For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ബാത്‌റൂം വൃത്തിയാക്കാന്‍ ചില വഴികള്‍

|

വീട്ടില്‍ വൃത്തിയായി സൂക്ഷിയ്‌ക്കേണ്ട പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് ബാത്ത്‌റൂം. അല്ലെങ്കില്‍ കൂടുതല്‍ വൃത്തികേടാകുന്ന ഒന്ന്.

അല്‍പ ശ്രദ്ധ വച്ചാല്‍ ബാത്ത്‌റൂം വൃത്തിയാക്കി വയ്ക്കാവുന്നതേയുള്ളൂ. ഇതിനുള്ള ചില വഴികളെക്കുറിച്ചറിയൂ,

തുരുമ്പകറ്റാന്‍ എളുപ്പവഴികള്‍തുരുമ്പകറ്റാന്‍ എളുപ്പവഴികള്‍

പല്ലു തേയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന ഇടമായതു കൊണ്ട് ബാത്‌റൂമിലെ വാഷ്‌ബേസിന്‍ വൃത്തികേടാകുവാന്‍ സാധ്യത വളരെ കൂടുതലാണ്. ഇത് നാരങ്ങാനീരും ഉപ്പും ചേര്‍ത്ത് വൃത്തിയാക്കാം.

Bathroom

ബാത്ത്‌റൂമിലെ ഫോസെറ്റ് വൃത്തിയാക്കേണ്ട മറ്റൊരു വസ്തുവാണ്. വിനെഗറില്‍ അല്‍പം പ്ഞ്ഞി മുക്കി ഇതുപയോഗിച്ച് ഇത് വൃത്തിയാക്കാം.

ബാത്ത്‌റുമില്‍ കര്‍ട്ടനുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ ഇത് മാസത്തില്‍ ഒരു തവണയെങ്കിലും വൃത്തിയാക്കുക തന്നെ വേണം. ഇതില്‍ നനവു പറ്റുവാനും ഇതുവഴി പൂപ്പലുണ്ടാകാനും സാധ്യത കൂടുതലാണ്. ഇതിനുള്ള പരിഹാരം വിനെഗറും ഉപ്പും കലര്‍ന്ന ലായനി ഇതില്‍ സ്േ്രപ ചെയ്ത ശേഷം കഴുകുകയാണ്.

ബാത്ത്‌റൂം ടൈലുകളില്‍ കറയുണ്ടാകാനുള്ള സാധ്യതയും കൂടുതലാണ്. ഉരുളക്കിഴങ്ങ് കഷ്ണം കൊണ്ട് ഈ ഭാഗത്ത് ഉരസുക. പിന്നീട് ചൂടുവെള്ളം കൊണ്ട് ഇത് കഴുകിക്കളയാം.

ബാത്തറൂം ജനലുകളില്‍ ചെളി പിടിച്ചിട്ടുണ്ടെങ്കില്‍ സോപ്പുവെള്ളവും ബ്രഷും ഉപയോഗിച്ചു വൃത്തിയാക്കാം.

വിനെഗറില്‍ ചെറുനാരങ്ങാനീര്, ഉപ്പ് എ്ന്നിവ കലര്‍ത്തി ക്ലോസറ്റില്‍ അല്‍പനേരം ഒഴിച്ചു വയ്ക്കുക. ഇതിനു ശേഷം ഇത് കഴുകിക്കളയാം. ക്ലോസറ്റിലെ കറകള്‍ നീക്കുന്നതിനും ഇത് നല്ലൊരു വഴിയാണ്.

വീട്, വൃത്തി, പൊടിക്കൈ, ബാത്‌റൂം,

Read more about: clean വൃത്തി
English summary

How To Clean Your Bathroom

If you want your bathroom to shine and sparkle, you need to put some effort into cleaning your bathroom. To make your bathroom sparkle, there are a few easy ways in which you can follow. Cleaning your bathroom properly will also help to keep germs and other infections at bay.
 
Story first published: Thursday, January 16, 2014, 16:25 [IST]
X
Desktop Bottom Promotion