒരു വഴിയാണ്.

ചെറുനാരങ്ങ കറയായ ഭാഗത്ത് ഉരയ്ക്കുക. പിന്നീട് ഉണക്കുക. ഇതിനു ശേഷം സാധാരണ രീതിയില്‍ കഴുകിയെടുക്കാം.

ഗ്ലിസറിന്‍ വസ്ത്രങ്ങളില്‍ നിന്നും മഞ്ഞള്‍ക്കറ കളയാനുള്ള നല്ലൊരു വഴിയാണ്. ഗ്ലിസറിന്‍ കറയായ ഭാഗത്ത് ഉരയ്ക്കുക. പിന്നീട് സാധാരണ രീതിയില്‍ കഴുകാം.

വസ്ത്രങ്ങളിലെ മഞ്ഞള്‍ക്കറ അകറ്റാനുള്ള മറ്റൊരു വഴിയാണ് ഹൈഡ്രജന്‍ പെറോക്‌സൈഡ്. ഇതുകൊണ്ട് കറയായ ഭാഗത്ത് ഉരസുക. പിന്നീട് കഴുകിയെടുക്കാം.

വസ്ത്രത്തിലെ മഞ്ഞള്‍ക്കറ അകറ്റാന്‍ ഇത്തരം വഴികള്‍ കൊണ്ട് സാധിച്ചില്ലെങ്കില്‍ ഡ്രൈ ക്ലീനിംഗ് മറ്റൊരു വഴിയാണ്.

English summary

Remove Turmeric Stain From Clothes

There are different home remedies for removing turmeric stain from clothes. Read more about to know about this,
Story first published: Saturday, June 14, 2014, 16:12 [IST]
X
Desktop Bottom Promotion