For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഗ്യാസ് സ്റ്റൗ എളുപ്പം വൃത്തിയാക്കാം

|

അടുക്കളയില്‍ എളുപ്പത്തില്‍ വൃത്തികേടാകുന്ന ഒന്നാണ് ഗ്യാസ് സ്റ്റൗ. പാചകത്തിനുപയോഗിയ്ക്കുന്ന എണ്ണയും മറ്റും ഇതില്‍ വീഴുന്നതാണ് പ്രധാന കാരണം.

ഇത് വൃത്തിയാക്കാനും അത്ര എളുപ്പമല്ല. ഗ്യാസ് സ്റ്റൗ വൃത്തിയാക്കാനുള്ള ചില എളുപ്പമാര്‍ഗങ്ങളെക്കുറിച്ച് അറിയേണ്ടേ,

ഗ്യാസ് സ്റ്റൗവിന്റെ മുകളിലുള്ള ലോഹനിര്‍മിതമായ ഗ്രേറ്റ്‌സ് അമോണിയ കലര്‍ന്ന വെള്ളത്തില്‍ അര മണിക്കൂര്‍ ഇട്ടു വയ്ക്കുക. ഇത് കൈകാര്യം ചെയ്യുമ്പോള്‍ ഗ്ലൗസ് ഉപയോഗിയ്ക്കണം. അല്ലെങ്കില്‍ അമോണിയ കയ്യിന് ദോഷം ചെയ്യും. അര മണിക്കൂര്‍ കഴിഞ്ഞ് ഇത് പുറത്തെടുത്ത് നല്ലപോലെ കഴുകാം. അഴുക്ക് മുഴുവാനായി നീങ്ങും.

Gas Stove

ഗ്യാസ് അടുപ്പിന്റെ ബര്‍ണറുകള്‍ ചൂടുവെള്ളത്തില്‍ സോപ്പു കലര്‍ത്തി ഇതിലിട്ടു വയ്ക്കുക. ഒരു പിന്‍ കൊണ്ട് ഓട്ടകളില്‍ തുളയ്ക്കുക. ഇത് ഓട്ടകളില്‍ ഉള്ള അഴുക്കുകള്‍ കളയും. ഓട്ട വൃത്തിയാകും.

ഗ്യാസ് ടോപ്പിനു മുകളില്‍ അല്‍പം ബേക്കിംഗ് സോഡ വിതറി വൃത്തിയാക്കാം. ബേക്കിംഗ് സോഡയ്ക്കു മുകളില്‍ അല്‍പം ചൂടുവെള്ളം സ്‌പ്രേ ചെയ്യുക. പിന്നീട് തുണി കൊണ്ടോ ടിഷ്യൂ ഉപയോഗി്‌ച്ചോ ഇത് തുടച്ചു വൃത്തിയാക്കുക.

ഗ്യാസ് ടോപ്പ് ഗ്ലാസിന്റേതാണെങ്കില്‍ സോപ്പുവെള്ളത്തില്‍ തുണി മുക്കി തുടച്ചു വൃത്തിയാക്കാം. അല്‍പം ചെറുനാരങ്ങാനീര് ഇതില്‍ ചേര്‍ക്കുന്നത് നല്ലതാണ്.

English summary

Gas Stove Cleaning Tips

Here are a few tips to clean your greasy gas stove which is sure to come handy. Take a look,
Story first published: Friday, March 7, 2014, 15:36 [IST]
X
Desktop Bottom Promotion