For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

അടുക്കളയിലെ കീടങ്ങളെ അകറ്റാന്‍

By Archana
|

വീട്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമാണ്‌ അടുക്കള. അതിഥികള്‍ക്കുള്ള മുറി ആഴ്‌ചകളോളം നമുക്ക്‌ ഒഴിച്ചിടാം. മട്ടുപ്പാവിലേക്ക്‌ ദിവസങ്ങളോളം വേണമെങ്കില്‍ കയറാതിരിക്കാം. എന്നാല്‍, ഒരു ദിവസം പോലും അടുക്കളയില്‍ കയറാതെ നമുക്ക്‌ പറ്റില്ല.അതിനാല്‍ മറ്റ്‌ മുറികളേക്കാള്‍ അടുക്കള വൃത്തിയായും ഭംഗിയായും ഇടേണ്ടത്‌ ആവശ്യമാണ്‌. ഏറ്റവും പുതിയ ഉപകരണങ്ങളും അലമാരകളും കൊണ്ട്‌ അടുക്കള ഭംഗിയാക്കാന്‍ കഴിയും. എന്നാല്‍, അടുക്കള വൃത്തിയായിരിക്കാന്‍ ഇവിടെ കാണപ്പെടുന്ന പലതരം കീടങ്ങളെ ഇല്ലാതാക്കുകയും കൂടി വേണം. ഇതിനായി രാസവസ്‌തുക്കള്‍അടങ്ങിയ കീട നാശിനികള്‍ ഉപയോഗിക്കുന്നത്‌ ആരോഗ്യത്തിന്‌ ഹാനികരമാണ്‌ കൂടാതെ ചെലവും കൂടുതലാവും. അതിനാല്‍ അടുക്കളയില്‍ ശല്യം ചെയ്യുന്ന ചെറു കീടങ്ങളില്‍ നിന്നും രക്ഷ നേടാന്‍ ചില പ്രകൃതി ദത്ത വഴികള്‍ പരീക്ഷിച്ചു നോക്കാം

ചോളപൊടി

ചോളപൊടി

ചോളത്തില്‍ നിന്നും ഉണ്ടാക്കുന്ന ചോളപ്പൊടി വിവിധ വിഭവങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കാറുണ്ട്‌. ചാറുകള്‍, സൂപ്പ്‌, ലഘുഭക്ഷണങ്ങള്‍ എന്നിവ ഉണ്ടാക്കാന്‍ ഇവ ഉപയോഗിക്കാറുണ്ട്‌. എന്നാല്‍,ഇവ ഉറുമ്പുകളെ കൊല്ലാനും ഉപയോഗിക്കാം. ചോളപൊടിക്ക്‌ ചെറുമധുരമാണുള്ളത്‌ . ഇത്‌ ഉറുമ്പുകളെ ആകര്‍ഷിക്കും. എന്നാല്‍ ഉറുമ്പിന്റെ ദഹന സംവിധാനത്തിന്‌ ഇവ ദഹിപ്പിക്കാനുള്ള കഴിവില്ല. അതിനാല്‍ അടുക്കളയുടെ വിവിധ ഭാഗങ്ങളില്‍ ചോള പൊടി വിതറിയാല്‍ ഉറുമ്പ്‌ ഇത്‌ കഴിക്കുകയും മറ്റുള്ളവയ്‌ക്കായി കൊണ്ടു പോവുകയും ചെയ്യും. ഇതെ തുടര്‍ന്ന്‌ ഇവ ചത്ത്‌ വീഴും.

വെളുത്തുള്ളി

വെളുത്തുള്ളി

സവിശേഷമണത്താല്‍ അറിയപ്പെടുന്ന വെളുത്തുള്ളിക്ക്‌ വിവിധ ആരോഗ്യഗുണങ്ങള്‍ ഉണ്ട്‌. രക്തമൂറ്റി കുടിക്കുന്ന കീടങ്ങളെ ആട്ടിയോടിക്കുകയും ചെയ്യും. അടുക്കളയില്‍ നിന്നും ഉറുമ്പിനെയും പാറ്റകളെയും ഓടിക്കാനും വെളുത്തുള്ളി നല്ലതാണ്‌. അടുക്കളയുടെ മൂലകളില്‍ വെളുത്തുള്ളി അല്ലികള്‍ വെച്ചാല്‍ കീടങ്ങള്‍ ജീവനും കൊണ്ട്‌ ഓടി ഒഴിക്കും. വെളുത്തുളളി ഉണങ്ങിയാല്‍ അവ മാറ്റി പുതിയത്‌ വയ്‌ക്കുക. ഫലം പെട്ടന്ന്‌ കിട്ടുന്നത്‌ കാണാന്‍ കഴിയും.വെളുത്തി അല്ലിക്ക്‌ പകരം വെളുത്തുള്ളി വെള്ളം തളിക്കുകയും ചെയ്യാം. വെളുത്തുള്ളി അല്ലി, ഒരു ടേബിള്‍ സ്‌പൂണ്‍ എണ്ണ, പാത്രം കഴുകന്ന സോപ്പ്‌, വെള്ളം എന്നിവയാണ്‌ ഇതുണ്ടാക്കാന്‍ വേണ്ടത്‌. വെളുത്തുള്ളി വെള്ളം അടുക്കളയില്‍ എന്ന പോലെ അടുക്കള തോട്ടത്തിലും കീടങ്ങളെ നശിപ്പിക്കാനായി തളിക്കാം.

യൂക്കാലിപ്‌റ്റസ്‌ എണ്ണ

യൂക്കാലിപ്‌റ്റസ്‌ എണ്ണ

യൂക്കാലിപ്‌റ്റസ്‌ ചെടിയില്‍ നിന്നും ഉണ്ടാക്കുന്ന സുഗന്ധമുള്ള യൂക്കാലിപ്‌റ്റസ്‌ എണ്ണ കീടങ്ങളെ നിയന്ത്രക്കാന്‍ വളരെ ഫലപ്രദമാണ്‌. അടുക്കളയിലെ കീടങ്ങളെ നശിപ്പിക്കാന്‍ ഇത്‌ ഉപയോഗിക്കാം. അല്‍പം യൂക്കാലിപ്‌റ്റസ്‌ എണ്ണ വെള്ളത്തില്‍ ചേര്‍ത്ത്‌ തളിച്ചാല്‍ പാറ്റ, എട്ടുകാലി, മറ്റ്‌ ചെറുകീടങ്ങള്‍ എന്നിവയെല്ലാം വളരെ പെട്ടന്നു തന്നെ ചാവും.

ബോറിക്‌ ആസിഡ്‌

ബോറിക്‌ ആസിഡ്‌

ബോറിക്‌ ആസിഡ്‌ ഉപയോഗിച്ചും കീടങ്ങളെ കൊല്ലാം. ബോറിക്‌ ആസിഡ്‌ ധാന്യപൊടികളില്‍ ചേര്‍ത്ത്‌ കീടങ്ങളുള്ളിടത്ത്‌ വിതറുക. ഇത്‌ കഴിക്കുന്ന കീടങ്ങള്‍ ഉടന്‍ തന്നെ ചാവും. മരുന്നു കടകളില്‍ നിന്നും ബോറിക്‌ ആസിഡ്‌ ലഭിക്കും. ഇത്‌ കിട്ടുന്നില്ല എങ്കില്‍ ബൊറാക്‌സ്‌ ഡിറ്റര്‍ജന്റ്‌ പകരത്തിന്‌ ഉപയോഗിക്കാം. ബോറിക്‌ പൗഡര്‍ നേരിട്ട്‌ കീടങ്ങളില്‍ പ്രയോഗിക്കുകയോ പഞ്ചസാരയിലും വെള്ളത്തിലും ചേര്‍ത്ത്‌ ഉപയോഗിക്കുകയോ ചെയ്യാം. കൂടുതല്‍ ഫലപ്രദമായിട്ട്‌ ഉപയോഗിക്കാവുന്ന കീടനാശിനിയാണിത്‌.

English summary

natural ways get rid your kitchen bugs

The kitchen is one of the most important elements of a house. Your guest room can stay vacant for a few weeks, you might not climb up to your terrace for days when it’s too cold but nobody can skip getting into the kitchen
X
Desktop Bottom Promotion