For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കിച്ചണ്‍ ടവല്‍ എളുപ്പം വൃത്തിയാക്കാം

|

അടുക്കളയില്‍ എപ്പോഴും ഉപയോഗിയ്ക്കുന്ന ഒന്നാണ് കിച്ചന്‍ ടവലുകള്‍. ചൂടുള്ള പാത്രങ്ങള്‍ പിടിയ്ക്കുവാനും കൈ തുടയ്ക്കാനും ഗ്യാസും പാത്രങ്ങളും തുടയ്ക്കുവാനുമെല്ലാം കിച്ചന്‍ ടവലുകള്‍ ആവശ്യമായി വരും.

അടുക്കളയില്‍ ഉപയോഗിയ്ക്കുന്നതു കൊണ്ടുതന്നെ കരിയും ചെളിയും എണ്ണയും പുരളാനുള്ള സാധ്യതയും കൂടുതലാണ്. ഇവ വൃത്തയാക്കുവാനുള്ള ചില വഴികളെക്കുറിച്ചറിയൂ,

വെളുത്ത സോക്‌സ് വൃത്തിയാക്കാംവെളുത്ത സോക്‌സ് വൃത്തിയാക്കാം

കിച്ചന്‍ ടവലുകള്‍ പുതുതാണെങ്കില്‍ ആദ്യം ഇവ കഴുകാന്‍ മറക്കരുത്. പ്രത്യേകിച്ച് പാത്രങ്ങളും മറ്റും തുടയ്ക്കുവാന്‍ ഉപയോഗിയ്ക്കുന്നവയാണെങ്കില്‍. ഇവയിലെ അണുക്കളെ അകറ്റുവാന്‍ ഇത് വളരെ മുഖ്യമാണ്.

Kitchen Towel

ആന്റിമൈക്രോബിയല്‍ അഡിറ്റീവ്‌സ് ഉള്ള ഡിറ്റര്‍ജന്റുകള്‍ ഉപയോഗിച്ച് ഇവ കഴുകുന്നത് കൂടുതല്‍ ന്ല്ലതായിരിക്കും. ഇത് ഫംഗ്‌സ ബാധ പോലുള്ളവ അകറ്റും.

കിച്ചന്‍ ടവല്‍ നനഞ്ഞാല്‍ ഇവ ഉണക്കി ഉപയോഗിക്കുക. വെയിലിട്ടുണക്കുന്നതായിരിയ്ക്കും നല്ലത്.

ഇവ ഇടയ്ക്കിടെ കഴുകാന്‍ മറക്കരുത്.

വെള്ള നിറത്തിലെ ടവലുകള്‍ വാങ്ങാതിരിയ്ക്കുകയാണ് നല്ലത്. ഇവ വൃത്തികേടാകാന്‍ എളുപ്പമാണ്. വൃത്തിയാക്കുവാന്‍ പ്രയാസവും.

എണ്ണ പറ്റിയ കിച്ചന്‍ ടവലുകള്‍ ചൂടുവെള്ളത്തില്‍ അല്‍പം ഡിറ്റര്‍ജെന്റ് കലക്കി രാത്രി മുഴുവന്‍ ഇട്ടു വയ്ക്കുക. ഇത് എളുപ്പത്തില്‍ വൃത്തിയാക്കുവാന്‍ സാധിയ്ക്കും.

ഇവ മറ്റു തുണികളുടെ കൂടെയിട്ടു കഴുകരുത്. ബ്ലീച്ച്, സോഡിയം ബൈ കാര്‍ബണേറ്റ് എന്നിവ കലര്‍ന്ന മിശ്രിതത്തില്‍ ഇവയിട്ടു കഴുകുന്നത് നല്ലതാണ്.

English summary

How To Clean Kitchen Towel

How to clean kitchen towel is a big question for housewives.Here are some tips to clean kitchen towel,
Story first published: Wednesday, January 22, 2014, 14:55 [IST]
X
Desktop Bottom Promotion