For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ടൈലുകളിലെ തുരുമ്പുകറ നീക്കാം

|

ടൈലുകളില്‍ തുരുമ്പുകറ പറ്റിയാന്‍ ഇത് പോകുവാന്‍ ബുദ്ധിമുട്ടാണ്. പ്രത്യേകിച്ച ഗ്യാസ് സിലിണ്ടറും മറ്റും തറയില്‍ വയക്കുമ്പോഴുള്ള കറ. ടൈല്‍ കേടാക്കുമെന്നു മാത്രമല്ല, അടുക്കളയിലെ വൃത്തിയും തറയുടെ ഭംഗിയും കളയാന്‍ ഇത് വഴിയൊരുക്കുകയും ചെയ്യും.

ടൈലുകളില്‍ നിന്നും സിലിണ്ടറിന്റേയും മറ്റും തുരുമ്പു കറ കറയാനുള്ള ചില വഴികളെക്കുറിച്ചറിയണോ,

ചെറുനാരങ്ങ

ചെറുനാരങ്ങ

ചെറുനാരങ്ങ ഇത്തരം കറകള്‍ കളയാനുള്ള ഒരു പ്രധാന വഴിയാണ്. ചെറുനാരങ്ങയുടെ നീര് ഇത്തരം കറകള്‍ക്കു മുകളില്‍ തളിയ്ക്കുക. ഒരു ടൂത്ത് ബ്രഷ് ഉപയോഗിച്ച് ഇത് ഉരയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം.

തക്കാളി

തക്കാളി

തക്കാളി മുറിച്ച് തുരുമ്പുകറകള്‍ക്കു മുകളില്‍ ഉരയ്ക്കുക. തക്കാളിയിലെ ആസിഡ് ഇത്തരം ഇരുമ്പുകറകള്‍ കളയാന്‍ സഹായിക്കും.

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍

ബ്ലീച്ചിംഗ് പൗഡര്‍ ഇത്തരം കറകള്‍ കളയാനുള്ള മറ്റൊരു വഴിയാണ്. ബ്ലീച്ചിംഗ് പൗഡര്‍ ഇത്തരം കറകള്‍ക്കു മുകളില്‍ വിതറുക. പിന്നീട് അല്‍പം വെള്ളം തളിച്ച് ഉരയ്ക്കുക.

ടൂത്ത്‌പേസ്റ്റ്

ടൂത്ത്‌പേസ്റ്റ്

ടൂത്ത്‌പേസ്റ്റ് ഇത്തരം കറകള്‍ കളയാന്‍ സഹായിക്കും. ടൂത്ത്‌പേസ്റ്റ് ഇത്തരം കറകള്‍ക്കു മുകളിലായി പുരട്ടുക. പിന്നീട് നല്ലപോലെ തുണി ചേര്‍ത്തുരയ്ക്കുക.

വിനെഗര്‍

വിനെഗര്‍

ഇത്തരം കറകള്‍ കളയാന്‍ വിനെഗര്‍ കറകള്‍ക്കു മുകളില്‍ ഒഴിയ്ക്കുക. പിന്നീട് നല്ലപോലെ തുടച്ചു കളയാം. തുരുമ്പുകറ പോകും.

മണ്ണെണ്ണ

മണ്ണെണ്ണ

കറകള്‍ക്കു മുകളില്‍ മണ്ണെണ്ണ തൂവുക. ഇത് അഞ്ചു മിനിറ്റ് വച്ച ശേഷം നല്ലപോലെ തുടച്ചു കളയാം. തുരുമ്പു കറ പോയിക്കിട്ടും.


English summary

Remedies To Remove Rust Stains From Tiles

Wondering how to remove rust stains from floor tiles – the ones made by your gas cylinder? Here are some easy ways on how to remove rust stains from tiles,
Story first published: Monday, April 28, 2014, 15:57 [IST]
X
Desktop Bottom Promotion