For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

കണ്ണട വൃത്തിയാക്കാം

|

കണ്ണടകള്‍ സ്റ്റൈലിനും കാഴ്ചപ്രശ്‌നങ്ങള്‍ക്കും വേണ്ടി ഉപയോഗിയ്ക്കുന്നവരുണ്ട്. എന്തിനാണെങ്കിലും ഇവ സൂക്ഷിച്ച ഉപയോഗിക്കണം. മാത്രമല്ല, വൃത്തിയുടെ കാര്യത്തിലും കണിശത പാലിയ്ക്കണം. അല്ലെങ്കില്‍ പൊടി കണ്ണില്‍ കയറി കൂടുതല്‍ കാഴ്ചപ്രശ്‌നങ്ങളുണ്ടാകും.

കണ്ണടകള്‍ വൃത്തിയാക്കുവാന്‍ പല വഴികളുമുണ്ട്. ഇവയെന്തൊക്കെയെന്നു നോക്കൂ,

പാത്രത്തില്‍ നിന്നും മുട്ടമണം കളയാംപാത്രത്തില്‍ നിന്നും മുട്ടമണം കളയാം

കണ്ണടകള്‍ ദിവസവും തുടച്ചു വൃത്തിയാക്കുക. ഇതിനായി മസ്ലിന്‍ തുണിയുപയോഗിച്ചുകയാണ് കൂടുതല്‍ നല്ലത്. അല്ലെങ്കില്‍ വളരെ മൃദുവായ തുണിയുപയോഗിയ്ക്കുക. അല്ലാത്തപക്ഷം കണ്ണടയുടെ ചില്ലില്‍ പോറലേല്‍ക്കാന്‍ സാധ്യതയുണ്ട്.

Eye Glasses

ഒരു പാത്രത്തില്‍ അല്‍പം ചൂടുവെള്ളമെടുക്കുക. ഇതില്‍ അധികം വീര്യമില്ലാത്ത അല്‍പം സോപ്പ് പൗഡര്‍ കലര്‍ത്തുക. ഇതില്‍ കണ്ണട മുക്കിയെടുക്കാം. പിന്നീട് നല്ലപോലെ തുടച്ചു വൃത്തിയാക്കാം.

കണ്ണടയില്‍ ധാരാളം പൊടിയുണ്ടെങ്കില്‍ നനഞ്ഞ തുണി കൊണ്ടു തുടയ്ക്കുന്നതാകും കൂടുതല്‍ നല്ലത്. തുടച്ചു പൊടി കളഞ്ഞ ശേഷമല്ലാതെ കഴുകരുത്.

പൈപ്പ് പതുക്കെ തുറന്നിട്ട് ഇതിനടിയില്‍ കണ്ണട പിടിച്ചു കഴുകാം. അധികം ശക്തിയില്‍ വെള്ളം തുറന്നിടരുത്. കഴുകിയ ശേഷം നനഞ്ഞ തുണിയുപയോഗിച്ചു തുടയ്ക്കാം.

ഗ്ലാസ് ക്ലീനര്‍ സൊലൂഷന്‍ ലഭ്യമാണ്. ക്ണ്ണടക്കടകളില്‍ ഇവ ലഭിയ്ക്കും. ഇവയുപയോഗിയ്ക്കാം.

English summary

How To Clean Eye Glasses

The best ways to clean glasses are given here. To know the best way to clean spectacles, keep reading. These tips on how to clean eyeglasses will help you deal with dirty smudge filled glasses.
Story first published: Tuesday, February 18, 2014, 15:49 [IST]
X
Desktop Bottom Promotion