For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

പാല്‍മണം മാറ്റാം

|

ആരോഗ്യത്തിനു ചേര്‍ന്ന നല്ലൊരു സമീകൃതാഹാരമാണ് പാലെങ്കിലും ഇതിന്റെ മണം മിക്കവാറും പേര്‍ക്കും സഹിയ്ക്കാനാകില്ല. പ്രത്യേകിച്ച ഇവയെടുക്കുന്ന പാത്രങ്ങളിലും മറ്റും പാലിന്റെ ഗന്ധമുണ്ടാകും.

എത്ര കഴുകിയാലും ചിലപ്പോള്‍ പാലിന്റെ മണം പോകാന്‍ ബുദ്ധിമുട്ടുണ്ടാവുകയും ചെയ്യും.

പാത്രങ്ങളില്‍ നിന്നും മാത്രമല്ല, അബദ്ധത്തില്‍ വസ്ത്രത്തിലോ കാര്‍പെറ്റിലോ പാല്‍ മറിഞ്ഞു പോയാലും ഈ മണം മാറാന്‍ ബുദ്ധിമുട്ടായിരിയ്ക്കും.

കിച്ചണ്‍ ഡസ്റ്റ്ബിന്‍ ദുര്‍ഗന്ധം മാറ്റാംകിച്ചണ്‍ ഡസ്റ്റ്ബിന്‍ ദുര്‍ഗന്ധം മാറ്റാം

പാത്രങ്ങളില്‍ നിന്നും വസ്ത്രങ്ങളില്‍ നിന്നുമെല്ലാം പാല്‍മണം കളയാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

ഉടനടി കഴുകുക

ഉടനടി കഴുകുക

പാലെടുത്ത പാത്രങ്ങളും പാലായ വസ്ത്രങ്ങളും കാര്‍പെറ്റുമെല്ലാം ഉടനടി കഴുകുക. ഇത് പാല്‍മണം കളയാനുള്ള ഏറ്റവും ലളിതമായ ഒന്നാണ്.

ക്ലീനിംഗ് ലായനി

ക്ലീനിംഗ് ലായനി

വസ്ത്രങ്ങള്‍, കാര്‍പെറ്റ് എന്നിവടങ്ങളില്‍ പാല്‍ പോയാല്‍ ക്ലീനിംഗ് ലായനി ഉപയോഗിച്ചു കഴുകി വൃത്തിയാക്കാം. ആദ്യം പാല്‍ ടിഷ്യൂ പേപ്പര്‍ കൊണ്ട് ഒപ്പിയെടുക്കുക. പിന്നീട് സോപ്പുവെള്ളത്തിലോ മറ്റോ അല്‍പനേരം ഇട്ടു വയ്ക്കുക. പിന്നീട് വെള്ളം കൊണ്ട് കഴുകി വൃത്തിയാക്കി ഉണക്കാം.

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര്

ചെറുനാരങ്ങാനീര് അല്‍പം കലര്‍ത്തിയ വെള്ളം ഉപയോഗിച്ച് പാത്രങ്ങള്‍ കഴുകുന്നത് പാല്‍മണം പോകാന്‍ സഹായിക്കും.

വിനെഗര്‍

വിനെഗര്‍

പാല്‍മണവും പാടുമെല്ലാം പോകാന്‍ വിനെഗര്‍ കലര്‍ത്തിയ വെള്ളം കൊണ്ടു കഴുകുന്നതും നല്ലതാണ്.

ചൂടുവെള്

ചൂടുവെള്

ചൂടുവെള്ളം കൊണ്ട് പാത്രങ്ങളും വസ്ത്രങ്ങളുമെല്ലാം കഴുകുന്നത് പാല്‍മണം പോകാന്‍ സഹായിക്കും.

English summary

How To Remove Milk Smell From Items

There are many ways in which you can remove milk smell from utensils, clothes, bottles and carpet as well,
Story first published: Tuesday, March 25, 2014, 15:05 [IST]
X
Desktop Bottom Promotion