For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാത്രത്തില്‍ നിന്നും മുട്ടമണം കളയാം

|

മുട്ട ആരോഗ്യത്തിന് അത്യുത്തമമായ ഭക്ഷണമാണെങ്കിലും പാത്രത്തില്‍ നിന്നും ഇതിന്റെ ദുര്‍ഗന്ധം പോകാന്‍ അല്‍പം ബുദ്ധിമുട്ടാണ്. മുട്ടയിഷ്ടപ്പെടുന്നവര്‍ക്കും മുട്ടയുടെ ഗന്ധത്തോട് താല്‍പര്യമുണ്ടാകാനും വഴിയില്ല.

പാത്രങ്ങളില്‍ നിന്നും മുട്ടയുടെ മണം പോകാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

പഴയ ഫര്‍ണ്ണിച്ചറുകള്‍ക്ക് തിളക്കമേകാംപഴയ ഫര്‍ണ്ണിച്ചറുകള്‍ക്ക് തിളക്കമേകാം

പാത്രത്തില്‍ അല്‍പം കടലമാവിട്ട് ഉരസുക. ഇത് അല്‍പസമയം കഴിഞ്ഞു കഴുകിക്കളയാം. പാത്രത്തിലെ മുട്ടമണം പോകാനുള്ള ഒരു പ്രധാന വഴിയാണിത്.

Egg smell

മുട്ടയെടുത്തു ശേഷം പാത്രങ്ങളില്‍ ചെറുനാരങ്ങാനീര് പുരട്ടുന്നത് മുട്ടയുടെ ദുര്‍ഗന്ധം അകറ്റാനുള്ള മറ്റൊരു വഴിയാണ്.

പാത്രം ആദ്യം നല്ലപോലെ കഴുകുക. പിന്നീട് വിനെഗര്‍ കലര്‍ത്തിയ വെള്ളത്തില്‍ പാത്രം കഴുകിയെടുക്കുക. മുട്ടയുടെ ദുര്‍ഗന്ധം പോകും.

മുട്ടയെടുത്ത പാത്രങ്ങള്‍ ബേക്കിംഗ് സോഡ കലക്കിയ വെള്ളത്തില്‍ മുക്കിയെടുക്കുക. ഇത് പാത്രത്തിലെ മുട്ട ദുര്‍ഗന്ധം പോകുവാന്‍ സഹായിക്കും.

ചൂടുവെള്ളത്തില്‍ അല്‍പം ചെറുനാരങ്ങാനീരും ഡിഷ് വാഷറും കലര്‍ത്തി വയ്ക്കുക. മുട്ടയെടുത്ത പാത്രങ്ങള്‍ അല്‍പനേരം ഇതില്‍ മുക്കി വയ്ക്കുക. ഗുണമുണ്ടാകും.

English summary

Tips To Remove Egg Smell From Utensils

How to get rid of egg smell from dishes and utensils? After having eggs, you just don’t want to have that smell spreading in your house. It’s not really a pleasant smell.
Story first published: Monday, January 20, 2014, 15:32 [IST]
X
Desktop Bottom Promotion